സ്ത്രീകള്‍ക്ക് നേരെ പല തരത്തിലുള്ള അതിക്രമങ്ങളും നമ്മുടെ സമൂഹത്തില്‍ ഉണ്ടാകാറുണ്ട്. അതൊരു നോട്ടം മുതല്‍ അനുവാദമില്ലാതെ ശരീരത്തിലേക്ക് കടന്നുകയറുന്നത് വരെയുള്ള നീക്കങ്ങളാകാം. 

അത്തരമൊരു അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ എന്ന യുവതി. സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ചെത്തിയ പതിനാലുകാരനില്‍ നിന്ന് നേരിടേണ്ടിവന്ന ഒരു ചോദ്യത്തെ കുറിച്ചാണ് അപര്‍ണ സംസാരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ആ ചോദ്യം കേട്ട് താന്‍ ഞെട്ടിപ്പോയി എന്നാണ് അപര്‍ണ പറയുന്നത്. 

പൊതുവിടത്തില്‍ വച്ച് സ്ത്രീയോട് എത്തരത്തില്‍ പെരുമാറരുത് എന്നതിന് ഉദാഹരണമാവുകയാണ് അപര്‍ണയുടെ ഈ അനുഭവം എന്നാണ് വീഡിയോയോട് പ്രതികരിക്കുന്ന മിക്കവരും അഭിപ്രായപ്പെടുന്നത്. കുട്ടികള്‍ക്ക് വേണ്ടവിധം ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന അപര്‍ണയുടെ നിര്‍ദേശത്തെയും ഇവര്‍ ശരിവയ്ക്കുന്നു. 

ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ വീഡിയോ കാണാം...

Also Read:- കൊവിഡ് കാലത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നു!...