മേശയ്ക്ക് ഇരുവശത്തുമായി ഇരുന്നിരുന്ന രണ്ട് പേര്‍ വെയിറ്ററായ സ്ത്രീയോട് മോശമായി പെരുമാറുകയായിരുന്നു. ആദ്യം ഒരാള്‍ യുവതിയുടെ കയ്യില്‍ കയറി പിടിക്കുന്നു. ഇവര്‍ അത് തട്ടിമാറ്റാൻ ശ്രമിച്ചുവെങ്കിലും വീണ്ടും ഇദ്ദേഹം ഇവരെ പിടിക്കുകയാണ്. ഇതോടെ ഇവര്‍ അയാളെ അടിച്ച് താഴെയിടുന്നു. 

സ്ത്രീകള്‍ അത്യാവശ്യത്തിന് കായികമായ പരിശീലനം നേടണമെന്നും ഇത് പ്രായോഗികമായി ഉപയോഗിക്കാനുള്ള മനസാന്നിധ്യത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ് ഉണ്ടാകണമെന്നും പറഞ്ഞുകേള്‍ക്കാറുണ്ടല്ലോ. എന്നാല്‍ ഇത് എപ്പോഴും പ്രായോഗികമായി ഫലപ്രദമായി ചെയ്യാൻ സാധിക്കണമെന്നില്ല. എങ്കില്‍പ്പോലും ഇതിലേക്കെല്ലാം സ്ത്രീകളെ ആകര്‍ഷിക്കുന്ന- അവര്‍ക്ക് മാതൃകയാകുന്ന പല സംഭവങ്ങളും നാം വാര്‍ത്തകളിലൂടെയും മറ്റും കാണാറുണ്ട്. 

സമാനമായ രീതിയില്‍ വൈറലാവുകയാണ് ഒരു യുവതിയുടെ 'ഫൈറ്റ് വീഡിയോ'. തന്നെ കയ്യേറ്റം ചെയ്യാൻ വന്ന രണ്ട് പുരുഷന്മാരെ ഒറ്റയ്ക്ക് നിന്ന് അടിച്ചിടുന്ന യുവതിയെയാണ് വീഡിയോയില്‍ കാണുന്നത്. 

കാഴ്ചയില്‍ ഇതൊരു ബാര്‍- റെസ്റ്റോറന്‍റാണ്. ഒഴിഞ്ഞ ധാരാളം ബിയര്‍ ബോട്ടിലുകള്‍ മേശപ്പുറത്തിരിക്കുന്നത് കാണാം. ഈ മേശയ്ക്ക് ഇരുവശത്തുമായി ഇരുന്നിരുന്ന രണ്ട് പേര്‍ വെയിറ്ററായ സ്ത്രീയോട് മോശമായി പെരുമാറുകയായിരുന്നു. ആദ്യം ഒരാള്‍ യുവതിയുടെ കയ്യില്‍ കയറി പിടിക്കുന്നു. ഇവര്‍ അത് തട്ടിമാറ്റാൻ ശ്രമിച്ചുവെങ്കിലും വീണ്ടും ഇദ്ദേഹം ഇവരെ പിടിക്കുകയാണ്. ഇതോടെ ഇവര്‍ അയാളെ അടിച്ച് താഴെയിടുന്നു. 

ഉടൻ തന്നെ അടുത്തയാളും ഇവരുടെ നേര്‍ക്ക് വരുന്നു. ഇയാളെയും യുവതി അടിച്ചോടിക്കുന്നു. ഇയാള്‍ അവിടെ കിടന്ന ഒരു കസേര വച്ചെല്ലാം യുവതിയെ എറിയുന്നുണ്ട്. എന്നാല്‍ എല്ലാ ആക്രമണങ്ങളെയും ഇവര്‍ ഫലപ്രദമായി പ്രതിരോധിക്കുന്നു. 

സിസിടിവി ദൃശ്യത്തിലേത് പോലെയാണ് വീഡിയോ. എന്നാല്‍ സംഭവം മുൻകൂട്ടി പ്ലാൻ ചെയ്ത് പകര്‍ത്തിയ ഫൈറ്റാണെന്നാണ് മിക്കവരും വീഡിയോ കണ്ട ശേഷം അഭിപ്രായപ്പെടുന്നത്. സിനിമാരംഗം പോലെ തോന്നിക്കുന്നുവെന്നും നിരവധി പേര്‍ പറയുന്നു. എങ്കിലും സംഭവം ഏറെ ആവേശം തോന്നിപ്പിക്കുന്നതാണെന്നും സ്ത്രീകളെ കായികമായി മുന്നോട്ട് വരാൻ പ്രേരിപ്പിക്കുന്നതാണെന്നും ഏവരും പറയുന്നു.

രസകരമായ വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- ആനയാണെന്ന് കരുതി പേടിച്ചു, തൊട്ടത് പാപ്പാൻ; നടി മോക്ഷയുടെ രസകരമായ വീഡിയോ...

ഗുണ്ടാസംഘം തട്ടികൊണ്ടുപോയ ഷാഫിയെ വടകര റൂറൽ എസ്.പി ഓഫീസിൽ എത്തിച്ചു | Shafi Missing case