ജോലിയും ജീവിതവും ഒരുപോലെ കൊണ്ട് പോകാം; പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട 7 ശീലങ്ങൾ
തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ജോലി ഭാരവും വ്യക്തി ജീവിതവും ഒരുപോലെ കൊണ്ട് പോകുന്നത് പെൺകുട്ടികളെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്

തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ജോലി ഭാരവും വ്യക്തി ജീവിതവും ഒരുപോലെ കൊണ്ട് പോകുന്നത് പെൺകുട്ടികളെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. അമിത ജോലി ഭാരവും അതിനൊപ്പം വ്യക്തി ജീവിതത്തിലെ കാര്യങ്ങളും ഒരുപോലെ നിലനിർത്തേണ്ടി വരുന്ന സാഹചര്യങ്ങളിൽ പെൺകുട്ടികളിൽ മാനസിക സംഘർഷം ഉണ്ടാക്കിയേക്കാം. ഇത് ഒഴിവാക്കാൻ ഡാൻസ്, പാട്ട് അല്ലെങ്കിൽ നിങ്ങൾക്കിഷ്ടമുള്ള എന്തും ചെയ്യാവുന്നതാണ്. ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കു.
ശാരീരിക ആരോഗ്യം: തിരക്ക് പിടിച്ച ജോലിക്കിടയിൽ ശരീരത്തെ ശ്രദ്ധിക്കാൻ സമയം കിട്ടിയെന്ന് വരില്ല. എന്നാൽ സ്വന്തം ശരീരത്തെ ശ്രദ്ധിക്കേണ്ടത് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. ജിം, യോഗ, സൂമ്പ തുടങ്ങിയ ശീലങ്ങൾ ഉണ്ടാക്കിയെടുക്കുന്നത് നിങ്ങളുടെ ശരീരത്തെ പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും.
കുടുംബവും കൂട്ടുകാരും: വീട്ടുകാരുമായും സുഹൃത്തുക്കളുമായും ദിവസത്തിൽ ഒരിക്കലെങ്കിലും സമയം ചിലവഴിക്കാൻ ശ്രദ്ധിക്കണം. ജീവിതത്തിലെ തിരക്കിനിടയിൽ ചെറിയ സന്തോഷങ്ങൾ ആഘോഷിക്കാൻ നിങ്ങൾ മറന്നു പോകരുത്.
മാനസിക ആരോഗ്യം: പലരും മാനസിക ആരോഗ്യത്തെ കുറിച്ച് ഇന്നും ചിന്തിക്കുക പോലും ചെയ്യാറില്ലെന്നതാണ് സത്യാവസ്ഥ. ഇത് ശ്രദ്ധിക്കാതെ പോകുന്നതിലൂടെ പലതരം മാനസിക പ്രശ്നങ്ങൾ ഉണ്ടാവുന്നു. നിങ്ങളുടെ മാനസിക ആരോഗ്യത്തിന് എപ്പോഴും പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്.
അമിതസമ്മർദ്ദം: വീട്ടിലും ജോലി സ്ഥലത്തും നിങ്ങൾക്ക് നിരവധി കാര്യങ്ങൾക്ക് നേതൃത്വം നൽകേണ്ടതായി വരും. ജോലികളെ അതിന്റെ സ്വഭാവം മനസിലാക്കി മാത്രം സമീപിക്കണം .ഒരു കാര്യത്തിലും നിങ്ങൾ സ്വന്തമായി അമിത സമ്മർദ്ദം കൊടുക്കാതിരിക്കുക.
ജേണലിങ്: നിങ്ങൾക്കുണ്ടായ അനുഭവങ്ങൾ, സന്തോഷങ്ങൾ തുടങ്ങി ഒരു ദിവസത്തെ മുഴുവൻ കാര്യങ്ങളും എഴുതുന്ന രീതി ഉണ്ടാക്കിയെടുക്കുന്നത് നല്ലതായിരിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മാനസിക പിരിമുറുക്കം നിയന്ത്രിക്കാൻ കഴിയും.
തനിച്ചിരിക്കുക: കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം സമയം ചിലവഴിക്കുന്നത് പോലെ തന്നെ നിങ്ങൾ, നിങ്ങൾക്കൊപ്പവും സമയം ചിലവഴിക്കണം. കുറച്ച് നേരമെങ്കിലും തനിച്ച് ഇരിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കണം.
