സ്ത്രീകൾ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സമയമാണ് ഗർഭകാലം. മാനസികമായും ശാരീരികമായും ആരോഗ്യം നല്ല രീതിയിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണ്

സ്ത്രീകൾ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സമയമാണ് ഗർഭകാലം. മാനസികമായും ശാരീരികമായും ആരോഗ്യം നല്ല രീതിയിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ആരോഗ്യമുള്ള അമ്മക്ക് ആരോഗ്യമുള്ള കുഞ്ഞ് ജനിക്കു എന്ന് കേട്ടിട്ടില്ലേ? എന്നാൽ ഇത് വെറുതെ ഒരു ഭംഗിക്ക് വേണ്ടി പറയുന്നതല്ല. കൃത്യമായ ആരോഗ്യ പരിപാലനങ്ങൾ ചെയ്യേണ്ട സമയമാണ് ഇത്. യോഗയും ധ്യാനവും ചെയ്യുന്നതിലൂടെ അമ്മമാരുടെ ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടും.

യോഗ

അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഉപകാരപ്പെടുന്നതാണ് ഗർഭകാലത്തെ യോഗ. നല്ല മാനസികാവസ്ഥ നിലനിർത്താനും, നന്നായി ഉറങ്ങാനും, ടെൻഷനുകൾ ഇല്ലാതെ ഇരിക്കാനും യോഗ സഹായിക്കും.എന്തൊക്കെയെന്ന് അറിയാം.

1. ബലം, ശരീരത്തിന് കൂടുതൽ വഴക്കം എന്നിവ യോഗ ചെയ്യുന്നതിലൂടെ ലഭിക്കും.

2. ഗർഭകാലത്ത്‌ ഉണ്ടാകുന്ന നടുവേദന, ഛർദി, തലവേദന, ശ്വാസം മുട്ടൽ തുടങ്ങിയവയെയും ഇല്ലാതാക്കുന്നു. 

3. ഹൃദയത്തിലെ രക്തപ്രവാഹം കൂട്ടാൻ സാഹായിക്കും. ഇതിലൂടെ കൂടുതൽ ഓക്സിജൻ അടങ്ങിയ രക്തം കുഞ്ഞിലേക്ക് എത്തും. 

4. പ്രസവ സമയത്തെ കഠിനമായ വേദന കുറക്കും ഒപ്പം സുഖപ്രസവം ഉണ്ടാകാനും സഹായിക്കുന്നു.

5. പ്രസവാനന്തര വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയും. 

ധ്യാനം 

1. മാനസിക ആരോഗ്യത്തെ വളർത്തുന്നതാണ് ധ്യാനം പ്രത്യേകിച്ചും ഗർഭകാലത്ത്‌. വ്യാകുലതകളും, മാനസിക സമ്മർദ്ദങ്ങളും ഒഴിവാക്കി, ധ്യാനം വൈകാരികമായ സുഖം പ്രധാനം ചെയ്യുന്നു.

2. പെട്ടെന്നുണ്ടായ ഗർഭാവസ്‌ഥ അല്ലെങ്കിൽ അത് സംബന്ധിച്ചുള്ള മറ്റ്‌ പ്രശ്നങ്ങൾ കൊണ്ട് നിങ്ങളിൽ പ്രകടമായ മാനസിക സംഘർഷം ഉണ്ടാക്കിയേക്കാം. ധ്യാനം ചെയ്യുന്നതിലൂടെ നിങ്ങളുടെ മനസിന് സമാധാനവും ശാന്തതയും ലഭിക്കുന്നു.

3. ഗർഭകാലത്ത്‌ ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഉറക്കം. എന്നാൽ ധ്യാനം ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ആരോഗ്യകരമായ ഉറക്കം ലഭിക്കുന്നു. 

4. ഗർഭകാലത്ത് ഉണ്ടാകുന്ന രക്ത സമ്മർദ്ദം കുറക്കാൻ സഹായിക്കും. 

5. ഗർഭകാലത്ത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കേണ്ടതായി വരും. എന്നാൽ ധ്യാനത്തിലൂടെ ഇതുമായി ഇണങ്ങി ജീവിക്കാൻ നിങ്ങളുടെ ശരീരത്തെ സഹായിക്കും.

6. ഗർഭകാലത്ത് അമ്മമാരുടെ മാനസികാവസ്ഥ ആരോഗ്യകരമാണെങ്കിൽ അത് കുഞ്ഞിലേക്കും ഒട്ടും കുറയാതെ തന്നെ ലഭിക്കും. ധ്യാനം ചെയ്യുന്നതിലൂടെ അമ്മക്ക് നല്ല മാനസികാവസ്ഥ ലഭിക്കുന്നു. ഇത് കുഞ്ഞിന് നല്ലതാണ്. 

ഗർഭിണികളുടെ സുരക്ഷിതത്വം 

ഗർഭകാലത്ത് എന്ത് ചെയ്യുന്നതിന് മുമ്പും ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ കേൾക്കേണ്ടത് അത്യാവശ്യമാണ്. യോഗ ചെയ്യുന്ന സമയങ്ങളിൽ ചില പോസുകൾ നിങ്ങൾ ഒഴിവാക്കേണ്ടതായി വരും. ശരീരത്തിന് അധികമായി ക്ഷീണം നൽകുന്നതോ തളരുന്നതോ ആയ പ്രവർത്തികൾ ചെയ്യുന്നത് ഒഴിവാക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് ഗർഭിണികൾ യോഗയും ധ്യാനവും ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നല്ലൊരു ഗർഭകാലം ആസ്വദിക്കാൻ സാധിക്കും. 

'എവിടെ നോക്കിയാലും മുടി തന്നെ, ഇനിയെന്ത് ചെയ്യും'? വീട്ടിൽ നെല്ലിക്ക ഉണ്ടോ? എന്നാൽ എടുത്ത് ചാമ്പിക്കോ