2026-ലെ അമർനാഥ് യാത്രയ്ക്കുള്ള പാക്കേജുകൾ പ്രഖ്യാപിച്ച് പ്രശസ്ത തീർത്ഥാടന യാത്രാ കമ്പനിയായ എപ്പിക് യാത്ര. ശ്രീനഗർ, ജമ്മു എന്നിവിടങ്ങളിൽ നിന്നുള്ള യാത്രകൾ ഉൾപ്പെടെ പാക്കേജുകളിലുണ്ട്. 

നോയിഡ: 2026ലെ അമർനാഥ് യാത്ര തീർത്ഥാടന പാക്കേജുകൾ പ്രഖ്യാപിച്ച് പ്രശസ്ത തീർത്ഥാടന യാത്രാ കമ്പനിയായ എപ്പിക് യാത്ര. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെയും ഉത്തർപ്രദേശ് സംസ്ഥാന ടൂറിസം വകുപ്പിന്റെയും കീഴിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണിത്. ഹെലികോപ്റ്റർ യാത്ര, ശ്രീനഗറിൽ നിന്നും ജമ്മുവിൽ നിന്നുമുള്ള അമർനാഥ് യാത്രാ പാക്കേജുകൾ തുടങ്ങിയവയാണ് അവതരിപ്പിച്ചിരിക്കുന്നത്. അമർനാഥ് ഗുഹയിലേക്കുള്ള ആത്മീയ യാത്രയിൽ തീർത്ഥാടകർക്ക് ആ​ഗ്രഹിക്കുന്ന അനുഭൂതി നേടാൻ കഴിയുന്ന തരത്തിലാണ് ഓരോ പാക്കേജും ആസൂത്രണം ചെയ്തിരിക്കുന്നത്.

ഹെലികോപ്റ്റർ യാത്രാ പാക്കേജ്

വേഗത്തിലും സുഖകരമായും തീർത്ഥാടനം പൂർത്തിയാക്കാൻ ആ​ഗ്രഹിക്കുന്നവരാണ് ഹെലികോപ്റ്റർ യാത്രാ പാക്കേജ് കൂടുതലായും തിരഞ്ഞെടുക്കുന്നത്. ഹെലികോപ്റ്ററിൽ തീർത്ഥാടകർക്ക് ഒരു ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കാനും ദർശനം നടത്താനും സാധിക്കും. ബാൽത്തലിൽ നിന്നും പഹൽഗാമിൽ നിന്നും ഹെലികോപ്റ്റർ സർവീസുകളുണ്ട്.

പാക്കേജ് വിശദാംശങ്ങൾ

  • ഹെലികോപ്റ്റർ റൂട്ടുകൾ: ബാൽത്തൽ-പഞ്ചതർണി-ബാൽത്തൽ, പഹൽഗാം-പഞ്ചതർണി-പഹൽഗാം
  • ശ്രീനഗറിലെയും സോനാമാർഗിലെയും പ്രീമിയം ഹോട്ടലുകളിൽ താമസം.
  • വിമാനത്താവളത്തിൽ നിന്ന് ഹെലിപാഡിലേക്കും തിരിച്ചും ഗതാഗത സൗകര്യം.
  • തടസ്സരഹിതമായ ദർശനത്തിന് വിഐപി ദർശന സഹായം.
  • സസ്യാഹാരം
  • മെഡിക്കൽ, ഓക്സിജൻ സപ്പോർട്ട്.

ശ്രീനഗറിൽ നിന്നുള്ള പാക്കേജ്

കശ്മീരിന്റെ ഭംഗി ആസ്വദിച്ച് അമർനാഥ് യാത്രയുടെ ആത്മീയ സത്ത പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ പാക്കേജ് ഉൾപ്പെടുത്തിയിരിക്കുന്നത്. ശ്രീനഗറിൽ നിന്ന് അമർനാഥിലേയ്ക്ക് 3 ദിവസത്തെ പാക്കേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കുടുംബങ്ങൾക്കും ആദ്യമായി സന്ദർശിക്കുന്നവർക്കും ഇടയിൽ ഈ പാക്കേജ് ജനപ്രിയമാണെന്ന് കമ്പനി അറിയിച്ചു.

പാക്കേജ് വിശദാംശങ്ങൾ

  • ദൈർഘ്യം: 3 ദിവസം / 2 രാത്രികൾ
  • റൂട്ട്: ശ്രീനഗർ → സോനാമാർഗ് → ബാൽത്തൽ → പഞ്ചതർണി → അമർനാഥ് ഗുഹ → ശ്രീനഗർ
  • ശ്രീനഗറിലും സോനാമാർഗിലും ഡീലക്സ് ഹോട്ടലുകളിൽ താമസം.
  • ബാൽത്തൽ വഴി അതേ ദിവസം തന്നെ ഹെലികോപ്റ്റർ സർവീസ്.
  • ഓൺ-ഗ്രൗണ്ട് സഹായത്തിനായി പ്രൊഫഷണൽ ടൂർ എസ്കോർട്ടുകൾ
  • ദാൽ തടാകം, ഗുൽമാർഗ് അല്ലെങ്കിൽ സോനാമാർഗ് താഴ്‌വരയിലേക്കുള്ള ഉല്ലാസയാത്രകൾ (ആവശ്യമെങ്കിൽ)

ജമ്മുവിൽ നിന്ന് ബാൽത്തൽ വഴിയുള്ള പാക്കേജ്

ജമ്മുവിൽ നിന്ന് ബാൽത്തൽ വഴിയുള്ള അമർനാഥ് യാത്ര പാക്കേജ് കൂടുതൽ ആഴത്തിലുള്ള, പരമ്പരാഗതമായ അനുഭവം ആഗ്രഹിക്കുന്ന ഭക്തർക്ക് വേണ്ടിയുള്ളതാണ്. ബാൽത്തൽ മുതൽ തീർത്ഥാടകർക്ക് അമർനാഥിലേയ്ക്ക് ട്രെക്കിംഗ് നടത്താം.

പാക്കേജ് വിശദാംശങ്ങൾ

  • ദൈർഘ്യം: 4-5 ദിവസം
  • റൂട്ട്: ജമ്മു → സോനാമാർഗ് → ബാൽത്തൽ → പഞ്ചതർണി → അമർനാഥ് ഗുഹ → മടക്ക യാത്ര
  • ജമ്മുവിൽ നിന്ന് എസി ബസുകൾ അല്ലെങ്കിൽ ടെമ്പോ ട്രാവലറുകൾ
  • ട്രെക്കിംഗ് സഹായം അല്ലെങ്കിൽ ഹെലികോപ്റ്റർ ഓപ്ഷനുകൾ
  • പെർമിറ്റുകൾക്കും രജിസ്ട്രേഷനും പൂർണ്ണ സഹായം.

അമർനാഥ് യാത്രയെക്കുറിച്ച്

ഇന്ത്യയിലെ പ്രശസ്തമായ തീർത്ഥാടനങ്ങളിൽ ഒന്നാണ് അമർനാഥ് യാത്ര. എല്ലാ വർഷവും ദശലക്ഷക്കണക്കിന് ആളുകളാണ് അമർനാഥിലെത്തുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3,888 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അമർനാഥ് ഗുഹയിൽ ശിവന്റെ നിത്യ സാന്നിധ്യത്തെ പ്രതീകപ്പെടുത്തുന്ന ഹിമലിംഗം ഉണ്ട്. എല്ലാ വർഷവും പരിമിതമായ സമയത്ത് മാത്രമാണ് തീർത്ഥാടനം അനുവദിക്കാറുള്ളത്. സാധാരണയായി ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് യാത്രയ്ക്ക് അനുവാദമുള്ളത്.