കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളിൽ നിന്ന് സൈലന്റ് വാലി, ഓക്സി വാലി എന്നിവിടങ്ങളിലേക്ക് യാത്രകൾ സംഘടിപ്പിക്കുന്നു.
പയ്യന്നൂര്‍: കെ എസ് ആർ ടി സി പയ്യന്നൂർ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് എട്ടിന് സൈലന്റ് വാലി യാത്ര സംഘടിപ്പിക്കുന്നു. സൈലന്റ് വാലി ട്രക്കിംഗ്, അട്ടപ്പാടി, ഓക്സി വാലി റിസോർട്ട് എന്നിവ യാത്രയിൽ ഉൾപ്പെടുന്നു. ഓഗസ്റ്റ് എട്ടിന് രാത്രി 10 മണിക്ക് പുറപ്പെട്ട് ഓഗസ്റ്റ് 10 ന് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരണം. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 9495403062, 9745534123 നമ്പറുകളിൽ ബന്ധപ്പെടാം.
ഓഗസ്റ്റ് 28ന് കോഴിക്കോട് ഡിപ്പോയിൽ നിന്നും സൈലന്റ് വാലി യാത്ര സംഘടിപ്പിക്കുന്നുണ്ട്. ഏകദിന യാത്രയാണ് കെഎസ്ആര്‍ടിസി ഒരുക്കുന്നത്. പുലര്‍ച്ചെ 5 മണിയ്ക്കാണ് യാത്ര തിരിക്കുക. മുഴുവൻ പാക്കേജിനും ചേര്‍ത്ത് 1750 രൂപയാണ് നിരക്ക്. സൂപ്പര്‍ ഡീലക്സ് ബസാണ് യാത്രയ്ക്കായി ഉപയോഗിക്കുക. 9946068832 എന്ന നമ്പറിൽ ബന്ധപ്പെടാം. ഓഗസ്റ്റ് 30ന് പൊന്നാനി ഡിപ്പോയിൽ നിന്ന് സൈലന്റ് വാലിയ്ക്ക് യാത്രയുണ്ട്. സൈലന്റ് വാലി റിസോർട്ട്, ഓക്സി വാലി എന്നിവിടങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബസ് ചാര്‍ജ്, ഒരു രാത്രി താമസം, വെൽക്കം ഡ്രിങ്ക്, ഒരു പ്രഭാത ഭക്ഷണം, രണ്ട് ഉച്ചഭക്ഷണങ്ങൾ, ഒരു അത്താഴം, രണ്ട് ചായ, സ്നാക്സ്, ജീപ്പ് സഫാരി എന്നിവ ഉൾപ്പെടെ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് 4250 രൂപയാണ് ഈടാക്കുക. വിശദ വിവരങ്ങൾക്ക് - 8075684959.
ചിറ്റൂര്‍ ഡിപ്പോയിൽ നിന്ന് ഓഗസ്റ്റ് 15ന് സൈലന്റ് വാലിയ്ക്ക് യാത്ര സംഘടിപ്പിക്കുന്നുണ്ട്. പുലര്‍ച്ചെ 5.30ന് യാത്ര തിരിക്കും. ഒരു ദിവസത്തെ യാത്രയാണുള്ളത്. 2,170 രൂപയാണ് നിരക്ക്. ബുക്കിംഗിന് 9495390046. പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന് ഓഗസ്റ്റ് 23ന് സൈലന്റ് വാലി, ഓക്സി വാലി റിസോർട്ട് യാത്ര സജ്ജീകരിച്ചിട്ടുണ്ട്. ഏകദിന യാത്രയാണിത്. ഭക്ഷണം, പ്രവേശന ഫീസ്, സൈലന്റ് വാലി ട്രെക്കിംഗ്, ഇൻഡോര്‍ & ഔട്ട്ഡോര്‍ ഗെയിംസ്, സ്വിമ്മിംഗ് പൂൾ, ക്യാമ്പ് ഫയര്‍, ട്രൈബൽ ബാന്‍ഡ് എന്നിവ യാത്രയുടെ ഭാഗമാണ്. 2,120 രൂപയാണ് ചാര്‍ജ്. വിശദ വിവരങ്ങൾക്ക് 7560858046 നമ്പറിൽ ബന്ധപ്പെടാം.


