ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് കോഴിക്കോട് നഗരത്തിലെത്തിയ അമേരിക്കൻ സഞ്ചാരികളുമായി കൂടിക്കാഴ്ച നടത്തി. ഫറോക്ക് ഓട് ഫാക്ടറി ഉൾപ്പെടെയുള്ള പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തിയതായിരുന്നു സംഘം.

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെത്തിയ അമേരിക്കൻ സഞ്ചാരികളെ കണ്ട് ടൂറിസം മന്ത്രി പി.എ മു​ഹമ്മദ് റിയാസ്. ഫറോക്ക് ഓട് ഫാക്ടറി, ചാലിയം ഉരു നിർമ്മാണശാല, കടലുണ്ടി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാനായാണ് അമേരിക്കൻ സഞ്ചാരികൾ കോഴിക്കോട് എത്തിയത്. സിറ്റി ഹെറിറ്റേജ് വാക്കിൻ്റെ ഭാഗമായി നഗരത്തിലെ പൈതൃക മന്ദിരങ്ങളും ഇവർ സന്ദർശിക്കുന്നുണ്ട്. കൂടുതൽ വിദേശ സഞ്ചാരികൾ നമ്മുടെ നാട്ടിലേക്ക് എത്തുന്നത് നമ്മുടെ സംസ്ഥാനത്തിൻ്റെ ഭാവിക്ക് ഏറെ ഗുണകരമാണെന്ന് മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Welcome to Kerala ❤️

നമ്മുടെ നാട് കാണാൻ വിദേശസഞ്ചാരികൾ വരുന്നത് മലയാളികൾക്കാകെ അഭിമാനകരമാണ്.

കോഴിക്കോട് നഗരത്തിലെത്തിയ അമേരിക്കൻ സഞ്ചാരികളെ കണ്ടുമുട്ടി. ഫറോക്ക് ഓട് ഫാക്ടറി, ചാലിയം ഉരു നിർമ്മാണശാല, കടലുണ്ടി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവർ സന്ദർശിക്കുന്നത്. സിറ്റി ഹെറിറ്റേജ് വാക്കിൻ്റെ ഭാഗമായി നഗരത്തിലെ പൈതൃക മന്ദിരങ്ങളും ഇവർ സന്ദർശിക്കുന്നുണ്ട്.

കേരളത്തിലേക്കെത്തുന്ന വിദേശസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. കൂടുതൽ വിദേശ സഞ്ചാരികൾ നമ്മുടെ നാട്ടിലേക്ക് എത്തുന്നത് നമ്മുടെ സംസ്ഥാനത്തിൻ്റെ ഭാവിക്ക് ഏറെ ഗുണകരമാണ്.