മീന്‍വല്ലത്ത് മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്പാദനശേഷിയുള്ള ഒരു ചെറുകിട ജലവൈദ്യുത പദ്ധതി നടപ്പാക്കിയിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ അത്രയൊന്നും അറിയപ്പെടാത്ത രത്‌നമാണ് മീൻവല്ലം വെള്ളച്ചാട്ടം. കല്ലടിക്കോടന്‍ മലനിരകളില്‍ നിന്നു ഉദ്ഭവിക്കുന്ന തുപ്പനാട് പുഴ 45 മീറ്റര്‍ ഉയരത്തില്‍ നിന്നു തട്ടുതട്ടായി താഴേയ്ക്ക് പതിക്കുന്ന സ്ഥലമാണ് മീന്‍വല്ലം. ഈ പുഴ പിന്നീട് തൂതപ്പുഴയുമായി ഒത്തു ചേരുന്നു. ഭാരതപ്പുഴയിലാണ് തൂതപ്പുഴ ചെന്നുചേരുന്നത്. തുപ്പനാട് കവലയില്‍ നിന്ന് 8 കിലോ മീറ്റര്‍ അകലെ ഉള്‍വനത്തിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ദേശീയപാത 213-ല്‍ പാലക്കാട് നിന്ന് മണ്ണാര്‍ക്കാട്ടേക്കുള്ള വഴിയില്‍ ആണ് തുപ്പനാട് കവല.

പാലക്കാട് ജില്ലാ പഞ്ചായത്ത് മീന്‍വല്ലത്ത് 3 മെഗാവാട്ട് വൈദ്യുതി ഉല്പാദനശേഷിയുള്ള ഒരു ചെറുകിട ജലവൈദ്യുത പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പാലക്കാട് വനംവകുപ്പ് വിഭാഗം ഒലവക്കോട് റേഞ്ചില്‍ തുടിക്കോട് വനസംരക്ഷണ സമിതിയുടെ സംരക്ഷണയിലാണ് വെള്ളച്ചാട്ടവും ചുറ്റുമുള്ള വനമേഖലയും. സൈലന്റ് വാലി ദേശീയോദ്യാനത്തിനോട് ചേര്‍ന്നു കിടക്കുന്ന വനമേഖലയുടെ ഭാഗമാണ് ഈ പ്രദേശവും. മണ്ണാര്‍ക്കാട്ടു നിന്ന് 26 കിലോമീറ്ററും പാലക്കാട് നിന്ന് 34 കിലോമീറ്ററും ആണ് ഇവിടേക്കുള്ള ദൂരം.

READ MORE: ഇടം വലം നോക്കാതെ കുട്ടികളെ പോലെ ആ‍ർത്തുവിളിക്കണോ? നേരെ വിട്ടോ എക്കോ പോയിന്റിലേയ്ക്ക്