Asianet News MalayalamAsianet News Malayalam

ഇന്നും സാറിനെ എനിക്ക് പേടിയാണ്!

My teacher Jasna haris
Author
Thiruvananthapuram, First Published Nov 29, 2017, 7:58 PM IST

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്

My teacher Jasna haris

വീട് ആദ്യത്തെ വിദ്യാലയം എങ്കില്‍ എനിക്ക് ജീവിതം എന്തെന്ന് പഠിക്കാനും  നാളേക്ക് വേണ്ടി പകര്‍ത്തിയെടുക്കാനും നല്ലതു മാത്രം സമ്മാനിച്ച  ആ ഗുരുകുലത്തേക്കാള്‍ നല്ലൊരു ഇടം വേറെയില്ല. സമൂഹത്തില്‍ ഒരു തരത്തിലും എന്നെ തലകുനിക്കാന്‍ അനുവദിക്കാത്ത കുടുംബ പാരമ്പര്യം ഉള്ളതു കൊണ്ട് തന്നെയാവണം രക്ഷിതാക്കളെക്കാള്‍ നല്ല  ഗുരുനാഥന്മാരും ഇല്ലെന്ന് തോന്നുന്നത്. 

എങ്കിലും  ഇംഗ്ലീഷ് പദ്യം മുഴുവനായി തെറ്റാതെ വായിച്ചതിന് മിട്ടായി തന്നു പ്രോത്സാഹിപ്പിച്ച അഞ്ചാം ക്ലാസിലെ സിസ്റ്റര്‍ സോജി മരിയയും, എഴുതാന്‍ പഠിപ്പിച്ച, എഴുത്തിനെ പ്രോത്സാഹിപ്പിച്ച ജെനി ടീച്ചറും, ചിരിച്ച മുഖത്തോടെ മാത്രം ഗണിതം പഠിപ്പിച്ച ലിസമ്മ ടീച്ചറും എന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ചില അധ്യാപക മുഖങ്ങള്‍ തന്നെയാണ്.

പക്ഷേ വ്യത്യസ്തമായ ഭാവത്തില്‍  ചില വിദ്യാര്‍ഥികളെ സമീപിക്കുന്ന ഒരു അധ്യാപകന്‍ ഉണ്ടായിരുന്നു. പണ്ടെങ്ങോ മുഖത്തുനോക്കി പറയാന്‍ ആഗ്രഹിച്ചതും പറയാതെ പോയതുമായ ഒരുപാട് കാര്യങ്ങള്‍ ഇന്നും ഓര്‍മ്മയില്‍ ഉള്ളതുകൊണ്ടാവാം ആ മുഖം ഒരു ചോദ്യചിഹ്നമായി ഇപ്പോഴും നില്‍ക്കുന്നത്. 

ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം വിദ്യയ്ക്ക് വേണ്ടി മാത്രം കെട്ടിപ്പടുത്തതല്ല വിദ്യാലയങ്ങള്‍. മറിച്ച് ഒരു വ്യക്തിയെ സമൂഹ ജീവിയായി വളര്‍ത്തിയെടുക്കുന്നതിനും സഹജീവികളോട് സഹകരിക്കുന്ന രീതി ആര്‍ജ്ജിപ്പിച്ചെടുക്കുന്നതിനും ഉള്ള പരിശീലന കേന്ദ്രം കൂടിയാണ്. അവിടെ പിണക്കങ്ങളായും ഇണക്കങ്ങളായും പ്രണയങ്ങളായും അവന്‍ അടുത്തിടപഴകികൊണ്ടിരിക്കും. എന്നാല്‍, 'കച്ചവടക്കാര്‍ക്ക് കാലി ചന്ത' എങ്ങനെയാണോ  അങ്ങനെ 'സ്ഥാപകര്‍ക്ക് വിദ്യാലയങ്ങള്‍' മാറി കഴിയുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസം കച്ചവടം ആകുന്നതും വിദ്യാര്‍ഥികള്‍ വില്‍പ്പന വസ്തുക്കള്‍ ആകുന്നതും. 

പരിഷ്‌കാരങ്ങളുടെ ഭാഗമായി മലയാളം മീഡിയങ്ങള്‍ എഴുതിത്തള്ളി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ എന്നെപ്പോലെ തന്നെ  ഒരുപാട് ബലിയാടുകള്‍ അവിടെയും ഉണ്ടായിരുന്നു. പത്തുവര്‍ഷത്തോളം മലയാളിയായി മലയാളത്തില്‍ ചൊല്ലിപ്പഠിച്ച് പെട്ടെന്നൊരു ദിവസം സമവാക്യം എല്ലാം ഇക്വേഷന്‍ ആയപ്പോഴും രാസ സൂത്രം ഇനിമുതല്‍ മോളിക്യുലാര്‍ ഫോര്‍മുല ആണെന്ന് പറഞ്ഞപ്പോഴും കോശങ്ങള്‍ സെല്‍സ് ആയപ്പോഴും  സെക്കന്‍ഡ് ലാംഗ്വേജ് ക്ലാസുകളില്‍ മാത്രം മനസ്സറിഞ്ഞ് ചിരിച്ചിരുന്ന ചിലര്‍;  മലയാളം  പറയുന്ന അധ്യാപിക, മുന്നിലിരിക്കുന്ന മലയാള അക്ഷരങ്ങള്‍ ഇവയെല്ലാം ഒരു പിരീഡിലേക്ക് ചുരുക്കിയിരുന്നു. 

വസ്തുത എന്തെന്നാല്‍, സ്‌കൂളിന്റെ 100% വിജയത്തിനുവേണ്ടി ഞെരിപിരി കൊള്ളുന്ന സാര്‍ സത്യത്തില്‍ അവിടുന്നങ്ങോട്ട് ഞാന്‍ അടങ്ങുന്ന ആ മലയാള പ്രേമികളെ ഒരുതരത്തില്‍ ഭാഷ കൊണ്ടും ശാസ്ത്രം കൊണ്ടും ശ്വാസം മുട്ടിക്കുകയായിരുന്നു. അറിവിനേക്കാള്‍ ഭാഷയ്ക്കാണ് പ്രാധാന്യം എന്ന് വളരെ വിഷമത്തോടെയാണ് അറിഞ്ഞത്. 

അര്‍ഹിക്കുന്ന പരിഗണന തരാതെ മാനസികമായി തളര്‍ത്തി കൊണ്ട് സാര്‍ എന്നെ പിന്തുടരുമ്പോള്‍ സത്യത്തില്‍ ഞാന്‍ എന്ന വ്യക്തിയുടെ പ്രസക്തി അവിടെ നഷ്ടപ്പെടുകയായിരുന്നു! ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത രണ്ടു വര്‍ഷങ്ങള്‍, ബിലോ ആവറേജ് എന്ന് മുദ്രകുത്തപ്പെട്ട നീണ്ട അധ്യയന വര്‍ഷങ്ങള്‍.  ദിവസങ്ങള്‍ക്ക് 24 മണിക്കൂറിലധികം ദൈര്‍ഘ്യം ഉണ്ടെന്നു തോന്നിയ നിമിഷങ്ങള്‍. ഏറ്റവും കൂടുതല്‍ ആസ്വദിക്കേണ്ട നിമിഷങ്ങളെ അങ്ങനെ ആക്കി തീര്‍ത്തു. അത്യാവശ്യം നല്ല മാര്‍ക്കോടെ ജയിച്ചപ്പോഴും സാറിനെ  വിളിക്കണം എന്ന് തോന്നിയിട്ടില്ല. ഇന്നും മുന്നില്‍ പോയി സംസാരിക്കാന്‍ പേടിയാണ്. 

'പാഠം രണ്ട്' ഇതുവരെ
താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'

ഐ കെ ടി.ഇസ്മായില്‍ തൂണേരി: ഈശ്വരന്‍ മാഷ്

മുഖ്താര്‍ ഉദരംപൊയില്‍: പണ്ടുപണ്ടൊരു കുരുത്തംകെട്ട  കുട്ടി; നന്മയുള്ള മാഷ്

 ശ്രുതി രാജേഷ്:  കനകലത ടീച്ചറിനോട്  പറയാതെ പോയ കാര്യങ്ങള്‍

മഞ്ജുഷ വൈശാഖ്: 'കോപ്പിയടിച്ചത് ഞാനാണ്'

മോളി ജബീന: ജിന്നിന് എഴുതിയ കത്തുകള്‍

ജോസഫ് എബ്രഹാം: ഫയല്‍വാന്റെ മെയ്ക്കരുത്തോടെ  താഹക്കുട്ടി സാറിന്റെ നടത്തം

അഞ്ജലി അരുണ്‍: സെലിന്‍ ടീച്ചര്‍ പഠിപ്പിച്ച ജീവിതപാഠങ്ങള്‍!

ശ്രീനിവാസന്‍ തൂണേരി: എന്നെ കണ്ടതും മാഷ്  പഴ്‌സ് പുറത്തെടുത്തു!

നജീബ് മൂടാടി: ചൂരല്‍ മാത്രമായിരുന്നില്ല, വേലായുധന്‍ മാഷ്!

നസീഫ് അബ്ദുല്ല: കേട്ടതൊന്നുമായിരുന്നില്ല, മാഷ്!

സജിത്ത് സി വി പട്ടുവം: പിന്നൊരിക്കലും ടീച്ചറിനെ ഞാന്‍ കണ്ടിട്ടില്ല!

ആതിരാ മുകുന്ദ്: 'ചോറ് വെന്തോ എന്നെങ്ങനെ അറിയും?'

മുബശ്ശിർ കൈപ്രം: എന്റെ തങ്കവല്ലി ടീച്ചര്‍​

നദീര്‍ കടവത്തൂര്‍: സന്ധ്യ കഴിഞ്ഞ് സ്‌കൂളിലെത്തിയ ഞങ്ങളെ കണ്ടതും ടീച്ചര്‍ കരഞ്ഞു!

മുഹമ്മദ് കാവുന്തറ: കളവ് പഠിപ്പിച്ച ടീച്ചര്‍

 സ്വാതി ശശിധരന്‍: എന്റെ ടോട്ടോചാന്‍ കുട്ടിക്കാലം!​

റെജ്‌ന ഷനോജ്: ആ പാഠം ഇന്നും ഞാന്‍ മറന്നിട്ടില്ല!

ഷീബാ വിലാസിനി: ഈശ്വരാ, ഗ്രാമര്‍!

അജീഷ് മാത്യു കറുകയില്‍: ഞാന്‍ കാരണമാണ് എന്റെ ഗുരു ജയിലിലായത്!

ജോയ് ഡാനിയേല്‍: ക്ലാസ് റൂമിന് പുറത്ത്  ഞാന്‍ ഒരു കള്ളനെപ്പോലെ നിന്നു...

അനില്‍ കിഴക്കടുത്ത്: സംഗീതം പോലൊരു ടീച്ചര്‍!
 

Follow Us:
Download App:
  • android
  • ios