Asianet News MalayalamAsianet News Malayalam

നാടൻ മദ്യം വാങ്ങി വെള്ളം മിക്സ് ചെയ്ത് വിളകളിൽ തളിക്കും, വിള കൂട്ടാൻ പുതിയ മാർ​ഗങ്ങളുമായി കർഷകർ!

നാടൻ മദ്യം തളിക്കുന്നതിലൂടെ ഇരട്ടി വിളവാണ് തങ്ങൾക്ക് ലഭിക്കുന്നത് എന്നാണ് കർഷകർ പറയുന്നത്. കർഷകർ പറയുന്നത് വിളകളിൽ ഇത് ഉപയോ​ഗിക്കുവാനും എളുപ്പമാണ് എന്നാണ്. മദ്യം വാങ്ങി ശേഷം അത് വെള്ളവുമായി മിക്സ് ചെയ്ത് സ്പ്രേ പമ്പ് ഉപയോ​ഗിച്ച് വിളകളിൽ തളിക്കുകയാണ് കർഷകർ ചെയ്യുന്നത്.

farmers using country liquor to  to double the production rlp
Author
First Published May 17, 2023, 3:53 PM IST

കർഷകർ തങ്ങളുടെ വിള വർധിപ്പിക്കുന്നതിന് വേണ്ടി പണ്ട് പണ്ടേ പലവിധത്തിലുള്ള മാർ​ഗങ്ങളും പ്രയോ​ഗിക്കാറുണ്ട്. പരമ്പരാ​ഗത മാർ​ഗങ്ങളാണ് നേരത്തെ പ്രയോ​ഗിച്ചിരുന്നത് എങ്കിൽ പിന്നീട് അത് ചുവടുമാറിയിട്ടുമുണ്ട്, രാസവളങ്ങളും മറ്റും പ്രയോ​ഗത്തിൽ വന്നു. എന്നാൽ, മധ്യപ്രദേശിലെ കർഷകർ വളരെ വിചിത്രമായ ഒരു മാർ​ഗമാണ് ഇപ്പോൾ വിളകൾ കൂട്ടുന്നതിന് വേണ്ടി ഉപയോ​ഗിക്കുന്നതത്രെ. അത് എന്താണ് എന്നല്ലേ? നാടൻ മദ്യം. 

വേനൽച്ചൂടിൽ വിളകളുടെ ഉൽപ്പാദനം ഇരട്ടിയാക്കാൻ നർമ്മദാപുരത്തെ കർഷകരാണ് നാടൻ മദ്യം ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പയർ വർ​ഗങ്ങളിൽ നാടൻ ചാരായം തളിക്കുന്നതിലൂടെ വിളവ് രണ്ടിരട്ടി വരെ വർധിക്കുമെന്നും കർഷകർ അവകാശപ്പെടുന്നു. വിളകളുടെ അളവ് മാത്രമല്ല ​ഗുണവും വർധിപ്പിക്കാൻ ഈ നാടൻ മദ്യ പ്രയോ​ഗത്തിലൂടെ സാധിക്കും എന്നാണ് ഇവിടുത്തെ കർഷകർ പറയുന്നത്. 

നാടൻ മദ്യം തളിക്കുന്നതിലൂടെ ഇരട്ടി വിളവാണ് തങ്ങൾക്ക് ലഭിക്കുന്നത് എന്നാണ് കർഷകർ പറയുന്നത്. കർഷകർ പറയുന്നത് വിളകളിൽ ഇത് ഉപയോ​ഗിക്കുവാനും എളുപ്പമാണ് എന്നാണ്. മദ്യം വാങ്ങി ശേഷം അത് വെള്ളവുമായി മിക്സ് ചെയ്ത് സ്പ്രേ പമ്പ് ഉപയോ​ഗിച്ച് വിളകളിൽ തളിക്കുകയാണ് കർഷകർ ചെയ്യുന്നത്. ഇങ്ങനെ മദ്യം തളിക്കുന്നത് കൊണ്ട് യാതൊരുവിധത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളും തങ്ങൾക്ക് ഉണ്ടായിട്ടില്ല. എന്നാൽ, അതിന്റെ മണം സഹിക്കാനാവാതെ വന്നിട്ടുണ്ട് എന്നും കർഷകർ പറയുന്നു. ഒരു ഏക്കർ ഭൂമിക്ക് 500 ml മദ്യം മതിയത്രെ.

വിളകൾ കൂടുന്നു എന്നതിനൊപ്പം തന്നെ സാമ്പത്തികമായി നോക്കുമ്പോഴും ഈ നാടൻ മദ്യത്തിന്റെ പ്രയോ​ഗം വളരെ ലാഭകരമാണ് എന്നാണ് കർഷകർ പറയുന്നത്. അതേ സമയം നർമ്മദാപുരത്തെ കർഷകർക്ക് പുറമേ ഇപ്പോൾ സമീപപ്രദേശങ്ങളിലെ കർഷകരും ഈ പുതിയ വിദ്യ പ്രയോ​ഗിച്ച് തുടങ്ങി എന്നും റിപ്പോർട്ടുകൾ പറയുന്നു.

Follow Us:
Download App:
  • android
  • ios