സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കമാകും. ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും. ഈ മാസം 30 വരെ se.census. gov.in എന്ന പോർട്ടലിലൂടെ വിവരങ്ങൾ രേഖപ്പെടുത്താം. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപടികൾ പൂർത്തിയാക്കുക. ജനങ്ങൾ സ്വയം രേഖപ്പെടുത്തിയ വിവരങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാകും അന്തിമമാക്കുക. പ്രവാസി മലയാളികൾക്ക് സെൻസസ് ബാധകമാകില്ലെന്ന് ചീഫ് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ മിത്ര ടി ഐ എ എസ് വ്യക്തമാക്കിയിട്ടുണ്ട്.

11:32 PM (IST) Jun 16
പിണറായി വിജയൻ്റെ വീട്ടിൽ പോയി ചോദിക്ക് എന്ന പരാമർശം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും അതൊട്ടും ശരിയായ ശൈലി അല്ലെന്നും ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നു
11:14 PM (IST) Jun 16
14 ദിവസത്തേക്കാണ് പ്രതിയെ വടകര ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തത്. വ്യാജ സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ച ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
10:56 PM (IST) Jun 16
ദില്ലി പൊലീസ് സ്പെഷ്യൽ സെൽ ആണ് ഇവരെ പിടികൂടിയത്. പാക് ചാര സംഘടനയുമായി ബന്ധമുള്ള ഏഴു ഭീകരരാണ് പിടിയിലായത്. പിടിയിലായ ആറുപേര്‍ ഉത്തര്‍പ്രദേശുകാരും ഒരാള്‍ പഞ്ചാബുകാരനുമാണ്.
10:40 PM (IST) Jun 16
ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി എസ്ഐടി
10:04 PM (IST) Jun 16
ഭരണ വിരുദ്ധ വികാരവും സ്ഥാനാർത്ഥി നിർണ്ണയവും പാളിയെന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ഭരണവിരുദ്ധ വികാരം കൊണ്ടാണ് വോട്ട് യുഡിഎഫിന് അനുകൂലമായതെന്നും റിപ്പോർട്ടിൽ
09:36 PM (IST) Jun 16
കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥിനി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
09:34 PM (IST) Jun 16
സർക്കാർ അഭിഭാഷകരുടെ വിവാദ നിയമനങ്ങളിൽ നടപടികൾ കടുപ്പിക്കാൻ ലോയേഴ്സ് കോൺഗ്രസ്. മുഖ്യമന്ത്രി വിഡി സതീശനെ കണ്ട് നേരിട്ട് പരാതി അറിയിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.
09:12 PM (IST) Jun 16
വിവാഹ ക്ഷണക്കത്തിലെ മേൽവിലാസം നോക്കി കവർച്ചക്കെത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വയോധികയുടെ സ്വർണ്ണം കവർന്ന കേസിൽ പ്രതി പിടിയിൽ
09:01 PM (IST) Jun 16
ഈ വർഷം 155 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിനിടെ, ഇടുക്കിയിലും ഷിഗല്ല സ്ഥിരീകരിച്ചതാണ് പുതിയ റിപ്പോർട്ട്. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽ 2 വിദ്യാർത്ഥികൾക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്.
08:44 PM (IST) Jun 16
എരുവ കിഴക്ക് ആശാന്റെയ്യത്ത് വീട്ടിൽ അനിൽകുമാറിനെ (47) സമീപത്തെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
08:33 PM (IST) Jun 16
തിരുവനന്തപുരം കന്യാകുളങ്ങരയിൽ 16 കാരിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പകയിലാണ് പ്രതി സഹദ് പെൺകുട്ടിയെ ആക്രമിച്ചത്
07:44 PM (IST) Jun 16
ധ്യാനഗുരുവും എഴുത്തുകാരനുമായ ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു. നിരവധി മലയാള ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചയിതാവാണ്. എഴുനൂറിലധികം ഗാനങ്ങൾ എഴുതി.
07:00 PM (IST) Jun 16
പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നോർത്ത് വലമ്പൂർ ആക്കാംപാറ തെക്കേക്കര ജിജോയുടെ മരണത്തിൽ സുഹൃത്തുക്കൾ അറസ്റ്റിലായി
06:48 PM (IST) Jun 16
ആരോപണങ്ങൾ നിഷേധിച്ച മാർട്ടിൻ ജോസഫ്, ശ്രീലേഖ പോസ്റ്റ് ചെയ്ത ചെറുകഥയുമായി സിനിമയ്ക്ക് സാമ്യത ഇല്ലെന്നും പശ്ചാത്തലം പൊലീസ് സ്റ്റേഷൻ ആയത് മാത്രമാണ് ഏക സാമ്യതയെന്നും പ്രതികരിച്ചു.
06:44 PM (IST) Jun 16
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും നിലവിലില്ല.
06:33 PM (IST) Jun 16
കെഎസ്ആർടിസി ബസിൽ പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിക്കാത്തതിനെതിരെ ജഗതി ശ്രീകുമാറിൻറെ മകളും ഷോൺ ജോർജിൻറെ ഭാര്യയുമായ പാർവതി ശ്രീകുമാർ രംഗത്ത്
06:38 PM (IST) Jun 16
നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ അറസ്റ്റിലായ പ്രതിക്കും പുന:പരീക്ഷ എഴുതാം. ഗുരുഗ്രാം സ്വദേശി യഷ് യാദവിനാണ് ദില്ലി കോടതി നീറ്റ് എഴുതാൻ അനുമതി നൽകിയത്. പൊലീസ് കസ്റ്റഡിയിൽ പരീക്ഷയെഴുതാം.
06:34 PM (IST) Jun 16
ചോദ്യം ചെയ്യലിൽ അന്തർദേശീയ ഏജന്റുമാരുടെ സഹായത്തോടെയാണ് അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്ന് ഇവർ വെളിപ്പെടുത്തി. ഇവരെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചെന്ന് അധികൃതർ വ്യക്തമാക്കി.
06:03 PM (IST) Jun 16
വണ്ടിപ്പെരിയാറിൽ വിനോദ സഞ്ചാരികളെ മർദിച്ച ജീപ്പ് ഡ്രൈവർമാർ അറസ്റ്റിൽ. കുമളി സ്വദേശികളായ കലേഷ്, കാർത്തിക് എന്നിവരാണ് പിടിയിലായത്. കൂടുതൽ പ്രതികൾക്കായി വണ്ടിപ്പെരിയാർ പൊലീസ് സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
05:57 PM (IST) Jun 16
വ്യാജ വാര്‍ത്തകളില്‍ നിന്ന് വിട്ടുനിൽക്കണമെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും നിര്‍ദേശിച്ചു. അതേസമയം സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ 13,343 പേര്‍ മെയിന്‍സിന് യോഗ്യത നേടി.
05:44 PM (IST) Jun 16
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ ഒൻപത് വയസ്സുകാരിയായ ഓസ്‌ട്രേലിയൻ പെൺകുട്ടി പോലീസ് വെടിയേറ്റു മരിച്ചു
05:32 PM (IST) Jun 16
സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ആളൂർ ആനത്തടം സ്വദേശികളായ ജൂവിൻ, അനന്തകൃഷ്ണൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
05:10 PM (IST) Jun 16
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ആക്രമണം. കോടതിയിൽ കാര്യങ്ങൾ എല്ലാം വിശദീകരിക്കും.
05:04 PM (IST) Jun 16
കാഫിർ സ്ക്രീൻഷോർട്ട് കേസിൽ ഒരാൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
05:03 PM (IST) Jun 16
ഇതര സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിറ്റു വന്ന യുവാവിനെ എക്സൈസ് പിടികൂടി. ഇയാളിൽ നിന്ന് 1.140 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു
04:31 PM (IST) Jun 16
ഗുജറാത്തിലെ ഗാന്ധിനഗറിൽ സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ താമസിച്ചിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിന്റെ മകനെതിരെ പോലീസ് കേസെടുത്തു
04:38 PM (IST) Jun 16
ഈ നിർദേശങ്ങൾ അംഗീകരിക്കാത്ത പക്ഷം ഈ മാസം 30 മുതൽ സ്വകാര്യ ബസ് സർവീസുകൾ നിന്നുപോകുന്ന സാഹചര്യമാണെന്നും ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
03:54 PM (IST) Jun 16
ഭർത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ മുസ്സൂറിയിലെത്തിയ 27 വയസ്സുകാരിയായ ഐടി ജീവനക്കാരിയെ ഹോംസ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തി
04:04 PM (IST) Jun 16
അണ്ണാഡിഎംകെയ്ക്ക് കനത്ത പ്രഹരം. മുൻ ആരോഗ്യമന്ത്രി സി വിജയഭാസ്ക്കർ എംഎൽഎ സ്ഥാനം രാജിവെച്ചു. സ്പീക്കർക്ക് രാജിക്കത്ത് കൈമാറി. രാജി അംഗീകരിച്ചതായി സ്പീക്കർ അറിയിച്ചു. ഇതോടെ നിയമസഭയിൽ എഐഎഡിഎംകെ എംഎൽഎമാരുടെ എണ്ണം 42 ആയി.
03:42 PM (IST) Jun 16
തൃണമൂൽ കോൺഗ്രസിലെ പ്രതിസന്ധിയിൽ മമത പക്ഷത്തെയും വിമതരെയും കേട്ടശേഷം നടപടിയെടുക്കാൻ ലോക്സഭാ സ്പീക്കർ ഓംബിർള. ഇരുവിഭാഗത്തെയും കേൾക്കാൻ സ്പീക്കറുടെ ഓഫീസ് ക്ഷണിച്ചു.
03:24 PM (IST) Jun 16
ജയ്‌പൂരിൽ വെച്ചുണ്ടായ പ്രതിഷേധ പരിപാടിക്കിടെ തനിക്ക് മർദ്ദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി 'കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജീത് ദിപ്‌കെ
03:22 PM (IST) Jun 16
എസ്ഐടി ചോദ്യം ചെയ്തതിന്‍റെ പേരിൽ മാത്രം ഉദ്യോഗസ്ഥരെ മാറ്റി നിർത്താനാകില്ലെന്നും വിജിലൻസ് ക്ലിയറൻസ് ഇല്ലാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കെ ജയകുമാർ വിശദീകരിച്ചു.
02:57 PM (IST) Jun 16
ത്തർ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്ന് റിപ്പോർട്ട്. സെൻസസ് നടപടികളുടെ രണ്ടാം ഘട്ടം അടുത്ത വർഷം തുടങ്ങുന്ന സാഹചര്യത്തിലാണ് നടപടി.
02:07 PM (IST) Jun 16
ലഹരി ഉപയോഗവും ലൈംഗിക ചൂഷണവും പോക്സോ കുറ്റകൃത്യങ്ങളുമടക്കം ആരോപണം ഉയർന്നതോടെയാണ് തൊപ്പിക്കും സംഘത്തിനുമെതിരെ അന്വേഷണം വേണമെന്ന ആവശ്യമുയർന്നത്.
12:49 PM (IST) Jun 16
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട നിർണായകമായ വിധിയാണ് ബത്തേരി മജിസ്ട്രേറ്റ് കോടതിയുടെ ഭാഗത്ത് നിന്ന് വന്നിരിക്കുന്നത്. നാല് കോടി രൂപയുടെ മരങ്ങൾ കുപ്പാടി ഡിപ്പോയിലുണ്ട്.
12:33 PM (IST) Jun 16
കർണാടകയിലെ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ ഗൃഹലക്ഷ്മി, ഗൃഹജ്യോതി പദ്ധതികളിൽ ഡി കെ ശിവകുമാർ സർക്കാർ പുനപരിശോധന നടത്തുന്നു. അനർഹരെ ഒഴിവാക്കി സാമ്പത്തിക ചോർച്ച തടയുകയാണ് ലക്ഷ്യമെന്ന് വിശദീകരണം. കൈപൊള്ളിയപ്പോൾ പിന്മാറിയെന്ന് ബിജെപി വിമർശനം
12:19 PM (IST) Jun 16
മഞ്ചേരിയിലും അരീക്കോടും അടക്കം പല സ്ഥലങ്ങളിലും ലഹരിമരുന്ന് എത്തിച്ച് വിദ്യാർത്ഥികൾക്കുൾപ്പെടെ വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്നും പൊലീസ് വ്യക്തമാക്കുന്നു.
11:19 AM (IST) Jun 16
നീറ്റ് പുനപരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി. ക്രമക്കേട് നടന്ന സെന്ററുകളിലെ പരീക്ഷ മാത്രം റദ്ദാക്കിയാൽ മതിയെന്നാണ് ഹർജിയിലെ വാദം. ഇതിനിടെ വിദ്യാർഥികൾ പരീക്ഷ നീട്ടണമെന്ന് ആവശ്യപ്പെട്ട് എൻടിഎക്ക് നിവേദനം നൽകുകയും ചെയ്തു
11:18 AM (IST) Jun 16
വ്യക്തിപരമായ സംഭാഷണങ്ങളും ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും പ്രചരിപ്പിക്കുന്നത് ഗുരുതര സ്വകാര്യതാ ലംഘനം. ഇത് തുടർന്നാൽ നിയമനടപടിയിലേക്ക് പോകുമെന്ന് എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
10:17 AM (IST) Jun 16
ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സഹേദ് ഉർ റഹ്മാനെ ദില്ലി വിമാനത്താവളത്തിൽ തടഞ്ഞുവെച്ചതിനെ തുടർന്ന് അദ്ദേഹം സന്ദർശനം ഉപേക്ഷിച്ച് മടങ്ങി. ഈ സംഭവം ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ പുതിയ നയതന്ത്ര തർക്കത്തിന് വഴിവെച്ചിരിക്കുകയാണ്