ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചുവെന്ന പരാതിയിൽ വിശദീകരണം നൽകി എ ഡി ജിപി എംആർ അജിത് കുമാർ. ഡിജിപിക്ക് വിശദീകരണം എഴുതി നൽകുകയായിരുന്നു. മറുപടി പരിശോധിച്ച ശേഷം ഡിജപി റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും.

11:50 PM (IST) Jul 22
സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ച കേസിൽ എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ. വയനാട് സ്വദേശി എബൽ ആണ് അറസ്റ്റിലായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം.
10:47 PM (IST) Jul 22
വിദ്യാഭ്യാസ മേഖലയിൽ എസ്എസ്കെ ഇനത്തിൽ ലഭിക്കാനുള്ള 1500 കോടി രൂപ കേന്ദ്രം നൽകണമെന്ന് കേരളം ആവശ്യപ്പെട്ടു. പിഎം ശ്രീ പദ്ധതിയുമായി ഈ തുക കൂട്ടിക്കുഴയ്ക്കരുതെന്നും മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കി.
10:19 PM (IST) Jul 22
ക്ഷേത്രത്തിന്‍റെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് വീണ്ടും മോഷണം. വെങ്ങാനൂർ മേക്കുംകര നീലകേശി മുടിപ്പുരയിലെ കാണിക്ക വഞ്ചിയാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്
09:48 PM (IST) Jul 22
അടൂർ ജനറൽ ആശുപത്രിക്ക് മുൻവശം പട്ടാപ്പകൽ നടുറോഡിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു
09:18 PM (IST) Jul 22
തമിഴ്നാട്ടില്‍ സ്കൂൾ ഭക്ഷണപദ്ധതിയുടെ പേരുമാറ്റി മുഖ്യമന്ത്രി വിജയ്. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാതഭക്ഷണ പദ്ധതിക്ക് കാമരാജിന്‍റെ പേര് നൽകി ഉത്തരവ് വന്നു
09:16 PM (IST) Jul 22
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ചോദ്യപേപ്പർ ചോർന്നിട്ടുണ്ടെന്നും സർക്കാർ പാർലമെൻ്റിൽ ചർച്ചക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
08:52 PM (IST) Jul 22
ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി കായംകുളത്ത് നടത്തിയ പരിശോധനയിൽ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
08:42 PM (IST) Jul 22
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സോനം വാങ്ചുക്ക് ആശുപത്രിയിൽ നിന്ന് വീഡിയോ സന്ദേശം പുറത്തുവിട്ടു. വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടി അവസാനിപ്പിക്കണമെന്നും കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
07:51 PM (IST) Jul 22
സ്ത്രീകൾക്കായി കെഎസ്ആർടിസി പ്രത്യേക പിങ്ക് ബസ് സർവീസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല യാത്ര സുരക്ഷിതമാക്കുന്നതിനായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് നടക്കും
07:33 PM (IST) Jul 22
സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച നടൻ ടൊവിനോ തോമസിൻ്റെ ഇരിങ്ങാലക്കുടയിലെ വീടിന് മുന്നിൽ യുവമോർച്ച പ്രതിഷേധിച്ചു. വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന സമരത്തെ അനുകൂലിച്ചതിനാണ് പ്രതിഷേധം.
07:25 PM (IST) Jul 22
കോൺഗ്രസ് ഒറ്റയ്ക്ക് പ്രതിഷേധം നടത്തിയതിൽ ഇന്ത്യ സഖ്യ യോഗത്തിൽ ഘടകകക്ഷികൾ അമർഷം അറിയിച്ചു. ഭാവിയിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകില്ലെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകുകയും നീറ്റ് വിഷയത്തിലടക്കം ഒന്നിച്ച് പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു
07:07 PM (IST) Jul 22
കുറ്റിച്ചൽ തച്ചൻകോടുള്ള ടർഫിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ദിവസം ക്രിക്കറ്റ് കളിക്കാനായി എത്തിയ യുവാക്കളാണ് ടർഫിന്‍റെ വശത്തുള്ള വലയോട് ചേർന്ന് കൂറ്റൻ മൂർഖൻ പാമ്പിനെ ആദ്യം കണ്ടത്
07:03 PM (IST) Jul 22
കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ച് പ്രകോപനപരമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കേന്ദ്രസർക്കാരിനെതിരായ ജനരോഷം മറയ്ക്കാനുള്ള ശ്രമമാണിതെന്നും, ഇത്തരം പ്രകോപനങ്ങളെ കോൺഗ്രസ് രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി
06:41 PM (IST) Jul 22
വിനോദയാത്രയ്ക്കായി ബാങ്കോങ്കിൽ പോയ മലയാളി യുവാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തലവടി ഗ്രാമപഞ്ചായത്തിലെ ആനപ്രമ്പാൽ തെക്ക് പുന്നശ്ശേരി സ്വദേശിയായ പ്രജിത് പുഷ്പാംഗദൻ (49) ആണ് മരിച്ചത്
06:38 PM (IST) Jul 22
നിരാഹാര സമരം അവസാനിപ്പിക്കാൻ സോനം വാങ്ചുക്ക് കേന്ദ്രത്തിന് മുന്നിൽ നിബന്ധനകൾ വെച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ രാജി, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സഹായധനം നൽകുക എന്നീ ഉറപ്പുകൾ പാലിച്ചാൽ സമരം നിർത്താമെന്ന് അദ്ദേഹം കത്തിലൂടെ അറിയിച്ചു
06:26 PM (IST) Jul 22
നിപ ഭീതി പൂർണമായും ഒഴിഞ്ഞതോടെ കോഴിക്കോട് രാമനാട്ടുകരയിൽ ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 42 ദിവസമായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് തീരുമാനം. ചികിത്സയിലുള്ള ഏക രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതി
06:16 PM (IST) Jul 22
കർണാടകയിലെ മൈസൂരുവിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം വ്യവസായി ജീവനൊടുക്കി
06:09 PM (IST) Jul 22
നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു
05:47 PM (IST) Jul 22
കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി. കടയ്ക്കാവൂർ സ്വദേശിനി വിജി(38)ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
05:27 PM (IST) Jul 22
തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് രണ്ട് കേസുകളിൽ നെടുമങ്ങാട് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ, കാപ്പ നിയമപ്രകാരം തടവിലായതിനാൽ സുഗതന് വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല.
05:26 PM (IST) Jul 22
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് നിരാഹാര സമരം ചെയ്യുന്ന സോനം വാങ്ചുക്കിനോട് സമരം അവസാനിപ്പിക്കാൻ സിജെപി അഭ്യർത്ഥിച്ചു. രാജ്യത്തിന് അദ്ദേഹത്തെ ഇനിയും ആവശ്യമുണ്ടെന്നും ആരോഗ്യം മോശമാവുകയാണെന്നും സിജെപി നേതാവ് അഭിജിത് ദീപ്കെ പറഞ്ഞു
04:50 PM (IST) Jul 22
വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക, പ്രധാനമന്ത്രി മാപ്പ് പറയുക, പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു
04:24 PM (IST) Jul 22
പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി ഇഎൻ സുരേഷ് ബാബു. വളരെ രൂക്ഷ ഭാഷയിലാണ് ഇഎൻ സുരേഷ് ബാബുവിൻ്റെ വിമർശനം.
04:05 PM (IST) Jul 22
വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ ഉന്നയിച്ച വാദങ്ങൾ സിപിഎം തള്ളി. അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്നും ഈ വിഷയത്തിൽ സതീശൻ ബിജെപി നിലപാടാണ് സ്വീകരിക്കുന്നതെന്നും പി രാജീവ് ആരോപിച്ചു
04:00 PM (IST) Jul 22
തോപ്പുംപടിയിലെ പിക് ആൻഡ് സേവ് സൂപ്പർ മാർക്കറ്റിൽ നിന്ന് പല ഘട്ടങ്ങളിലായി 62 ലക്ഷത്തോളം രൂപ കവർന്ന കേസിൽ രണ്ട് മുൻ ജീവനക്കാരെ തോപ്പുംപടി പൊലീസ് പിടികൂടി
03:47 PM (IST) Jul 22
ബേബി മെമ്മോറിയൽ ആശുപത്രിയിൽ കുഞ്ഞിന് അനസ്തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് നിലവിൽ പ്രതി ചേർത്തിരിക്കുന്നത്. ഡോ. അഞ്ജലി പൊതുവാളിന്‍റെ മുൻകൂർ താമ്യാപേക്ഷ തലശ്ശേരി കോടതി 27ന് പരിഗണിക്കും.
03:38 PM (IST) Jul 22
വഖഫ് ബോർഡ് പുനസംഘടിപ്പിക്കുമ്പോൾ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കാരണം പിണറായി സർക്കാരാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആരോപിച്ചു. സർക്കാരിന്‍റെ നിലപാട് പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിനെ വെട്ടിലാക്കിയിരിക്കുകയാണ്
03:24 PM (IST) Jul 22
കർണാടകയിൽ പതിനാലുകാരിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി
03:23 PM (IST) Jul 22
12 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ബാലന്റെ വീട്ടിൽ നിന്ന്പിടിച്ചെടുത്തത്. പണ്ട് വീരപ്പന്‍റെ സംഘത്തിൽ ചന്ദനത്തടിയേന്തുന്നയാളായിരുന്നു ബാലൻ. അന്ന് സ്ഥിരമായി ഉപ്പുമാവ് മാത്രം കഴിച്ചിരുന്ന ബാലൻ പിന്നീട് ഉപ്പുമാവ് ബാലനായി. അതാണ് പേരിന് പിന്നിലെ കഥ.
03:07 PM (IST) Jul 22
ഇറാൻ-യുഎസ് സംഘർഷം പതിനൊന്നാം ദിവസവും രൂക്ഷമായി തുടരുന്നു. ഭൂഗർഭ ആണവകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിയോടെ സമാധാന ചർച്ചകൾ വഴിമുട്ടി. സമാധാന ചർച്ചയ്ക്ക് അമേരിക്ക തയ്യാറെന്നും ഇറാനാണ് വരാത്തതെന്നും യു എസ് സെക്രട്ടറി കുറ്റപ്പെടുത്തി
02:48 PM (IST) Jul 22
പ്രതിപക്ഷ പ്രതിഷേധത്തിനൊടുവില്‍ നീറ്റ് ക്രമക്കേടില്‍ പാർലമെന്‍റിൽ ചര്‍ച്ച നടത്താൻ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചു. എന്നാൽ, വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കാതെ ചർച്ചക്ക് പ്രസക്തിയില്ലെന്നും പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷം
02:42 PM (IST) Jul 22
തിരുവനന്തപുരം സ്വദേശിയുടെ 'സിത്താര' എന്ന ബോട്ടുമായാണ് സിംഗപ്പൂർ പതാകയുള്ള 'ഓറഞ്ച് വിക്ടോറിയ' എന്ന കപ്പലാണ് കൂട്ടിയിടിച്ചത്. സർക്കാറിന്റെ ഇടപെടലിനെ തുടർന്നാണ് 2021 മുതൽ നിലവിലുണ്ടായിരുന്ന സ്റ്റേ ഹർജി തള്ളി പൊലീസിന് അന്വേഷണം തുടരാൻ കോടതി അനുമതി നൽകിയത്.
02:39 PM (IST) Jul 22
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാർച്ച് ഉദ്ഘാടനം ചെയ്തു. ജനാധിപത്യം അട്ടിമറിക്കാൻ സമ്മതിക്കില്ലെന്നും നടന്നത് മോദിയെ ആക്രമിക്കാനുള്ള ശ്രമമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
02:03 PM (IST) Jul 22
മൂന്ന് ദിവസം മുമ്പ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ നഴ്സിംഗ് അസിസ്റ്റന്റിനും ഇവിടെ വെച്ച് കടിയേറ്റിരുന്നു. ഇതിനു തൊട്ടുമുമ്പ് രോഗിയുടെ കൂട്ടിരിപ്പുകാരിയെയും നായ ആക്രമിച്ചിരുന്നു. തൊട്ടുമുമ്പ് രോഗിയുടെ കൂട്ടിരിപ്പുകാരിയെയും നായ ആക്രമിച്ചിരുന്നു.
01:59 PM (IST) Jul 22
തെരഞ്ഞെടുപ്പിലെ വീഴ്ചകൾ സമയത്ത് പരിഹരിക്കുന്നതിൽ ഉന്നത നേതൃത്വം പരാജയപ്പെട്ടു. സ്ഥാനാർത്ഥി നിർണ്ണയം അടക്കം വിഷയങ്ങളിലെ വീഴ്ചയുടെ ഉത്തരവാദിത്തം ഉന്നത നേതൃത്വം ഏറ്റെടുക്കണം എന്നും സിസി വ്യക്തമായി രേഖപ്പെടുത്തുന്നു.
01:04 PM (IST) Jul 22
പരിക്കേറ്റെന്ന പരാതിയുമായി നാല് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. എന്നാല്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തന്നെയാണ് ചെയര്‍മാനെ തളളിയിട്ടതെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
12:34 PM (IST) Jul 22
ഫോൺ വിളിക്കാൻ ഉപയോഗിച്ച സിം കാർഡിന്റെ ഉടമയെ അന്വേഷണ സംഘം ദില്ലിയിൽ കണ്ടെത്തി. സൈബർ സെൽ നടത്തിയ വിശദമായ പരിശോധനയിലാണ് സിം കാർഡ് ഉടമയെ തിരിച്ചറിഞ്ഞത്. സൈബർ ക്രൈം അസിസ്റ്റന്റ് കമ്മീഷണർ എസ്.എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
11:50 AM (IST) Jul 22
ഇടപാട് അറിഞ്ഞതോടെ തന്നെ പുറത്താക്കിയെന്നും സിസിടിവി ഓഫ് ചെയ്യൻ പറഞ്ഞെന്നും അക്ഷയ്‍യുടെ ആരോപണമുണ്ട്.
11:32 AM (IST) Jul 22
കവരത്തി സ്വദേശി ഇല്യാസിന് 40 വർഷം കഠിനതടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കവരത്തി ജില്ലാ പോക്സോ കോടതി. 2022 ലാണ് കേസിന് ആസ്പദമായ സംഭവം.
11:01 AM (IST) Jul 22
എടക്കരയിൽ കൂൾബാർ നടത്തുന്ന മഞ്ചേരി കാരക്കുന്ന് കൊല്ലംപറമ്പൻ സ്വദേശി അബൂബക്കറിനെയാണ് വനംവകുപ്പും പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.