സംസ്ഥാനത്ത് ഇന്നുമുതൽ കാലവർഷം ശക്തമാകും. എറണാകുളം മുതൽ കാസർകോട് വരെ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്താം തീയതി വരെ കനത്ത മഴയെന്ന് മുന്നറിയിപ്പ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്.

11:52 PM (IST) Jun 05
പെരുമ്പാവൂര്‍ പൊലീസ് ആദ്യം പരിശോധിച്ചത് യാത്ര ചെയ്ത ബസിലെ സിസിടിവി. നോക്കുമ്പോൾ, മോഷണവും മോഷ്ടാവും വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പിന്നെ പൊലീസിൻ്റെ തെരച്ചിലായി.
10:46 PM (IST) Jun 05
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ സൂപ്രണ്ട്, അഡീഷണൽ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റെസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികളിലേക്ക് പുതിയ നിയമനങ്ങളായി.
09:47 PM (IST) Jun 05
പ്രതിരോധ വാക്സിൻ ഇല്ലാത്തതിനാലാണ് കള്ളിംഗ് നടത്തുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ രോഗം പകരില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
09:46 PM (IST) Jun 05
വടകരയിലെ 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം ഊർജ്ജിതമാക്കി. സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താനായി ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ ചോദ്യം ചെയ്യാനും മെറ്റയുടെ സഹായം തേടാനും സംഘം തീരുമാനിച്ചു
09:26 PM (IST) Jun 05
ലബനന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും തങ്ങളുടെ രാജ്യത്തെ വെച്ച് വിലപേശരുതെന്നും പ്രസിഡന്റ് ജോസഫ് ഔൻ ഇറാന് ശക്തമായ മുന്നറിയിപ്പ് നൽകി. ഹിസ്ബുള്ളയും ഇറാൻ നിലപാട് തള്ളിക്കളഞ്ഞു
09:04 PM (IST) Jun 05
അമേരിക്കൻ സൈനിക സംഘർഷങ്ങൾക്കിടയിലും, 2500 കോടി ഡോളർ ചെലവിൽ റഷ്യയുടെ സഹായത്തോടെ ഇറാൻ ഭീമൻ ആണവ പ്ലാന്റ് നിർമ്മിക്കുന്നു. ആണവ സഹകരണത്തിനൊപ്പം പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്കും റഷ്യ മുൻകൈയെടുക്കാനുള്ള നീക്കത്തിലാണ്
08:17 PM (IST) Jun 05
ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അതാത് ജില്ല കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
07:48 PM (IST) Jun 05
ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈയുടെ രാജി, തമിഴ് ജനതയെ കബളിപ്പിക്കാനുള്ള 'പ്ലാൻ ബി' ആണെന്ന് കോൺഗ്രസ് ആരോപിച്ചു. ദ്രാവിഡ മണ്ണിൽ സ്വാധീനം ഉറപ്പിക്കാൻ ബിജെപിയും ആർഎസ്എസും പുതിയ മുഖംമൂടി അണിയുകയാണെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ അഭിപ്രായപ്പെട്ടു
07:27 PM (IST) Jun 05
മാനന്തവാടി മെഡിക്കൽ കോളേജിലെ ഡോക്ടർ നിയമവിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയതായി വിജിലൻസ് കണ്ടെത്തി. സർക്കാർ ശമ്പളത്തിന് പുറമെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയ ഇദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ മറ്റ് ഇരുന്നൂറോളം സർക്കാർ ഡോക്ടർമാരും വിജിലൻസിന്റെ നിരീക്ഷണത്തിലാണ്.
06:52 PM (IST) Jun 05
ഷോൺ ജോർജ്ജ് കേരള വഖ്ഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകി. 2025 ലെ വഖഫ് നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പിലാക്കണമെന്നും ബോർഡിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു
06:34 PM (IST) Jun 05
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ പ്രതിസന്ധി നേരിടുകയാണ്. ഏകദേശം 20 എംപിമാർ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപിയുമായി ചർച്ച നടത്തുന്നതായാണ് റിപ്പോർട്ട്. പാർട്ടി പിളരുന്നത് തടയാൻ മമത ബാനർജി അടിയന്തര യോഗങ്ങൾ വിളിച്ച് അനുനയ ശ്രമങ്ങൾ നടത്തുന്നുണ്ട്
05:58 PM (IST) Jun 05
ദില്ലിയിൽ പ്രഖ്യാപിച്ച പ്രതിഷേധത്തിന് കോക്രോച്ച് ജനത പാർട്ടി (സിജെപി) മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സമാധാനപരമായി പ്രതിഷേധിക്കണമെന്നും പൊലീസുകാർക്ക് പൂക്കൾ നൽകണമെന്നും ഗ്രൂപ്പുകളായി വരണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ദില്ലി പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയാണ്
05:35 PM (IST) Jun 05
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കാസർകോട്, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി
05:23 PM (IST) Jun 05
കനത്ത മഴ തുടരുന്നതിനാൽ മേപ്പാടിയിൽ കർശന നിയന്ത്രണമേർപ്പെടുത്തി. മേപ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
05:01 PM (IST) Jun 05
ഓർഡർ അനുസരിച്ച് ഓട്ടോയിൽ മദ്യം എത്തിച്ചു നൽകലായിരുന്നു രീതി. ഒരാഴ്ചത്തെ നിരീക്ഷണത്തിനൊടുവിലാണ് എക്സൈസ് ഷാഡോ സംഘം പ്രതിയെ പിടികൂടിയത്.
03:43 PM (IST) Jun 05
നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനയാണ് ഹർജി നൽകിയിരിക്കുന്നത്
03:34 PM (IST) Jun 05
സ്കൂൾ ബസിന്റെ വാതിൽ തെറിച്ചു വീണ സംഭവത്തിൽ പരിശോധന കർശനമാക്കി മോട്ടർ വാഹന വകുപ്പ്. പരിശോധനയ്ക്ക് ഹാജരാക്കാതെ ഒളിപ്പിച്ച ഡോർ അടർന്നു വീണ ബസ് കൊപ്പത്തു നിന്ന് പിടികൂടി.
03:18 PM (IST) Jun 05
സാംസ്കാരിക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് താത്കാലിക ചുമതല അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ സംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് നിർദ്ദേശിച്ചു
03:14 PM (IST) Jun 05
ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനായി മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പോർക്കളെങ്ങാട് സ്വദേശി ആലിക്കൽ വീട്ടിൽ നിഷാദ് ആണ് ഷോക്കേറ്റ് മരിച്ചത്.
03:13 PM (IST) Jun 05
കോക്രോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ദില്ലി പൊലീസ് ഉന്നതതല യോഗം ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. വിമാനത്താവളത്തിൽ കൂട്ടം കൂടരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും സിജെപി നേതൃത്വം നിർദ്ദേശിച്ചു
03:03 PM (IST) Jun 05
ഒരുവാതിൽകോട്ട ആക്കുളം കായലോര നടപ്പാതയ്ക്ക് സമീപം മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ വളഞ്ഞ് പിടികൂടി
02:53 PM (IST) Jun 05
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കേരളത്തിലേക്ക് വരുമെന്ന് പറഞ്ഞതായി പി കെ കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും വിജയ്‍യുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി.
02:52 PM (IST) Jun 05
വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു
02:07 PM (IST) Jun 05
പ്രദേശത്തെ 4 വീടുകളിലെ പത്തോളം പേർക്കാണ് ശ്വാസതടസം ഉണ്ടായത്. ഇവരെ മുനമ്പം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഭിത്തിയുടെ സ്ലാബ് അമോണിയ പൈപ്പിൽ തകർന്ന് വീണ് പൈപ്പ് പൊട്ടിയതാണ് ചോർച്ചക്ക് കാരണമായത്.
01:55 PM (IST) Jun 05
കെ അണ്ണാമലൈയുടെ രാജിയിൽ പ്രതികരണവുമായി ബിജെപി. അണ്ണാമലൈ രാജിവെച്ചതിൽ ഒരു നഷ്ടവും ഇല്ലെന്നും ലോകത്തെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപി എന്നും നൈനാർ നാഗേന്ദ്രൻ പറഞ്ഞു.
01:27 PM (IST) Jun 05
വഴിക്കടവ് പൂവത്തിപ്പൊയില്‍, ആനമറി പ്രദേശങ്ങളില്‍ കാട്ടാനക്കുട്ടത്തിന്‍റെ പരാക്രമം
01:19 PM (IST) Jun 05
സംസ്ഥാനത്ത് മഴ ശക്തമായി. രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പും പുറപ്പെടുവിച്ചു. നാളെ വടക്കൻ ജില്ലകളിൽ റെഡ് അലർട്ട് ആണ്. ഈ സീസണിലെ ആദ്യ റെഡ് അലർട്ട് ആണിത്.
01:05 PM (IST) Jun 05
നിയമനത്തിൽ നിയമപരമായ തടസ്സമില്ലെന്നും ബെന്നി തോമസ് മാതൃകാപരമായ പൊതുപ്രവർത്തനം നടത്തുന്ന ആളാണെന്നും മന്ത്രി. മികച്ച ഭൂരിപക്ഷത്തിൽ പഞ്ചായത്ത് പ്രസിഡൻ്റായ നേതാവാണ് ബെന്നി തോമസ് എന്നും മന്ത്രിയുടെ പ്രതികരണം
12:46 PM (IST) Jun 05
ടിവികെ സഖ്യമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതോടെ എൻഡിഎ അല്ലാതെ വഴിയെന്തെന്ന ചോദ്യം ഉയരുന്നുണ്ട് എം കെ സ്റ്റാലിൻ്റെ പാർട്ടിയിൽ. വൈഎസ്ആർസിപിയുടെ അവസ്ഥ ചൂണ്ടിക്കാട്ടി ഡിഎംകെയ്ക്ക് മുന്നറിയിപ്പ് നൽകുകയാണ് കോൺഗ്രസ്.
12:27 PM (IST) Jun 05
മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ അതൃപ്തി അറിയിച്ച് കെഎച്ച് മുനിയപ്പ കൂടി രംഗത്തെത്തിയതോടെ തർക്കം രൂക്ഷമായി. ഏറ്റവും സീനിയറായ തന്നെ അവഗണിച്ചെന്നാണ് മുനിയപ്പയുടെ വാദം
11:55 AM (IST) Jun 05
കുട്ടികൾക്ക് മിഠായി ഡസ്കിൽ വിതറി നൽകിയ സംഭവത്തിൽ പ്രതികരിച്ച് വി മുരളീധരൻ. ഇടതുപക്ഷം പലതിലും പ്രതിരോധത്തിലാണെന്നും അവർക്കെന്തെങ്കിലും പറയണമെന്നും വി മുരളീധരൻ.
11:32 AM (IST) Jun 05
ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് വിധിയെന്ന് ഷോൺ ജോർജ്. പുതുതായി തെളിവ് ശേഖരിക്കണം എന്നു കരുതുന്നില്ല. കുഴൽ നാടന്റെ കേസും തന്റെ കേസും രണ്ടാണെന്നും ഷോണ്‍ ജോർജ്
11:22 AM (IST) Jun 05
ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലയിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ അടിച്ചുകൊന്ന ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
10:58 AM (IST) Jun 05
ഇന്ത്യയെ വിശ്വസ്തവും പ്രധാനപ്പെട്ടതുമായ ഒരു 'ആഗോള ശക്തി' എന്ന് വിശേഷിപ്പിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ
10:56 AM (IST) Jun 05
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അണ്ണാമലൈ രാജിവച്ചത്. അണ്ണാമലൈയുടെ രാജി അംഗീകരിച്ചെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അറിയിച്ചു. അണ്ണാമലൈ നേരത്തെ പാർട്ടി വിടുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
10:39 AM (IST) Jun 05
അമേരിക്കൻ സൈനികർക്ക് നേരെ ആക്രമണമുണ്ടായാൽ ഇറാനെതിരെ വീണ്ടും പൂർണ്ണതോതിലുള്ള യുദ്ധം ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ശക്തമായ മുന്നറിയിപ്പ്
10:34 AM (IST) Jun 05
വിനോദിനിയുടെ വിമർശനത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും അവരോട് തന്നെ ചോദിക്കണമെന്നും ഇപി ജയരാജൻ. ആരേയും അവഗണിക്കേണ്ട കാര്യം ഞങ്ങൾക്കില്ല. ഞാനാരേയും അവഗണിക്കാറില്ലെന്നും ഇപി
10:32 AM (IST) Jun 05
മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരും. സിഎംആർഎൽ അപ്പീൽ തള്ളി.
10:05 AM (IST) Jun 05
മലപ്പുറം കോഹിനൂരിൽ ദേശീയപാത 66 ൽ ഇന്നോവ കാർ നിർത്തിയിട്ട ലോറിയിലിടിച്ച് ദമ്പതികളടക്കം മൂന്ന് പേര്‍ മരിച്ചു. തൃശൂർ പന്നിത്തടം സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധുവായ ചങ്ങരംകുളം സ്വദേശി ജഹാന എന്നിവരാണ് മരിച്ചത്.
10:05 AM (IST) Jun 05
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നേരെ പരോക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കോടിയേരിയുടെ മരണശേഷം സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണെന്ന് വിനോദിനി പറയുന്നു. നേതാക്കൾ കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല. കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗം ആവശ്യത്തിന് വിളിച്ചാൽ ഫോണെടുക്കാറില്ലെന്നും വിനോദിനി കോടിയേരി ആരോപിക്കുന്നു.