Asianet News MalayalamAsianet News Malayalam

അഞ്ചല്ല, പത്തല്ല, പതിനഞ്ചല്ല.. കുഞ്ഞൻ കാറില്‍ കുത്തിക്കയറ്റിയത് 27 പേരെ!

'ഒരു മിനി കൂപ്പറിലേക്ക് എത്രപേരെ കയറ്റാനാകും?' എന്ന അടിക്കുറിപ്പോടെയാണ് ഗിന്നസ് വേള്‍ഡ് റെക്കോർഡ് അധികൃതർ മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. 

27 people get inside a Mini Cooper and create world record
Author
First Published Sep 16, 2022, 11:13 AM IST

രു കാറില്‍, കുത്തി നിറച്ചാൽ പോലും ഒൻപതുപേരാണ് പരമാവധി കയറ്റാൻ സാധിക്കുക. ഐക്കണിക്ക് ബ്രിട്ടീഷ് ബ്രാൻഡായ മിനി കൂപ്പർ ആകട്ടെ വളരെ ചുരുക്കം ആളുകളുടെ സവാരിക്ക് പേരുകേട്ട മോഡലാണ്. എന്നാല്‍ യഥാർത്ഥത്തിൽ അഞ്ചല്ല, ആറല്ല ഇരുപത്തിയേഴു പേരെ ഉൾക്കൊള്ളാൻ കഴിയും മിനി കൂപ്പറിന് എന്ന് തെളിയിച്ചിരിക്കുകയാണ് വൈറലാകുന്ന ഒരു വീഡിയോ. എട്ട് വര്‍ഷം മുമ്പ് 2014 സെപ്റ്റംബർ അഞ്ചിനാണ് ഈ ഗിന്നസ് റെക്കോർഡ് പിറന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഗിന്നസ് റെക്കോർഡ് അധികൃതര്‍ അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഈ വിഡിയോ വീണ്ടും പങ്കുവച്ചതോടെ അത്ഭുത റെക്കോർഡ് സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയാവുകയാണ്.

നടിക്ക് ഭര്‍ത്താവിന്‍റെ വക പിറന്നാള്‍ സമ്മാനം, 46 ലക്ഷത്തിന്‍റെ മിനി കൂപ്പര്‍!

ഗിന്നസ് വേൾഡ് റെക്കോർഡ് (ജിഡബ്ല്യുആർ) ട്വിറ്ററിൽ പങ്കിട്ട ഈവീഡിയോ, ബിഎംഡബ്ല്യുവിൽ നിന്നുള്ള സാധാരണ വലിപ്പത്തിലുള്ള മിനി സീരീസ് കാറിൽ ഇരുപത്തിയേഴ് പേർ കയറുന്നത് കാണിക്കുന്നു.  'ഒരു മിനി കൂപ്പറിലേക്ക് എത്രപേരെ കയറ്റാനാകും?' എന്ന അടിക്കുറിപ്പോടെയാണ് ഗിന്നസ് വേള്‍ഡ് റെക്കോർഡ് അധികൃതർ മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. 

വെളുപ്പും കറുപ്പും നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചവർ ആദ്യം പിന്‍ സീറ്റിലാണ് ഇരിക്കുന്നത്. ആദ്യം ഇരുന്നവരുടെ മടിയിലേക്ക് ഒന്നിന് മേല്‍ ഒന്നായി മറ്റുള്ളവർ കിടക്കുന്നു. കാറിന്റെ മേല്‍ക്കൂര വരെ ഇങ്ങനെ പരമാവധി പേരെ പിന്‍സീറ്റില്‍ നിറച്ച ശേഷമാണ് മുന്‍ ഭാഗത്ത് ആളുകള്‍ കയറുന്നത്. മുന്നിലെ ഡാഷ് ബോര്‍ഡില്‍ വരെ ആളെ കുത്തി കയറ്റുന്നുണ്ട്. 

ആ മിനിയും ഈ കൂപ്പറും തമ്മില്‍, അമ്പരപ്പിക്കുന്നൊരു വണ്ടിക്കഥ!

ശ്വാസം വിടാന്‍ വരെ കാറിലുള്ളവര്‍ ബുദ്ധിമുട്ടുന്നതു കാണാം. ഒടുവിലായാണ് ബൂട്ട് സ്‌പേസില്‍ ആളുകൾ കയറുന്നത്. ഒടുവില്‍ 27 പേര്‍ കാറിനുള്ളില്‍ കയറി റെക്കോർഡ് സ്വന്തമാക്കുകയായിരുന്നു. ചൈനക്കാരി സിയ ലൈയുടേയും മിനി ചൈനയുടേയും പേരിലാണ് ഈ ഗിന്നസ് റെക്കോർഡ് രേഖപ്പെടുത്തിയിരിക്കുന്നത്.  എട്ട് വര്‍ഷം പഴയതാണെങ്കിലും ഷെയർ ചെയ്‌തതുമുതൽ, വീഡിയോ ഇന്റർനെറ്റിൽ വൈറലായി മാറി. എന്നാല്‍ ചില ഇന്റർനെറ്റ് ഉപയോക്താക്കൾ ഇത് വളരെ രസകരമാണെന്ന് പറഞ്ഞപ്പോൾ, മറ്റുള്ളവർ ആശങ്കയും പങ്കുവച്ചു. അപകടം സംഭവിക്കുന്നത് വരെ എല്ലാം രസകരവും കളിയുമാണ് എന്ന് ചിലര്‍ എഴുതി. 

ബ്രിട്ടീഷ് പാരമ്പര്യം ഉയത്തിപ്പിടിക്കുന്ന വാഹന മോഡലാണ് മിനി കൂപ്പര്‍. 1955ലാണ് ബ്രിട്ടീഷ് മോട്ടോര്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ചെറുകാര്‍ മോഡലായ മിനിയെ അവതരിപ്പിക്കുന്നത്. 1961ലാണ് മിനിയും കൂപ്പറും ചേര്‍ന്ന് മിനി കൂപ്പറാകുന്നത്. ഐക്കണിക്ക് ബ്രിട്ടീഷ് ബ്രാൻഡായ മിനിയെ 1996-ൽ ആണ് മിനി ഏറ്റെടുക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ വാഹനങ്ങളിലൊന്നായി 1999ല്‍ മിനി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. ബിഎംസിയില്‍ നിന്നും ബ്രിട്ടീഷ് ലെയ്‍ലാന്‍ഡിന്‍റെ ഉള്‍പ്പെടെ പല കൈകളിലൂടെ മിനി മറിഞ്ഞു. ഇതിനിടെ ഓസ്റ്റിന്‍ 850, ഓസ്റ്റിന്‍ കൂപ്പര്‍, ഓസ്റ്റിന്‍ മിനി, മോറിസ് മിനി തുടങ്ങി നിരവധി പേരുകളില്‍, മോഡലുകളില്‍ മിനി വിപണിയിലെത്തിയിരുന്നു.

നന്നാക്കുന്നതിനിടെ കാര്‍ മുന്നോട്ടോടി, ചുമരിനിടയില്‍ ഞെരിഞ്ഞമര്‍ന്ന് മെക്കാനിക്ക്!

മിനി ഇന്ത്യയിൽ അഞ്ച് കാർ മോഡലുകൾ വാഗ്ദാനം ചെയ്യുന്നു, ഹാച്ച്ബാക്ക് വിഭാഗത്തിൽ നാല് കാറുകളും കൺവേർട്ടബിൾ വിഭാഗത്തിൽ ഒരു കാറും ഉൾപ്പെടുന്നു. ഏറ്റവും വിലകുറഞ്ഞ കൂപ്പർ മോഡലിന് മിനി കാറിന്റെ വില 40 ലക്ഷം രൂപ മുതലും കൂപ്പർ SE യുടെ വില 50.90 ലക്ഷം രൂപ മുതലും ആരംഭിക്കുന്നു.

Follow Us:
Download App:
  • android
  • ios