നിലവിൽ, രണ്ട് കമ്പനികളും തങ്ങളുടെ സാമ്പത്തികാവസ്ഥ പരിശോധിക്കാന്‍ ഒരുങ്ങുകയാണ്. അതിനുശേഷം സംയുക്ത സംരംഭത്തിന്റെ സാങ്കേതിക വശങ്ങൾ പരിശോധിക്കും. ഇതിന് ഒരു മാസമെടുക്കും എന്നും ഹിന്ദുസ്ഥാൻ മോട്ടോർസ് ' ഡയറക്ടർ ഉത്തം ബോസ് പിടിഐയോട് പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐതിഹാസികമായ 'അംബാസഡർ' കാറുകൾ നിർമ്മിച്ചിരുന്ന കമ്പനിയായ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് (എച്ച്എം), യൂറോപ്യൻ പങ്കാളിയുമായി സംയുക്ത സംരംഭത്തിൽ അടുത്ത വർഷത്തോടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കും എന്ന് റിപ്പോര്‍ട്ട്. ഇലക്ട്രിക്ക് ടൂവീലറുകള്‍ പുറത്തിറക്കിയതിന് പിന്നാലെ ഇലക്ട്രിക് ഫോർ വീലറുകൾ നിർമ്മിക്കാനാണ് സംയുക്തസംരംഭത്തിന്‍റെ പദ്ധതിയെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന മോഡലുകൾക്കായി വാണിജ്യ ഉൽപ്പാദനം ആരംഭിക്കുമ്പോൾ കമ്പനി 400 ഓളം പേർക്ക് ജോലി നൽകും.
വരുന്നൂ പുതിയ രൂപത്തിൽ അംബാസഡർ 2.0
നിലവിൽ, രണ്ട് കമ്പനികളും തങ്ങളുടെ സാമ്പത്തികാവസ്ഥ പരിശോധിക്കാന്‍ ഒരുങ്ങുകയാണ്. അതിനുശേഷം സംയുക്ത സംരംഭത്തിന്റെ സാങ്കേതിക വശങ്ങൾ പരിശോധിക്കും. ഇതിന് ഒരു മാസമെടുക്കും എന്നും ഹിന്ദുസ്ഥാൻ മോട്ടോർസ് ' ഡയറക്ടർ ഉത്തം ബോസ് പിടിഐയോട് പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനുശേഷം, ഇരുകമ്പനികളും നിക്ഷേപങ്ങളുടെ ഘടന തീരുമാനിക്കുകയും പുതിയ കമ്പനി രൂപീകരിക്കുകയും ചെയ്യും. മുഴുവൻ പ്രക്രിയയും ഫെബ്രുവരി 15-നകം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. സംയുക്ത സംരംഭം ഔദ്യോഗികമായി രൂപീകരിച്ചുകഴിഞ്ഞാൽ പൈലറ്റ് റൺ ആരംഭിക്കുന്നതിന് രണ്ട് പാദങ്ങൾ കൂടി വേണ്ടിവരും. അന്തിമ ഉൽപ്പന്നം അടുത്ത സാമ്പത്തിക വർഷാവസാനത്തോടെ പുറത്തിറക്കും. ഇരുചക്രവാഹന പദ്ധതി വാണിജ്യവൽക്കരിച്ച് രണ്ട് വർഷത്തിന് ശേഷം ഫോർ വീലർ ഇവികളുടെ നിർമ്മാണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ബോസ് പറഞ്ഞു.
അംബാസിഡറിനെപ്പറ്റി ഈ കാര്യങ്ങള്‍ നിങ്ങള്‍ അറിയുമോ?
ഇലക്ട്രോണിക് ഹാർഡ്‌വെയറും സോഫ്‌റ്റ്‌വെയറും ഉൾപ്പെടെയുള്ള ചില നിയന്ത്രണ സംവിധാനങ്ങൾ മാറ്റിസ്ഥാപിക്കേണ്ടതിനാൽ, എച്ച്‌എമ്മിന്റെ ഉത്തര്‍പര പ്ലാന്റും റെട്രോ ഫിറ്റ് ചെയ്യേണ്ടതുണ്ട്. അംബാസഡർ കാറുകൾക്ക് ആവശ്യക്കാർ കുറവായതിനാൽ 2014ൽ കമ്പനി പ്ലാന്റ് അടച്ചുപൂട്ടിയിരുന്നു. എച്ച്എം പിന്നീട് ഐക്കണിക് ബ്രാൻഡിനെ ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ പ്യൂഷോയ്ക്ക് 80 കോടി രൂപയ്ക്ക് വിറ്റിരുന്നു. കൂടാതെ, പശ്ചിമ ബംഗാൾ സർക്കാരിൽ നിന്ന് അനുമതി വാങ്ങിയതിന് ശേഷം എച്ച്എം ഉത്തര്‍പര പ്ലാന്റിലെ 314 ഏക്കർ ഭൂമി ബദൽ ഉപയോഗത്തിനായി വിറ്റിരുന്നു. ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് ഇപ്പോൾ ലാഭം കൊയ്യുകയാണെന്നും സമ്പൂർണ കടരഹിത കമ്പനിയാണ് എന്നും ബോസ് പറഞ്ഞു.
ഓസ്‍ട്രേലിയന്‍ റോഡില്‍ ആ ഹിന്ദുസ്ഥാൻ വണ്ടി, തടഞ്ഞുനിര്‍ത്തിയ ഇന്ത്യക്കാരന്‍ പറഞ്ഞത്..!
രാജ്യത്തെ വാഹന പ്രേമികളെ ഗൃഹാതുരതയിലേക്കു വഴി നടത്തുന്ന ഐക്കണിക്ക് ഇന്ത്യൻ വാഹന നിർമ്മാതാക്കളാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ്. പതിറ്റാണ്ടുകളുടെ മഹത്തായ നിർമ്മാണ ചരിത്രത്തിന് ശേഷം 2014-ൽ ആണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‍സിന്‍റെ പ്ലാന്‍റ് പ്രവർത്തനം അവസാനിപ്പിച്ചത്. 1970 കളിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന് ഇന്ത്യൻ കാർ വിപണിയിൽ 75 ശതമാനം വിപണി വിഹിതമുണ്ടായിരുന്നു. നിർത്തലാക്കുന്നതിന് മുമ്പ് വളരെക്കാലം ഇന്ത്യൻ റോഡുകളെ ഭരിച്ചിരുന്ന ഐക്കണിക് അംബാസഡർ കാർ നിർമ്മിക്കുന്നത് ഈ പ്ലാന്‍റില്‍ ആയിരുന്നു.
'ഹാര്‍ട്ട് മാറ്റി' തിരിച്ചുവരാന്‍ ഇന്ത്യയുടെ സ്വന്തം അംബി മുതലാളി!
അംബസാസിഡറിനെ ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ പ്യൂഷേ ഏറ്റെടുത്തത് 2017 ഫെബ്രുവരിയിലാണ്. അതോടെ അംബാസിഡറിന്‍റെ തിരിച്ചുവരവ് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് വീണ്ടും ജീവന്‍വച്ചു. പുതിയ അംബാസഡറിന്റെ ഡിസൈനും എൻജിനുമെല്ലാം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് പിഎസ്എ ഗ്രൂപ്പിൽനിന്ന് ലഭിക്കുന്ന വിവരം. പുതിയ രൂപത്തിലും ഭാവത്തിലും അംബാസിഡർ 2.0 ഉടൻ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റെട്രോ ലൈഫ്‌സ്‌റ്റൈല്‍ രീതിയിലുള്ള പുത്തന്‍ കാര്‍ തന്നെ അവതരിപ്പിച്ച് അംബാസഡറിനെ വീണ്ടും വില്‍പനയ്‌ക്കെത്തിക്കാനാണ് സാധ്യത.
അംബാസിഡറിനെപ്പറ്റി ഈ കാര്യങ്ങള്‍ നിങ്ങള്‍ അറിയുമോ?
പിഎസ്എ ഗ്രൂപ്പിന് കീഴിൽ സിട്രോൺ സി5 എയർ ക്രോസ് എന്ന വാഹനം 2021 ഏപ്രിലിലാണ് വിപണിയിലെത്തിയത്. രണ്ടാമത്തെ വാഹനം സി 3 എയർ ക്രോസ് ഉടൻ വിപണിയിലെത്തും. അതിനു ശേഷമായിരിക്കും അംബാസഡറിന്റെ പുതിയ രൂപം എത്തുക. 2017 ലാണ് 80 കോടി രൂപയ്ക്ക് അംബാസഡര്‍ ബ്രാന്‍ഡും അനുബന്ധ വ്യാപാര മുദ്രകളും സി കെ ബിര്‍ല ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സില്‍ (എച്ച് എം) നിന്ന് പിഎസ്എ ഗ്രൂപ്പ് സ്വന്തമാക്കിയത്.
