Asianet News MalayalamAsianet News Malayalam

റദ്ദായ ലൈസൻസ് തിരിച്ചുകിട്ടാൻ ഇനി പാടുപെടും, വ്ളോഗര്‍മാരും കുടുങ്ങും; പടപ്പുറപ്പാടിന് എംവിഡി!

എന്തെങ്കിലും പ്രത്യേക സംഭവങ്ങള്‍ ഉണ്ടായാല്‍ മാത്രം നിലവില്‍ നടക്കുന്ന , ര​ണ്ടാഴ്‍ച കൊ​ണ്ട്​ പ​രി​മി​തി​പ്പെ​ടു​ന്ന സ്​​പെ​ഷ​ൽ ഡ്രൈ​വു​ക​ൾ​ക്ക്​ പ​ക​രം  തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്കും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട് എന്നതാണ് സുപ്രധാന നീക്കം. 

New Plans Of MVD Kerala For Control Traffic Violations
Author
First Published Oct 14, 2022, 10:37 AM IST

സംസ്ഥാനത്ത് റോ​ഡ്​ നി​യ​മ​ങ്ങ​ൾ ലംഘിച്ചുകൊണ്ടും അപകടകരമായ രീതിയിലും അമിതവേഗതയിലുമൊക്കെ വാ​ഹ​ന​ങ്ങള്‍ ഓ​ടി​ക്കു​ന്ന​വ​ർ​ക്കെതിരെ എട്ടിന്‍റെ പണിയുമായി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. പി​ടി​കൂ​ടി പി​ഴ​യി​ട്ടും താ​ക്കീ​തും ന​ൽ​കി വി​ടു​ക​യും ഹ്ര​സ്വ​കാ​ല​ത്തേ​ക്ക്​ ​ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്​ പ​ക​രം കു​റ്റം ചെ​യ്​​ത​വ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യാ​ണ്​ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ നടപ്പിലാക്കാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ടൂ​റി​സ്​​റ്റ്​ ബ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​ൻ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ൾ സംസ്ഥാനത്തെ നിരത്തുകളിലോടുന്ന മ​റ്റ്​ വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും കൂടി വ്യാ​പി​പ്പി​ക്കാ​നാ​ണ്​ തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച രൂ​പ​രേ​ഖ​യും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ ത​യാ​റാ​ക്കു​ന്നു​ണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഓരോ ബസിനും ഒരോ ഉദ്യോഗസ്ഥൻ, ഡീലര്‍മാര്‍ക്കും പണിവരുന്നു, ഡ്രൈവര്‍ ഹിസ്റ്ററിയും എംവിഡിക്ക്!

എന്തെങ്കിലും പ്രത്യേക സംഭവങ്ങള്‍ ഉണ്ടായാല്‍ മാത്രം നിലവില്‍ നടക്കുന്ന , ര​ണ്ടാഴ്‍ച കൊ​ണ്ട്​ പ​രി​മി​തി​പ്പെ​ടു​ന്ന സ്​​പെ​ഷ​ൽ ഡ്രൈ​വു​ക​ൾ​ക്ക്​ പ​ക​രം തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്കും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട് എന്നതാണ് സുപ്രധാന നീക്കം. പോണ്ടിച്ചേരി ര​ജി​സ്​​ട്രേ​ഷ​ൻ, സ​ൺ ഗ്ലാ​സ്​ ഫി​ലിം, ബ്രൈ​റ്റ്​ ​ലൈ​റ്റി​ന്‍റെ ഉ​പ​യോ​ഗം, നി​യ​മ​വി​രു​ദ്ധ സൈ​ല​ൻ​സ​റു​ക​ൾ എ​ന്നി​വ​ക്കെ​തി​രെ​ അ​ട​ക്ക​മു​ള്ള പ​രി​ശോ​ധ​ന​ക​ളെ​ല്ലാം ഇ​ത്ത​ര​ത്തി​ൽ ചു​രു​ങ്ങി​യ​കാ​ല​ത്തി​ൽ ഒ​തു​ങ്ങി​യി​രു​ന്നു. ഈ ​പോ​രായ്‍മ പ​രി​ഹ​രി​ക്കുന്ന വിധത്തില്‍ പ​രി​ശോ​ധ​നാ സം​വി​ധാ​നം  ന​വീ​ക​രി​ക്കാനാണ് നീക്കം. 

അതുപോലെ നിയമ ലംഘനത്തിന് ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കി​യാ​ൽ ആ​ർടിഒ ഹി​യ​റി​ങ്​ ക​ഴി​ഞ്ഞ്​ അ​ധി​കം വൈ​കാ​തെ തി​രി​ച്ചു​കി​ട്ടു​ന്ന​താ​ണ്​ നി​ല​വി​ലെ രീ​തി. എ​ന്നാ​ൽ ഇ​നി ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കിയാ​ൽ തി​രി​കെ കി​ട്ടു​ന്ന​തി​നു​ള്ള കാ​ല​പ​രി​ധി ക​ർ​ശ​ന​മാ​ക്കും. ഒ​പ്പം നി​ശ്ചി​ത സ​മ​യ​ത്തെ നി​ർ​ബ​ന്ധി​ത സാ​മൂ​ഹി​ക​സേ​വ​ന​വും ഏ​ർ​പ്പെ​ടു​ത്തും. ഗുരുതരമായ വാഹന അപകടങ്ങളില്‍ പ്രതികളാവുകയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ട്രോമാകെയര്‍ സെന്ററുകളിലും പാലിയേറ്റീവ് കെയറുകളിലും മൂന്നു ദിവസത്തില്‍ കുറയാത്ത നിര്‍ബന്ധിത സാമൂഹിക സേവനം ഏര്‍പ്പെടുത്തും. നിയമവിരുദ്ധമായി ഹോണ്‍ ഘടിപ്പിക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്യുന്ന ഇരുചക്ര വാഹനങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും.  അപകടകരമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ പ്രചരണം നടത്തുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെയും കര്‍ശന നിയമനടപടി ഉണ്ടാകും. 

ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനു പുറമേ എടപ്പാളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ചില്‍ മൂന്ന് ദിവസ പരിശീലനവും നിര്‍ബന്ധമാക്കും. മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് ക്യാരിയേജുകള്‍, റൂട്ടുകളില്‍ ഓടുന്ന സ്റ്റേജ് ക്യാരിയേജുകള്‍, ഗുഡ്‌സ് ക്യാരിയേജുകള്‍ എന്നിവയിലെ ഡ്രൈവര്‍മാരായിരിക്കും ആദ്യ ഘട്ടത്തില്‍ ഇത്തരം സേവന-പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുക.

വേഗപ്പൂട്ട് പൊളിക്കാൻ കൂട്ട് വണ്ടിക്കമ്പനികള്‍, പൊളിക്കുന്നത് ഇങ്ങനെ; ഞെട്ടിക്കും ഈ നിയമലംഘനങ്ങള്‍!

പൊ​തു​ജ​ന​ത്തി​ന്‍റെ സ​ഹാ​യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളും മ​ത്സ​ര​യോ​ട്ട​വും ത​ട​യു​ന്ന​തി​നും തീ​രു​മാ​ന​മു​ണ്ട്. ഇ​തി​നാ​യി ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ മൊ​ബൈ​ൽ ആ​പ്പ്​ ത​യാ​റാ​ക്കും. ഇ​തു​വ​ഴി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ചി​ത്ര​മ​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തി അ​ധി​കൃ​ത​ർ​ക്ക്​ ന​ൽ​കാം. പ​രി​ശോ​ധ​ന​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന്​ ഗ​താ​ഗ​ത ക​മീ​ഷ​​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സോ​ണ​ൽ ത​ര​ത്തി​ൽ അ​വ​ലോ​ക​ന​യോ​ഗ​ങ്ങ​ളും തു​ട​രു​ക​യാ​ണ്.

അതേസമയം, കോണ്‍ട്രാക്ട്, സ്റ്റേജ് ക്യാരിയേജുകളുടെ നിയമ ലംഘനം കണ്ടെത്തുന്നതിനായി ഒക്ടോബര്‍ 8- ന് ആരംഭിച്ച 'ഫോക്കസ്-3' സ്‌പെഷ്യല്‍ ഡ്രൈവില്‍ ഒക്ടോബര്‍ 12 വരെ 253 വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയതായും 414 എണ്ണത്തിലെ സ്പീഡ് ഗവര്‍ണറുകളില്‍ അനധികൃത മാറ്റം വരുത്തിയതായും 2792 വാഹനങ്ങളില്‍ അനധികൃത ലൈറ്റുകള്‍ ഘടിപ്പിച്ചതായും കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. 75,73,020 രൂപ പിഴയും ചുമത്തി. ശബ്‍ദ / വായു മലിനീകരണം ഉള്‍പ്പെടെ 4472 കേസുകളാണ് എടുത്തത്. 263 വാഹനങ്ങളുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും ഏഴ് വാഹനങ്ങളുടെ രജിസ്‌ട്രേഷനും 108 ഡ്രൈവര്‍മാരുടെ ലൈസന്‍സും ഇതുവരെ റദ്ദാക്കിയിട്ടുണ്ട് എന്നാണ് കണക്കുകള്‍. 

ഒരിളവും ഇല്ല, ഇനി യൂണീഫോം ഇട്ടേ തീരൂ; എട്ടിന്‍റെ പണി ചോദിച്ച് വാങ്ങി ടൂറിസ്റ്റ് ബസുകള്‍!

Follow Us:
Download App:
  • android
  • ios