ഒല എസ് 1 പ്രോയിലെ റേഞ്ച് ഡ്രോപ്പ്, ബാറ്ററി ഡിസ്ചാർജ് പ്രശ്‍നങ്ങൾ എന്നിവ ഈ അപ്‌ഡേറ്റ് പരിഹരിക്കുമെന്ന് ഒല പറയുന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍‌ട്ട് ചെയ്യുന്നു . ഈ പുതിയ ഫീച്ചറുകളുടെ പട്ടികയെക്കുറിച്ച് വിശദമായി അറിയാം

2021 ഓഗസ്റ്റിൽ അവതരിപ്പിച്ചപ്പോള്‍ ഒല എസ്1 പ്രോയ്ക്ക് ഓൺബോർഡ് നാവിഗേഷൻ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, അതുപോലെ മ്യൂസിക് പ്ലേബാക്ക് കൺട്രോൾ എന്നിങ്ങനെ നിരവധി സവിശേഷതകൾ വാഗ്‍ദാനം ചെയ്‍തിരുന്നു. പക്ഷേ ഇതുവരെ ഇവയൊന്നും ലഭ്യമായിരുന്നില്ല. ഇതൊക്കെക്കൊണ്ടു തന്നെയാവണം ഒല സ്‍കൂട്ടറുകളുടെ പ്രകടനത്തെപ്പറ്റി രാജ്യമെങ്ങും പരാതി പ്രവാഹമാണ് ഉയരുന്നത്. എന്നാൽ ഇപ്പോൾ ഇതാ, ഓവർ ദി എയർ (MoveOS 2 OTA) അപ്‌ഡേറ്റ് അവയിൽ ചില ഫീച്ചറുകളെ കൊണ്ടുവരാൻ ഒല ലക്ഷ്യമിടുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ട്. ഓല എസ് 1 പ്രോയിലെ റേഞ്ച് ഡ്രോപ്പ്, ബാറ്ററി ഡിസ്ചാർജ് പ്രശ്‍നങ്ങൾ എന്നിവ ഈ അപ്‌ഡേറ്റ് പരിഹരിക്കുമെന്ന് ഒല പറയുന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍‌ട്ട് ചെയ്യുന്നു . ഈ പുതിയ ഫീച്ചറുകളെക്കുറിച്ച് വിശദമായി അറിയാം.

മൂന്ന് പുതിയ ഇലക്ട്രിക് കാറുകളുമായി ഒല

1. ക്രൂയിസ് കൺട്രോൾ
സാധാരണയായി ഉയര്‍ന്നതരം ബൈക്കുകളില്‍ മാത്രം കാണുന്ന ഒരു സവിശേഷതയാണ് ക്രൂയിസ് കൺട്രോൾ. ഇക്കോ ഒഴികെയുള്ള എല്ലാ റൈഡിംഗ് മോഡുകളിലും 20 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ ഇത് പ്രവർത്തിക്കുമെന്ന് ഒല അവകാശപ്പെടുന്നു. 

2. ഇക്കോ മോഡ്
ഒലയുടെ അവകാശവാദമനുസരിച്ച്, പുതിയ ഇക്കോ മോഡ് 165 കിലോമീറ്റർ റേഞ്ച് വാഗ്‍ദാനം ചെയ്യുന്നു. അതിനുപുറമെ, ചില ഉപഭോക്താക്കൾ ഇക്കോ മോഡിൽ 200 കിലോമീറ്റർ റൈഡിംഗ് പോലും കവിഞ്ഞതായി ഒല അവകാശപ്പെടുന്നു.

'ഈ തട്ടിപ്പ് കമ്പനിയെ സൂക്ഷിക്കുക'; ബോര്‍ഡും തൂക്കി സ്‍കൂട്ടര്‍ കഴുതയെക്കൊണ്ട് വലിപ്പിച്ച് ഉടമ!

3. നാവിഗേഷൻ 
ഒല ഇപ്പോൾ മാപ്പ്മൈഇന്ത്യ (MapMyIndia) നൽകുന്ന ടേൺ-ബൈ-ടേൺ നാവിഗേഷനും ലൈവ് റൂട്ട് അപ്‌ഡേറ്റുകളും അവതരിപ്പിച്ചിരിക്കുന്നു. ചില സാഹചര്യങ്ങളിൽ, ജിപിഎസ് ആന്റിന ഘടിപ്പിക്കുന്നതിന് ഒരു ഹാർഡ്‌വെയർ നവീകരണം ആവശ്യമായി വന്നേക്കാം. ആശങ്ക പരിഹരിക്കുന്നതിന് ഉപഭോക്താക്കൾക്ക് ഒരു സ്വമേധയാ അപ്‌ഡേറ്റ് അഭ്യർത്ഥന ആരംഭിക്കാമെന്ന് ഒല പറഞ്ഞു.

4. മ്യൂസിക്ക് പ്ലേബാക്ക്
ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് അവരുടെ സ്‍മാർട്ട്ഫോണുകൾ ബ്ലൂടൂത്ത് വഴി ജോടിയാക്കാനും യാത്രയിലായിരിക്കുമ്പോഴോ സ്‍കൂട്ടർ നിശ്ചലമായിരിക്കുമ്പോഴോ പാട്ടുകൾ കേൾക്കാനും അനുവദിക്കുന്നു. 

ചാ‍ർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചു, അച്ഛനും മകൾക്കും ദാരുണാന്ത്യം

5. കംപാനിയൻ ആപ്പ്
ഒല ഇലക്ട്രിക്ക് അവരുടെ കമ്പാനിയൻ ആപ്പും പ്രഖ്യാപിച്ചു, അതോടൊപ്പം ഒരു കൂട്ടം സവിശേഷതകളും കൊണ്ടുവരുന്നു. ആപ്പിലെ ഒരു ബട്ടണില്‍ അമര്‍ത്തുന്നതോടെ സ്‍കൂട്ടറിന്റെ ബൂട്ട് ലോക്ക് ചെയ്യാനോ അൺലോക്ക് ചെയ്യാനോ സാധിക്കും. അതോടൊപ്പം ബാറ്ററി സ്റ്റാറ്റസ്, വ്യത്യസ്‌ത മോഡുകളില്‍ ഉടനീളമുള്ള ശ്രേണി, ഓഡോമീറ്റർ റീഡൗട്ട്, അതുപോലെ നിങ്ങളുടെ സ്‌കൂട്ടർ നിലവിൽ ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയർ പതിപ്പ് തുടങ്ങിയ തത്സമയ ടെലിമെട്രിക് ഡാറ്റയും ഉടമയ്ക്ക് ലഭിക്കും.

Ola : തീപിടിക്കുന്ന സംഭവം; ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിച്ച് ഒല

ഈ അപ്‌ഡേറ്റുകളെല്ലാം S1 പ്രോയുടെ സ്വാഗതാർഹമായ ഒരു കൂട്ടിച്ചേർക്കലാണ്. മാത്രമല്ല അത് വാഗ്‍ദാനം ചെയ്‍ത ചില ഫീച്ചറുകളെങ്കിലും നൽകുന്നതിന് സഹായിക്കുകയും ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. എങ്കിലും നേരത്തെ വാഗ്‍ദാനം ചെയ്‍ത ചില ഫീച്ചറുകള്‍ കൂടി ഇനിയും ലഭിക്കുവാനുണ്ട്. ഹിൽ-ഹോൾഡ് അസിസ്റ്റ്, പ്രോക്‌സിമിറ്റി അൺലോക്ക്, വോയ്‌സ് അസിസ്റ്റ് ഫംഗ്‌ഷണാലിറ്റി, 'മൂഡ്‌സ്' ഫംഗ്‌ഷണാലിറ്റി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വീണ്ടുമൊരു 'ഒല കദനകഥ'; കസ്റ്റമര്‍കെയര്‍ പറ്റിച്ചു, സ്‍കൂട്ടറുമായി ഓട്ടോയില്‍ കയറി യുവാവ്..

2022 ഏപ്രിലിൽ വരാനിരുന്ന ഈ ഓവര്‍ ദ എയര്‍ അപ്‌ഡേറ്റ് ഘട്ടം ഘട്ടമായി പുറത്തിറക്കും. തങ്ങളുടെ ദീർഘകാല ടെസ്റ്റ് സ്‌കൂട്ടറിൽ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ഇൻസ്‌റ്റാൾ ചെയ്‌തിട്ടുണ്ട് എന്നും അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വരാനിരിക്കുന്ന ദീർഘകാല അവലോകനത്തിൽ പങ്കിടും എന്നും കമ്പനി പറയുന്നു.

മുന്‍ചക്രം ഒടിഞ്ഞ് വീണ്ടുമൊരു ഒല സ്‍കൂട്ടര്‍, തലയില്‍ കൈവച്ച് കമ്പനി!

ഒല ഇലക്ട്രിക് സ്‍കൂട്ടർ പ്രശ്‍നങ്ങൾ
ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ വിപ്ലവത്തിന്റെ തുടക്കമായാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്‍റെ വരവിനെ പലരും വിശേഷിപ്പിച്ചിരുന്നത്. ലക്ഷകണക്കിന് ബുക്കിംഗുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നേടി വാഹനം തരംഗമായിരുന്നു. എന്നാല്‍, നിരത്തിലെത്തിയതോടെ ഒല അതുവരെ ഉണ്ടാക്കിയെടുത്ത എല്ലാ ജനപ്രീതിയും തകിടം മറിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സോഫ്റ്റ്‌വെയര്‍ പ്രശ്‌നം, തീപിടിത്തം തുടങ്ങി ഒല ഇലക്ട്രിക്കിന്റെ എസ്1 പ്രോ സ്‍കൂട്ടറുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‍നങ്ങൾ റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്. ബോഡി വർക്കിലെ വലിയ പാനൽ വിടവുകൾ, അലറുന്ന ശബ്‍ദങ്ങൾ, ഹെഡ്‌ലാമ്പ് പ്രശ്‌നങ്ങൾ, പൊരുത്തമില്ലാത്ത റൈഡിംഗ് റേഞ്ച് മുതലായവ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്.

ഈ ന്യൂജന്‍ വാഹനങ്ങളെ തീ വിഴുങ്ങുന്നത് പതിവാകുന്നു, ഇരുളടയുമോ ഈ കമ്പനികളുടെ ഭാവി?

ഫോർവേഡ് മോഡിൽ ആയിരുന്നിട്ടും സ്‌കൂട്ടർ തനിയെ റിവേഴ്‍സ് ഓടിയതും വാര്‍ത്തയായിരുന്നു. ഈ പ്രശ്നത്തെ തുടർന്ന് ഒരാൾക്കും പരിക്കേറ്റു. സാധാരണയായി, റിവേഴ്സ് മോഡ് ഒരു നിശ്ചിത വേഗതയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ സ്‍കൂട്ടർ ആ വേഗ പരിധിയും ലംഘിച്ചു. ചക്രം പിന്നിലേക്ക് കറങ്ങുമ്പോൾ സ്‍കൂട്ടർ മണിക്കൂറിൽ 100 ​​കിലോമീറ്ററിലധികം വേഗത്തിലാകുന്നതായി റിപ്പോർട്ടുകളുണ്ട്. പൂനെയിലെ ലോഹെഗാവിലും ഒരു ഒല സ്‍കൂട്ടറിന് തീപിടിച്ചിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓലയുടെ സ്‍കൂട്ടറാണ് കത്തിയത്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് കണ്ടെത്താൻ ഒല ഇലക്ട്രിക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീണ്ടും ഇവി അപകടം, സ്‍കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

ഓല ഇലക്ട്രിക്കിന്‍റെ തിരിച്ചുവിളി
അടുത്തിടെ, ഒല ഇലക്ട്രിക് 1,441 യൂണിറ്റ് എസ് 1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരികെ വിളിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. സ്‌കൂട്ടറിന് തീപിടിച്ച അതേ ബാച്ചിലുള്ള വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. വിശദമായ പരിശോധനയുടെ ഭാഗമായ ഒരു മുൻകൂർ നടപടിയാണിത് എന്നാണ് ഒല പറയുന്നത്.

വില ഒരുലക്ഷത്തില്‍ താഴെ, കൊതിപ്പിക്കും മൈലേജ്; ഇതാ ചില ടൂ വീലറുകള്‍!