താങ്ങാനാവുന്ന ഒരു ഓട്ടോമാറ്റിക് കാർ തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതാ അത്തരമൊരു വാഹനമാണഅ നിങ്ങള്‍ തിരഞ്ഞെടുക്കാൻ ശ്രമിക്കുന്നതെങ്കില്‍ ഏറ്റവും മികച്ച അഞ്ച് മോഡലുകളെ പരിചയപ്പെടാം.

ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണികളിള്‍ ഒന്നാണ് ഇന്ത്യൻ കാർ വിപണി. ഇതില്‍ മൂന്ന് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വിലയുള്ള വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്നത്. എൻട്രി ലെവൽ, സബ് കോംപാക്റ്റ്, കോം‌പാക്റ്റ് മോഡലുകൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാര്‍. പുതിയ തലമുറയിലെ ഉപഭോക്താക്കൾ ഈ സെഗ്‌മെന്റിലെ വിൽപ്പനയുടെ ഗണ്യമായ ശതമാനവും സംഭാവന ചെയ്യുന്നു എന്നാണ് കണക്കുകള്‍. 

കയ്യില്‍ 11000 രൂപയുണ്ടോ? 'പാവങ്ങളുടെ വോള്‍വോ' മാരുതി ഡീലര്‍ഷില്‍ എത്തി കേട്ടോ!

രാജ്യത്തെ ഉപഭോക്താക്കളുടെ വാങ്ങൽ തീരുമാനത്തിൽ വിലയ്ക്കൊപ്പം നിർണായക പങ്ക് വഹിക്കുന്ന മറ്റൊരു പ്രധാന ഘടകം കാറുകളുടെ ട്രാൻസ്‍മിഷൻ ഓപ്ഷനാണ്. മാനുവൽ ട്രാൻസ്മിഷൻ ഘടിപ്പിച്ച കാറുകളെ അപേക്ഷിച്ച് ഓട്ടോമാറ്റിക് കാറുകൾക്ക് കഴിഞ്ഞ രണ്ട് വർഷങ്ങളായി ഉയർന്ന ഡിമാൻഡാണ് ലഭിക്കുന്നത് എന്നാണ് കണക്കുകള്‍. പ്രത്യേകിച്ചും ഉയർന്ന തിരക്കേറിയ നഗര റോഡുകളിൽ, മാനുവൽ ട്രാൻസ്മിഷൻ സജ്ജീകരിച്ച കാറുകളെ അപേക്ഷിച്ച് ഓട്ടോമാറ്റിക്ക് കാറുകള്‍ വാഗ്ദാനം ചെയ്യുന്ന ഡ്രൈവിംഗ് സൗകര്യം അവയെ കൂടുതല്‍ ജനകീയമാക്കുന്നു. 

താങ്ങാനാവുന്ന ഒരു ഓട്ടോമാറ്റിക് കാർ തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതാ അത്തരമൊരു വാഹനമാണഅ നിങ്ങള്‍ തിരഞ്ഞെടുക്കാൻ ശ്രമിക്കുന്നതെങ്കില്‍ ഏറ്റവും മികച്ച അഞ്ച് മോഡലുകളെ പരിചയപ്പെടാം.

"തീര്‍ന്നെന്ന് കരുതി, പക്ഷേ.."കണ്ണീരോടെ ആ കഥ പറഞ്ഞ് ടിയാഗോ ഉടമ, ടാറ്റയ്ക്ക് കയ്യടിച്ച് ജനം!

1. മാരുതി സുസുക്കി സ്വിഫ്റ്റ്
മാരുതി സുസുക്കി സ്വിഫ്റ്റ് വിപണിയില്‍ എത്തിയ കാലം മുതൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കാറുകളില്‍ ഒന്നാണ്. വാഹനത്തിന്റെ രൂപകല്പനയും സവിശേഷതകളും കാരണം പ്രീമിയം രൂപഭാവത്തിലാണ് ഈ കാർ വരുന്നത്. 23.2 മുതൽ 23.76 kmpl മൈലേജ് വാഗ്ദാനം ചെയ്യുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനുമായി ജോടിയാക്കിയ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ മാരുതി സുസുക്കി സ്വിഫ്റ്റ് ലഭ്യമാണ്. 5.90 ലക്ഷം രൂപ മുതൽ 8.77 ലക്ഷം രൂപ വരെയാണ് ഈ ഹാച്ച്ബാക്കിന്റെ എക്‌സ് ഷോറൂം വില.

2. ടാറ്റ ടിയാഗോ
ഇന്ത്യയിലെ ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചർ കാറുകളുടെ വേഗത അക്ഷരാർത്ഥത്തിൽ മാറ്റിയ കാറാണ് ടാറ്റ ടിയാഗോ. മാരുതി സുസുക്കി സ്വിഫ്റ്റ് പോലുള്ള എതിരാളികളോട് മത്സരിക്കുന്ന ഈ ഹാച്ച്ബാക്ക്, ഉയർന്ന മാർക്കറ്റ് ഫീച്ചറുകൾക്കൊപ്പം സ്റ്റൈലിഷ് വിഷ്വൽ രൂപവും നൽകുന്നു. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമായ 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിനിൽ നിന്നാണ് ടിയാഗോയ്ക്ക് പവർ ലഭിക്കുന്നത്. ടാറ്റ ടിയാഗോ പെട്രോൾ വില 5.19 ലക്ഷം രൂപയ്ക്കും 7.64 ലക്ഷം രൂപയ്ക്കും (എക്സ്-ഷോറൂം) ലഭ്യമാണ്.

എളിമയും ലാളിത്യവും മുഖമുദ്ര, ഇവര്‍ ഇന്ത്യന്‍ വാഹന വിപ്ലവത്തിന് തിരികൊളുത്തിയ പൂര്‍വ്വികര്‍!

3. മാരുതി ബലേനോ
പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിലെ മാരുതിയുടെ മിന്നുതാരമാണ് മാരുതി സുസുക്കി ബലേനോ. ടാറ്റ ആൾട്രോസ്, ഹോണ്ട ജാസ്, ഹ്യുണ്ടായ് i20 തുടങ്ങിയ എതിരാളികളോടാണ് ബലേനോ മത്സരിക്കുന്നത് . മാരുതി നെക്സ റീട്ടെയിൽ നെറ്റ്‌വർക്കിലൂടെയാണ് ബലേനോ വിൽക്കുന്നത്. 6.14 ലക്ഷം മുതൽ 9.66 ലക്ഷം വരെയാണ് ബലേനോയുടെ എക്സ്-ഷോറൂം വില. 1.2 ലിറ്റർ പെട്രോൾ മോട്ടോർ നൽകുന്ന ബലേനോ ഹാച്ച്ബാക്കിന് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ലഭിക്കും. ഇത് ലിറ്ററിന് 19.56 കിലോമീറ്ററിനും 23.87 കിലോമീറ്ററിനും ഇടയിൽ മൈലേജ് വാഗ്‍ദാനം ചെയ്യുന്നു.

4. ടാറ്റ പഞ്ച്
ജനപ്രിയ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മൈക്രോ-എസ്‌യുവി സെഗ്‌മെന്റിൽ അവതരിപ്പിച്ച ഏറ്റവും പുതിയ സബ് കോംപാക്റ്റ് എസ്‌യുവിയാണ് ടാറ്റ പഞ്ച്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമായ 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് ടാറ്റ പഞ്ച് വരുന്നത്. ലിറ്ററിന് 18.82 കിലോമീറ്ററിനും 18.97 കിലോമീറ്ററിനും ഇടയിലാണ് വാഗ്ദാനം ചെയ്യുന്ന മൈലേജ് . 5.64 ലക്ഷം രൂപയും 8.98 ലക്ഷം രൂപയുമാണ് ടാറ്റ പഞ്ച് എസ്‌യുവിയുടെ എക്‌സ് ഷോറൂം വില.

ജനപ്രിയം വാക്കിലല്ല, കണക്കിൽ തന്നെ; രാജ്യത്ത് ഒരുലക്ഷം ബുക്കിംഗ് രജിസ്റ്റർ ചെയ്ത് മാഗ്‌നൈറ്റ്

5. നിസാൻ മാഗ്നൈറ്റ്
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍റെ തലേവര അക്ഷരാര്‍ത്ഥത്തില്‍ മാറ്റിയ മോഡലാണ് മാഗ്നൈറ്റ്. അതിന്റെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യരൂപവും പ്രീമിയം ഫീലും ഉപയോഗിച്ച് ഇന്ത്യയിലെ ജനഹൃദയങ്ങള്‍ കീഴടക്കി. 5.76 ലക്ഷം മുതൽ 10.15 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വിലയുള്ള നിസാൻ മാഗ്‌നൈറ്റ് കോംപാക്റ്റ് എസ്‌യുവി സെഗ്മെന്‍റില്‍ ടാറ്റ നെക്‌സോൺ, കിയ സോണറ്റ് തുടങ്ങിയ എതിരാളികളുമായി മത്സരിക്കുന്നു. നിസാൻ മാഗ്‌നൈറ്റ് 23 വേരിയന്റുകളിൽ ലഭ്യമാണ്. വാഹനത്തിന് 1.0 ലിറ്റർ എഞ്ചിൻ ലഭിക്കുന്നു. ഈ എസ്‌യുവിയുടെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ മാനുവൽ ഗിയർബോക്‌സും സിവിടിയും ഉൾപ്പെട്ടിട്ടുണ്ട്.