ഈ ലിസ്‌റ്റിൽ ഡീലർ ഡിസ്‌പ്ലേ കാറുകളും ആദ്യ ബാച്ച് ഉപഭോക്താക്കൾക്കുള്ള ഡെലിവറികളും ഉൾപ്പെടുന്നു എന്നും ലോഞ്ച് ദിനത്തിൽ വിലകൾ പ്രഖ്യാപിച്ചാലുടൻ ഡെലിവറി നടക്കും എന്നും കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂൺ 9 ന് ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, ഫോക്സ്‌വാഗൺ കഴിഞ്ഞ മാസം 2177 വിർട്ടസ് യൂണിറ്റുകൾ അയച്ചതായി റിപ്പോര്‍ട്ട്. ഈ ലിസ്‌റ്റിൽ ഡീലർ ഡിസ്‌പ്ലേ കാറുകളും ആദ്യ ബാച്ച് ഉപഭോക്താക്കൾക്കുള്ള ഡെലിവറികളും ഉൾപ്പെടുന്നു എന്നും ലോഞ്ച് ദിനത്തിൽ വിലകൾ പ്രഖ്യാപിച്ചാലുടൻ ഡെലിവറി നടക്കും എന്നും കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
Volkswagen Polo : ഒടുവില്‍ ജനപ്രിയ പോളോ മടങ്ങുന്നു
ഇന്ത്യ 2.0 പ്രോഗ്രാമിന് കീഴിലുള്ള ഫോക്‌സ്‌വാഗന്റെ രണ്ടാമത്തെ കാറാണ് വിർടസ്. വാഹനം രണ്ട് പെട്രോൾ എഞ്ചിനുകളും രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. ആറ് കളർ ഓപ്ഷനുകളുണ്ട്, കംഫർട്ട്‌ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ എന്നിങ്ങനെയുള്ള വേരിയന്റുകളുള്ള ടൈഗൺ ലൈനുകൾ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു . 1.0-ലിറ്റർ പതിപ്പുകൾക്ക് എല്ലാ ട്രിം ലെവലുകളും ഉണ്ടായിരിക്കും, അതേസമയം 1.5 DSG ഹൈലൈൻ, ടോപ്‌ലൈൻ ട്രിമ്മുകളിൽ മാത്രമേ വാഗ്ദാനം ചെയ്യപ്പെടുകയുള്ളൂ.
10 കോടിയുടെ ആഡംബര വണ്ടി രണ്ടാമതും വാങ്ങി കൊവിഡ് വാക്സിന്‍ കമ്പനി മുതലാളി!
പ്രീമിയം മിഡ് സൈസ് സെഡാന്‍ സെഗ്മെന്റിലെ ഏറ്റവും നീളം കൂടിയതും 521 ലിറ്റര്‍ ബൂട്ട് സ്പേസും ക്യാബിനും വെര്‍ട്യൂസിനുണ്ട്. കൂടാതെ മികച്ച ഡിസൈന്‍, ശ്രദ്ധേയമായ എക്സ്റ്റീരിയര്‍, പ്രീമിയം ഇന്റീരിയറുകള്‍, സുരക്ഷ, കണക്റ്റിവിറ്റി സവിശേഷതകള്‍, ആറ് എയര്‍ബാഗുകള്‍, ഒരു റിവേഴ്സ് ക്യാമറ ഉള്‍പ്പെടെ നാല്‍പതിലധികം സുരക്ഷാ ഫീച്ചറുകളും വെര്‍ട്യൂസില്‍ സജ്ജീകരിച്ചിട്ടുണ്ട്. വൈല്‍ഡ് ചെറി റെഡ്, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ, റിഫ്ളക്സ് സില്‍വര്‍, കുര്‍ക്കുമ യെല്ലോ, കാന്‍ഡി വൈറ്റ്, റൈസിംഗ് ബ്‌ളൂ എന്നിങ്ങനെ ആറ് നിറങ്ങളില്‍ ലഭ്യമാണ്.
ഉടന്‍ വരാനിരിക്കുന്ന രണ്ട് പ്രധാന കാര്‍ ലോഞ്ചുകള്‍
ആകര്‍ഷകമായ എക്സ്റ്റീരിയറുകള്‍ക്കും പ്രീമിയം ഇന്റീരിയറുകള്‍ക്കും ഒപ്പം സാങ്കേതികവിദ്യ, വിനോദം, കണക്റ്റിവിറ്റി തുടങ്ങി നിരവധി സവിശേഷതകളുമായാണ് പുതിയ വെര്‍ടസ് വരുന്നത്. 20.32 സെന്റിമീറ്റര്‍ ഡിജിറ്റല്‍ കോക്ക്പിറ്റ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഒാേട്ടാ എന്നിവ വഴി വയര്‍ലെസ് ആപ്പ് കണക്റ്റുള്ള 25.65 സെന്റിമീറ്റര്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കെസ്സി (കീലെസ് എന്‍ട്രി ആന്‍ഡ് എഞ്ചിന്‍ സ്റ്റാര്‍ട്ട്്) , ഇലക്ട്രിക് സണ്‍റൂഫ്, സ്മാര്‍ട്ട്-ടച്ച് ക്ലൈമട്രോണിക് എസി, ആഴത്തില്‍ ശബ്ദമുള്ള 8-സ്പീക്കറുകള്‍, വയര്‍ലെസ് മൊബൈല്‍ ചാര്‍ജിംഗ്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, മൈഫോക്‌സ്‌വാഗണ്‍ കണക്ട് ആപ്പ് തുടങ്ങി ഇന്ത്യന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന നിരവധി സവിശേഷതകള്‍ വെര്‍ട്യൂസില്‍ സജ്ജീകരിച്ചിരിക്കുന്നു.
ഫോക്സ്‍വാഗണ്‍ ഡീസല്‍, പെട്രോള്‍ വാഹനവില്‍പ്പന ഇടിഞ്ഞു, ഇവി വില്‍പ്പനയില്‍ വന്‍കുതിപ്പ്
സുരക്ഷയ്ക്കാണ് പ്രധാന പരിഗണന എന്ന് കമ്പനി പറയുന്നു. പുതിയ സെഡാനില്‍ ആറ് എയര്‍ബാഗുകള്‍, റിവേഴ്‌സ്‌ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റികട്രോള്‍, മള്‍ട്ടി-കൊളിഷന്‍ ബ്രേക്കുകള്‍, ഹില്‍-ഹോള്‍ഡ്കണ്‍ട്രോള്‍, തടസ്സങ്ങളില്ലാതെ സംയോജിപ്പിച്ച എല്‍ഇഡിഡിആര്‍എല്‍ ഉള്ള ഹെഡ്‌ലാമ്പുകള്‍, ഐഎസ്ഒഎഫ്ഐഎക്‌സ് എന്നിവ ഉള്‍പ്പെടെ 40ലധികം സജീവവും സത്ക്രിയവുമായ സുരക്ഷാ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. ലോഞ്ച് ചെയ്യുമ്പോൾ, ഇത് ഹോണ്ട സിറ്റി , ഹ്യുണ്ടായ് വെർണ , മാരുതി സിയാസ് , സ്കോഡ സ്ലാവിയ തുടങ്ങിയ മോഡലുകളോട് മത്സരിക്കും.
വീണ്ടും കോടികളുടെ റോള്‍സ് റോയിസുകള്‍ 'മൊത്തത്തില്‍' വാങ്ങി സായിപ്പിന് പണികൊടുത്ത സര്‍ദാര്‍!
