ഈ റിപ്പോര്‍ട്ട് അനുസരിച്ച് ചാരനിറത്തിലുള്ള കാറിൽ 11 ശതമാനം അപകടസാധ്യതയാണ് ഉള്ളത്. സില്‍വര്‍ നിറത്തിന് 10 ശതമാനവും, നീല, ചുവപ്പ് നിറമുള്ള കാറുകളിൽ ഏഴ് ശതമാനവും വീതമാണ് അപകട സാധ്യത. 

സ്വപ്‍നവാഹനം സ്വന്തമാക്കുന്നതിന് മുമ്പ് എല്ലാവരും അതിന്‍റെ നിറത്തിന് പിന്നാലെ ഓടും. ചില ആളുകൾക്ക് വെള്ള നിറമുള്ള കാറുകളാണ് ഏറ്റവും ഇഷ്ടം. പിന്നെ ചിലർക്ക് ഇരുണ്ട നിറമുള്ള കാറുകളോടാകും താല്‍പ്പര്യം. എന്നാൽ ഇപ്പോള്‍ വന്ന ഒരു റിപ്പോര്‍ട്ട് അമ്പരപ്പിക്കുന്നതാണ്. കറുത്ത നിറത്തിലുള്ള കാറുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ അപകട സാധ്യത എന്നാണ് ഈ റിപ്പോര്‍ട്ട്. 

വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കറുത്ത നിറമുള്ള കാറിന് 47 ശതമാനത്തില്‍ അധികം അപകടസാധ്യതയുണ്ട് എന്നാണ് വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് പറയുന്നത്. ഈ റിപ്പോര്‍ട്ട് അനുസരിച്ച് ചാരനിറത്തിലുള്ള കാറിൽ 11 ശതമാനം അപകടസാധ്യതയാണ് ഉള്ളത്. സില്‍വര്‍ നിറത്തിന് 10 ശതമാനവും, നീല, ചുവപ്പ് നിറമുള്ള കാറുകളിൽ ഏഴ് ശതമാനവും വീതമാണ് വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച് അപകട സാധ്യത. 

കേന്ദ്രത്തിന്‍റെ മനസറിഞ്ഞ് ഇന്നോവ മുതലാളി, രാജ്യത്തെ ആദ്യ വാഹനം എത്തി!

ഇതുകൂടാതെ, ഏത് നിറത്തിലുള്ള കാറാണ് അപകടസാധ്യത കുറഞ്ഞത് എന്നും വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഇതിൽ ഏറ്റവും മുകളിൽ വെള്ളയും തൊട്ടുപിന്നിൽ മഞ്ഞയും ഓറഞ്ച് നിറവും സ്വർണ നിറവുമാണ്. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് അവരുടെ ട്വിറ്റർ ഹാൻഡിൽ ഈ റിപ്പോർട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്.

എന്നാല്‍ വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ ഈ റിപ്പോർട്ടിനെ തള്ളി വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര രംഗത്തെത്തി. ഇതിനെ ഒരു കള്ളക്കഥ എന്നാണ് ആനന്ദ് മഹീന്ദ്ര വിശേഷിപ്പിച്ചത്. അത്തരം നുണകൾ എന്നെ ചിന്തിപ്പിച്ചുവെന്ന് കണക്കുകൾ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം ട്വിറ്ററില്‍ എഴുതി. 

മഹീന്ദ്രയുടെ പോസ്റ്റിനോട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തി. ഒരു ഉപയോക്താവ് സ്ഥിതിവിവരക്കണക്കുകളെ 'വിചിത്രം' എന്ന് വിളിക്കുകയും ഒരു പ്രത്യേക കാറിന്റെ നിറം എങ്ങനെയാണ് ഒരു കാർ അപകടത്തിൽ കലാശിക്കുന്നത് എന്ന് ചോദിക്കുകയും ചെയ്‍തു. റോഡിൽ മഞ്ഞ, സ്വർണ്ണം, ഓറഞ്ച് നിറത്തിലുള്ള കാറുകളുടെ എണ്ണം കുറവാണ് എന്നും ഇതുകാരണമായിരിക്കാം അപകട സാധ്യത കുറയുന്നതെന്നും മറ്റൊരാള്‍ എഴുതി. 

'ചുവന്ന ഭീം' എന്ന് തന്‍റെ പുത്തൻ സ്‍കോര്‍പിയോയ്ക്ക് പേരിട്ട് മഹീന്ദ്ര മുതലാളി, കാരണം ഇതാണ്!

എന്നാല്‍ ഈ സ്ഥിതിവിവരക്കണക്കുകൾ ശരിയായിരിക്കാമെന്നും ചില ഉപയോക്താക്കൾ പറഞ്ഞു. വെള്ളയോ മഞ്ഞയോ പോലുള്ള തിളക്കമുള്ള നിറങ്ങളിൽ നിന്ന് വ്യത്യസ്‍തമായി കറുപ്പ് പോലുള്ള കാർ നിറങ്ങൾ രാത്രിയിൽ അപകടസാധ്യതയുള്ളതാകാൻ സാധ്യതയുണ്ടെന്നായിരുന്നു ഇക്കൂട്ടരുടെ വാദം. 

അതേസമയം, ഞങ്ങളും ഈ റിപ്പോർട്ട് പൂര്‍ണമായും ശരിയാണെന്ന് സ്ഥിരീകരിക്കുന്നില്ല. കാരണം റോഡുകളും ഹൈവേകളും ഉപയോഗിക്കുമ്പോൾ ബാധകമാകുന്ന പൊതു സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും മാനദണ്ഡങ്ങളെക്കുറിച്ചും ഭൂരിഭാഗം ഡ്രൈവർമാർക്കുമുള്ള അജ്ഞതയും അവരുടെ അശ്രദ്ധയും മാത്രമാണ് മിക്ക അപകടങ്ങൾക്കും മുഖ്യ കാരണമാകുന്നത്. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കുക, ഡ്രൈവറുടെ ശ്രദ്ധാശൈഥില്യം, ചുവന്ന ലൈറ്റ് മറികടക്കുക, സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളെ അവഗണിക്കുക എന്നിവ ഉൾപ്പെടെയുള്ള മിക്ക അപകടങ്ങളിലും കൂട്ടിയിടികളിലും മനുഷ്യന്റെ പിഴവാണ് പ്രധാന ഘടകം. 

തന്നെ മുറിച്ചയാളെ മരം മുകളിലേക്ക് വലിച്ചെറിഞ്ഞു, പ്രകൃതിയുടെ പ്രതികാരമെന്ന് മഹീന്ദ്ര മുതലാളി!

എന്നാൽ വെളുത്ത നിറമുള്ള കാറുകളാണ് മികച്ചത് എന്ന് ലോകത്ത് ഭൂരിഭാഗം പേരും വിശ്വസിക്കുന്നു എന്നത് ഒരു പരിധിവരെ സത്യമാണ്. ഇന്ത്യയിൽ ആദ്യമായി കാർ വാങ്ങുന്ന 10 പേരിൽ നാല് പേർ വെള്ള നിറത്തിലുള്ള കാർ വീട്ടിലേക്ക് കൊണ്ടുവരുന്നു എന്നും വിവിധ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബിഎഎസ്എഫിന്‍റെ 2021-ലെ കളർ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ 40 ശതമാനം വെള്ള നിറമുള്ള കാറുകൾക്കാണ് ഉപഭോക്താക്കള്‍ക്കിടയില്‍ മുൻഗണന. 15 ശതമാനത്തോടെ ഗ്രേ നിറമുള്ള കാറുകളാണ് രാജ്യത്തെ വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്ത് എന്നാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.