ഫ്ലിപ്‍കാർട്ട് ഫ്രീഡം സെയിൽ 2026-ൽ ഐഫോൺ 17, 16, 15 സീരീസുകൾക്ക് വൻ ഓഫറുകൾ. വിലക്കുറവിന് പുറമെ ബാങ്ക് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ലഭ്യമാണ്. വിവിധ മോഡലുകൾക്ക് ലഭിക്കുന്ന ഓഫറുകൾ ഈ ലേഖനത്തിൽ പരിശോധിക്കാം.

ഫ്ലിപ്‍‍കാർട്ടിന്റെ ഫ്രീഡം സെയിൽ 2026 ആരംഭിച്ചതോടെ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി ആകർഷകമായ ഓഫറുകൾ. ഐഫോൺ 17 സീരീസ്, ഐഫോൺ 16, ഐഫോൺ 15 തുടങ്ങിയ മോഡലുകൾക്ക് നേരിട്ടുള്ള വിലക്കുറവിനൊപ്പം ബാങ്ക് കാർഡ് ഡിസ്‍കൌ ണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. പഴയ ഫോൺ കൈമാറുന്നവർക്ക് എക്സ്ചേഞ്ച് ആനുകൂല്യത്തിലൂടെ പുതിയ ഐഫോണിന്റെ വില വീണ്ടും കുറയ്ക്കാനും സാധിക്കും. വിവിധ മോഡലുകൾക്ക് ലഭിക്കുന്ന ഓഫറുകൾ പരിശോധിക്കാം.

ഐഫോൺ 17ന് ഓഫർ

256 ജിബി സ്റ്റോറേജുള്ള ഐഫോൺ 17ന് നിലവിൽ 81,900 രൂപയാണ് ഫ്ലിപ്‍‍കാർട്ടിലെ വില. ലോഞ്ച് വിലയായ 82,900 രൂപയിൽനിന്ന് 1,000 രൂപയുടെ നേരിട്ടുള്ള കുറവാണിത്. ഫ്ലിപ്‍‍കാർട്ട് ആക്സിസ് ബാങ്ക്, ഫ്ലിപ്‍‍കാർട്ട് എസ്‌ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ക്യാഷ്ബാക്ക് ഉൾപ്പെടെ 4,000 രൂപയുടെ അധിക ആനുകൂല്യവും ലഭിക്കും. ഇതോടെ വില 77,900 രൂപയായി കുറയും. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ പരമാവധി 57,250 രൂപ വരെ അധികമായി ലാഭിക്കാം. ഐഫോൺ 15 പ്രോ പോലുള്ള യോഗ്യമായ മോഡലുകൾക്ക് 47,600 രൂപ വരെ എക്സ്ചേഞ്ച് വില ലഭിക്കാം.

ഐഫോൺ 17 പ്രോ

256 ജിബി ഐഫോൺ 17 പ്രോയ്ക്ക് 1,26,900 രൂപയാണ് നിലവിലെ വില. 1,34,900 രൂപയുടെ എംആർപിയിൽനിന്ന് 8,000 രൂപയുടെ കുറവാണിത്. തിരഞ്ഞെടുത്ത ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക്, എസ്‌ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ വീണ്ടും 8,000 രൂപയുടെ അധിക ഡിസ്കൗണ്ട് ലഭിക്കും. ഇതോടെ ഫലപ്രദമായ വില 1,18,900 രൂപയായി കുറയും. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് പരമാവധി 62,250 രൂപ വരെ ആനുകൂല്യം ലഭിക്കും. ഇതിൽ 5,000 രൂപയുടെ അധിക എക്സ്ചേഞ്ച് ആനുകൂല്യവും ഉൾപ്പെടുന്നു.

ഐഫോൺ 17 പ്രോ മാക്സ്

ഐഫോൺ 17 സീരീസിലെ ഏറ്റവും ഉയർന്ന മോഡലായ ഐഫോൺ 17 പ്രോ മാക്സിന്റെ 256 ജിബി പതിപ്പിന് 1,41,900 രൂപയാണ് ഫ്ലിപ്കാർട്ടിലെ വില. 1,49,900 രൂപയുടെ വിലയിൽനിന്ന് 8,000 രൂപയുടെ കുറവാണിത്. തിരഞ്ഞെടുത്ത ആക്സിസ് ബാങ്ക്, എസ്‌ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ 8,000 രൂപ കൂടി കുറയും. അങ്ങനെ ഫലപ്രദമായ വില 1,33,900 രൂപയായി മാറും. എക്സ്ചേഞ്ചിലൂടെ 62,250 രൂപ വരെ അധികമായി ലാഭിക്കാനുള്ള അവസരവുമുണ്ട്. ഫോൺ മോഡലും അവസ്ഥയും അനുസരിച്ചായിരിക്കും അന്തിമ എക്സ്ചേഞ്ച് വില.

ഐഫോൺ 16 ഇപ്പോൾ 60,799 രൂപയ്ക്ക്

128 ജിബി ഐഫോൺ 16ന് നിലവിൽ 66,749 രൂപയാണ് വില. 69,900 രൂപയിൽനിന്ന് 3,151 രൂപയുടെ നേരിട്ടുള്ള വിലക്കുറവാണിത്. തിരഞ്ഞെടുത്ത ആക്സിസ് ബാങ്ക്, എസ്‌ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ 5,950 രൂപയുടെ അധിക ഡിസ്കൗണ്ട് ലഭിക്കും. ഇതോടെ വില 60,799 രൂപയായി കുറയും. പഴയ ഫോൺ കൈമാറുന്നവർക്ക് 46,600 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യവും ലഭിക്കും.

ഐഫോൺ 15നും വമ്പൻ ഓഫർ

പഴയ മോഡലാണെങ്കിലും ഐഫോൺ 15 ഇപ്പോഴും ആവശ്യക്കാർ ഏറെയുള്ള ഫോണാണ്. 128 ജിബി പതിപ്പിന് നിലവിൽ 56,749 രൂപയാണ് വില. 59,900 രൂപയിൽനിന്ന് 3,151 രൂപയുടെ കുറവാണിത്. തിരഞ്ഞെടുത്ത ഫ്ലിപ്‍‍കാർട്ട് ആക്സിസ് ബാങ്ക്, എസ്‌ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ 5,450 രൂപയുടെ അധിക ആനുകൂല്യം ലഭിക്കും. ഇതോടെ ഫലപ്രദമായ വില 51,299 രൂപയായി കുറയും. എക്സ്ചേഞ്ച് ഓഫറിലൂടെ 42,050 രൂപ വരെ അധികമായി കുറയ്ക്കാനും സാധിക്കും. എന്നാൽ എക്സ്ചേഞ്ച് വില പഴയ ഫോണിന്റെ മോഡലിനെയും പ്രവർത്തനക്ഷമതയെയും അവസ്ഥയെയും ആശ്രയിച്ചായിരിക്കും.

ഏത് ഐഫോൺ വാങ്ങണം?

ഏറ്റവും പുതിയ മോഡൽ വേണമെങ്കിൽ ഐഫോൺ 17 സീരീസ് പരിഗണിക്കാം. വില കുറച്ച് ആപ്പിളിന്റെ പ്രീമിയം അനുഭവം സ്വന്തമാക്കാനാണ് ലക്ഷ്യമെങ്കിൽ ഐഫോൺ 16 അല്ലെങ്കിൽ ഐഫോൺ 15 കൂടുതൽ ആകർഷകമായ ഓപ്ഷനുകളാണ്. അതേസമയം, ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷമേ അന്തിമ വില കണക്കാക്കാവൂ. സെയിൽ ഓഫറുകൾ സ്റ്റോക്കും നിബന്ധനകളും അനുസരിച്ച് മാറാനും സാധ്യതയുണ്ട്.