എസ്.ഐ.ബി മിറര്‍ പ്ലസ് ആപ്പിൽ വിഷുക്കൈനീട്ടം ഡിജിറ്റലായി നൽകാൻ പ്രത്യേക സൗകര്യമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്. ഈ ഫീച്ചർ ഉപയോഗിച്ച് ലോകത്തെവിടെ നിന്നും വിഷു ദിനത്തിൽ പ്രിയപ്പെട്ടവർക്ക് പണം അയക്കാൻ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാം. എസ്.ഐ.ബി ഉപഭോക്താക്കൾക്കും അല്ലാത്തവർക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

തിരുവനന്തപുരം: പ്രിയപ്പെട്ടവർക്ക് വിഷുക്കൈനീട്ടം നൽകാൻ പ്രത്യേക സംവിധാനമൊരുക്കി കേരളത്തിലെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യന്‍ ബാങ്ക്. ആഘോഷവേളകളിലെ വിനിമയം സുഗമമാക്കാന്‍ ലോകത്തെവിടെ നിന്നും മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാനടക്കമുള്ള സംവിധാനമാണ് എസ്.ഐ.ബി മിറര്‍ പ്ലസ് ആപ്പില്‍ ഒരുക്കിയിരിക്കുന്നത്. ഇതുവഴി വിഷു ദിനത്തിൽ രാവിലെ തന്നെ പ്രിയപ്പെട്ടവ‍‍‌ർക്ക് ഡിജിറ്റലായി കൈനീട്ടം നൽകാനാകും. സൗത്ത് ഇന്ത്യന്‍ബാങ്ക് അക്കൗണ്ടുകളിലേക്കും മറ്റ് അക്കൗണ്ടുകളിലേക്കും വിഷുക്കൈനീട്ടം അയക്കാന്‍ ഈ സംവിധാനം വഴി സാധിക്കും.

Add Asianetnews as a Preferred SourcegooglePreferred

സൗകര്യം പ്രയോജനപ്പെടുത്തുന്നതിനായി ഉപഭോക്താക്കള്‍ക്ക് എസ്.ഐ.ബി മിറര്‍ പ്ലസ് ആപ്പില്‍ ലോഗിന്‍ ചെയ്ത് 'വിഷു കൈനീട്ടം' എന്ന വിഭാഗത്തില്‍ സ്വീകര്‍ത്താവിന്റെ വിശദാംശങ്ങള്‍ നല്‍കാം. ഇതിന് ശേഷം ഇടപാട് കൺഫേം ആക്കി എം പിന്‍ (MPIN) നല്‍കി ഈ സവിശേഷത ഉപയോഗിക്കാം. പണമയക്കാൻ ഏപ്രില്‍ 14ന് വൈകുന്നേരം വരെ ഷെഡ്യൂൾ ചെയ്യാനാകും. എസ്.ഐ.ബി ഉപഭോക്താക്കളല്ലാത്തവര്‍ക്കും ഓൺലൈനായി ഒരു സേവിങ്ങ്‌സ് അക്കൗണ്ട് ആരംഭിച്ച് എസ്.ഐ.ബി മിറര്‍ പ്ലസ് ആപ്പ് ഉപയോഗിച്ച് ഈ സവിശേഷത വിനിയോഗിക്കാം.