രാഹുലിന് പകരം അഞ്ചാം നമ്പറില്‍ ഇറങ്ങിയ അക്സര്‍ പട്ടേല്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും റിഷഭ് പന്തിന് പകരം രാഹുലിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടും ആറാം നമ്പറില്‍ ഇറക്കിയത് എന്തിനാണെന്ന് ആകാശ് ചോപ്ര ചോദിച്ചു.
നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നാലു വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും കോച്ച് ഗൗതം ഗംഭീറിനുമെതിരെ വിമര്‍ശനവുമായി മുന്‍താരം ആകാശ് ചോപ്ര. ആദ്യ മത്സരത്തില്‍ കെ എല്‍ രാഹുലിനെ ആറാം നമ്പറില്‍ ബാറ്റിംഗിനിറക്കിയതിനെയാണ് ആകാശ് ചോപ്ര യൂട്യൂബ് വീഡിയോയില്‍ വിമര്‍ശിച്ചത്.
അക്സര്‍ പട്ടേലിനുംശേഷം ആറാമനായാണ് രാഹുല്‍ ആദ്യ മത്സരത്തില്‍ ക്രീസിലെത്തിയത്. ആദില്‍ റഷീദിന്‍റെ പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായ രാഹുല്‍ നിരാശപ്പെടുത്തുകയും ചെയ്തു. രാഹുലിന് പകരം അഞ്ചാം നമ്പറില്‍ ഇറങ്ങിയ അക്സര്‍ പട്ടേല്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും റിഷഭ് പന്തിന് പകരം രാഹുലിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടും ആറാം നമ്പറില്‍ ഇറക്കിയത് എന്തിനാണെന്ന് ആകാശ് ചോപ്ര ചോദിച്ചു. രാഹുലിന്‍റെ കഴിവില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണോ ആറാം നമ്പറിലിറക്കിയതെന്നും ആകാശ് ചോപ്ര ചോദിച്ചു.
ഇതിന് മുമ്പ് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ചപ്പോൾ ആദ്യ മത്സരം ടൈ ആകുകയും രണ്ടാം മത്സരം ഇന്ത്യ തോല്‍ക്കുകയും ചെയ്തതിന് പിന്നാലെ മൂന്നാം മത്സരത്തില്‍ രാഹുലിനെ പുറത്തിരുത്തി. റിഷഭ് പന്താണ് മൂന്നാമത്തെ മത്സരത്തില്‍ കളിച്ചത്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ വിരാട് കോലി പരിക്കുമൂലം കളിക്കാതിരുന്ന സാഹചര്യത്തില്‍ രാഹുലിനെയും പന്തിനെയും ഇന്ത്യക്ക് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇടംകെയന്‍ ബാറ്ററായിരുന്നു ക്രീസില്‍ വേണ്ടെതങ്കില്‍ പന്തിനെയും വലം കൈയനായിരുന്നെങ്കില്‍ രാഹുിലിനെയും അയക്കാന്‍ ഇതുവഴി കഴിയുമായിരുന്നു.
36-ാം ടെസ്റ്റ് സെഞ്ചുറി, ഇതിഹാസങ്ങളെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്, ജോ റൂട്ടും സേഫ് അല്ല
കെ എല്‍ രാഹുലിന്‍റെ ബാറ്റിംഗ് സ്ഥാനം എല്ലായ്പ്പോഴും മാറിക്കൊണ്ടേയിരിക്കും. അവനെ ഏകദിന ടീമില്‍ നിന്ന് നേരത്തെ ഒഴിവാക്കി. പിന്നീട് ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കി. അതിനുശേഷം ടെസ്റ്റില്‍ ഓപ്പണറാക്കി. അതിനുശേഷം മധ്യനിരയില്‍ ഇറക്കി. ഇങ്ങനെ സ്ഥാനം മാറ്റി പരീക്ഷിക്കാതെ രാഹുലിനെ അവന്‍റെ സ്വാഭാവിക പ്രകടനം പുറത്തെടുക്കാന്‍ അവസരം നല്‍കുകയാണ് ടീം മാനേജ്‌മെന്‍റ് ചെയ്യേണ്ടത്. അങ്ങനെ ചെയ്താലെ രാഹുല്‍ ഫോമിലാണോ എന്നുപോലെ മനസിലാക്കാനാവു എന്നും ആകാശ് ചോപ്ര പറഞ്ഞു.
