മെല്‍ബണ്‍: മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ അരങ്ങേറ്റം മോശമാക്കിയില്ല യുവതാരം ശുഭ്മാന്‍ ഗില്‍. ടീം മാനേജ്‌മെന്‍റിന്‍റെ വിശ്വാസം കാത്ത ഇരുപത്തിരണ്ടുകാരന്‍ 45, 33 എന്നിങ്ങനെ സ്‌കോറുമായി മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറുകാരനായി. ഏറെപ്പേരുടെ പ്രശംസ പിടിച്ചുപറ്റിയ ഗില്ലിനെ അനുമോദിച്ച് ഓസീസ് സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സും രംഗത്തെത്തി.

വാര്‍ണര്‍ തിരിച്ചെത്തി, അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഓസീസ് സ്‌ക്വാഡില്‍ മാറ്റങ്ങള്‍

സമ്മര്‍ദമില്ലാതെ കളിക്കുന്ന ഗില്ലിന്‍റെ ശാന്തതയാണ് കമ്മിന്‍സിനെ ആകര്‍ഷിച്ചത്. 'തന്‍റെ ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനമാണ് ഗില്‍ കാഴ്‌ചവെച്ചത്. വളരെ ശാന്തനായ സ്വഭാവക്കാരനാണ് ഗില്‍. അദേഹം കളിക്കുന്ന രീതിയും അങ്ങനെ തന്നെ' എന്നും പാറ്റ് കമ്മിന്‍സ് പറഞ്ഞു. 

മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്‌ഹറുദ്ദീന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു

മെല്‍ബണില്‍ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തില്‍ തിരിച്ചടിച്ച് ടീം ഇന്ത്യ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-1ന് ഒപ്പമെത്തിയിരുന്നു. രണ്ടാം ടെസ്റ്റില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. സ്‌കോര്‍: ഓസ്‌ട്രേലിയ 195 & 200, ഇന്ത്യ-326 & 70/2. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയുമായി(112 റണ്‍സ്) ഇന്ത്യക്ക് ലീഡ് സമ്മാനിച്ച രഹാനെയാണ് മാന്‍ ഓഫ് ദ് മാച്ച്. നാലാംദിനം ഇന്ത്യ വിജയത്തിലെത്തുമ്പോള്‍ 27 റണ്‍സുമായി ക്രിസീലുണ്ടായിരുന്നു ഇന്ത്യന്‍ നായകന്‍. 

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍ ബിജെപിയില്‍