രാജ്യത്തിന് വേണ്ടി കളിക്കുകയാണെന്ന ബോധ്യം താരങ്ങള്‍ക്ക് വേണമെന്നും ഫ്രാഞ്ചൈസി ക്രിക്കറ്റിന് മുകളില്‍ രാജ്യത്തിന് പ്രാധാന്യം നല്‍കണമെന്നും ലാറ ആവശ്യപ്പെട്ടു.
മുംബൈ: വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍താരം ബ്രയന്‍ ലാറ. രാജ്യത്തിനായി കളിക്കുകയാണെന്ന ബോധ്യം താരങ്ങള്‍ക്ക് ഉണ്ടാവണമെന്നും ലാറ പറഞ്ഞു. അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് നേരിട്ടത് വന്‍ തോല്‍വിയായിരുന്നു. രണ്ടുദിവസം ശേഷിക്കേ ഇന്നിംഗ്‌സിനും 140 റണ്‍സിനും തകര്‍ന്നുവീണു. രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നതെന്ന ബോധ്യം ഉണ്ടെങ്കില്‍ റോസ്റ്റണ്‍ ചേസിനും സംഘത്തിനും പലവഴികളും കണ്ടെത്താനാവുമെന്ന് ലാറ വ്യക്തമാക്കി.
ലാറയുടെ വാക്കുകള്‍ ഇങ്ങനെ... ''സൗകര്യങ്ങളെക്കുറിച്ച് പരിതപിക്കുന്നതില്‍ അര്‍ഥമില്ല. ജയിക്കാനുള്ള അഭിനിവേശം ഉണ്ടെങ്കില്‍ പരിമിതികള്‍ തടസ്സമല്ലെന്ന വിന്‍ഡീസിന്റെ മുന്‍ തലമുറ കാണിച്ച് തന്നിട്ടുണ്ട്. രാജ്യത്തിന് വേണ്ടി കളിക്കുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കളിക്കുമ്പോഴും രാജ്യത്തെ മറക്കരുത്. ഇക്കാര്യത്തില്‍ ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസി അടക്കമുള്ളവര്‍ കായികലോകത്ത് മാതൃകയാണ്. രാജ്യത്തിനായി കളിക്കുകയാണെന്ന ബോധ്യം താരങ്ങള്‍ക്ക് ഉണ്ടാവണം.'' ലാറ വ്യക്തമാക്കി.
അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന് ഇന്ത്യന്‍ ടീം ദില്ലിയിലെത്തി. വ്യാഴാഴ്ചയാണ് രണ്ടാം ടെസ്റ്റിന് തുടക്കമാവുക. ഇതിന് മുന്നോടിയായി ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ഇന്ന് വീട്ടില്‍ വിരുന്നൊരുക്കും. പരിശീലനത്തിന് ശേഷം വൈകിട്ടാവും ശുഭ്മന്‍ ഗില്ലും സംഘവും മുഖ്യ പരിശീലകനായ ഗംഭീറിന്റെ വീട്ടിലെത്തുക. അഹമ്മദാബാദില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 140 റണ്‍സിനും വിന്‍ഡീസിനെ തകര്‍ത്തിരുന്നു. രണ്ടുദിവസം ശേഷിക്കേ ആയിരുന്നു ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം.
വെസ്റ്റ് ഇന്‍ഡീസ് : ടാഗെനറൈന്‍ ചന്ദര്‍പോള്‍, ജോണ്‍ കാംബെല്‍, അലിക് അതനാസെ, ബ്രാന്‍ഡന്‍ കിംഗ്, ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), റോസ്റ്റണ്‍ ചേസ് (ക്യാപ്റ്റന്‍), ജസ്റ്റിന്‍ ഗ്രീവ്‌സ്, ജോമല്‍ വാരിക്കന്‍, ഖാരി പിയറി, ജോഹാന്‍ ലെയ്ന്‍, ജെയ്ഡന്‍ സീല്‍സ്, ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ്, ജെഡിയ ബ്ലേഡ്‌സ്, കെവ്‌ലോണ്‍ ആന്‍ഡേഴ്‌സണ്‍, ടെവിന്‍ ഇംലാച്ച്.



