ചാമ്പ്യൻസ് ട്രോഫി: ഇന്ത്യ-പാക് പോരാട്ടം നേരിൽ കാണാൻ കാത്തിരുന്ന ആരാധകർക്ക് നിരാശ; അധിക ടിക്കറ്റുകളും തീർന്നു

ഫെബ്രുവരി 23ന് ഞായറാഴ്ചയാണ് ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാകിസ്ഥാന്‍ ക്ലാസിക് പോരാട്ടം.നേരത്തെ ഫെബ്രുവരി മൂന്നിന് ടിക്കറ്റുകള്‍ ആദ്യമായി വില്‍പനക്കെത്തിയപ്പോഴും മണിക്കൂറുകള്‍ക്കകം വിറ്റുതീര്‍ന്നിരുന്നു.

Champions Trophy 2025: Extra tickets for India vs Pakistan match sold out within hours, Other Match Tickets Available

ദുബായ്: ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം നേരില്‍ കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. നേരത്തെ ടിക്കറ്റ് ലഭിക്കാത്ത ആരാധകര്‍ക്ക് ഐസിസി അനുവദിച്ച അധിക ടിക്കറ്റുകളും വില്‍പനക്കെത്തി മണിക്കൂറുകള്‍ക്കകം വിറ്റുതീര്‍ന്നു. ഇന്ത്യയുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങള്‍ക്കും സെമി ഫൈനല്‍ മത്സരത്തിനും ഇത്തരത്തില്‍ അധിക ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്നായിരുന്നു ഐസിസി വ്യക്തമാക്കിയിരിക്കുന്നത്.

20ന് ദുബായില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ്, 23ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍, മാര്‍ച്ച് രണ്ടിന് നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരങ്ങള്‍ക്കുള്ള അധിക ടിക്കറ്റുകളാണ് ഇന്ന് മതുല്‍ ലഭ്യമാക്കിയത്. മാര്‍ച്ച് നാലിന് നടക്കുന്ന ആദ്യ സെമി ഫൈനലിനുള്ള കുറച്ചു ടിക്കറ്റുകളും ലഭ്യമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്‍റെ ടിക്കറ്റുകൾ വില്‍പനക്കെത്തി മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റു തീര്‍ന്നു. അതേസമയം, ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍ക്കും സെമി ഫൈനലിനുമുള്ള ടിക്കറ്റുകള്‍ ഇപ്പോഴും ലഭ്യമാണ്.

2 തവണ കിരീടം നേടിയത് 2 ടീമുകള്‍, ചാമ്പ്യൻസ് ട്രോഫി ജേതാക്കളെ അറിയാം

ഫെബ്രുവരി 23ന് ഞായറാഴ്ചയാണ് ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാകിസ്ഥാന്‍ ക്ലാസിക് പോരാട്ടം.നേരത്തെ ഫെബ്രുവരി മൂന്നിന് ടിക്കറ്റുകള്‍ ആദ്യമായി വില്‍പനക്കെത്തിയപ്പോഴും മണിക്കൂറുകള്‍ക്കകം വിറ്റുതീര്‍ന്നിരുന്നു. ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് 1.30ന് തുടങ്ങിയ അധിക ടിക്കറ്റുകളുടെ വില്‍പന മൂന്ന് മണിയാവുമ്പോഴേക്കും മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയതിനാല്‍ നിര്‍ത്തിവെച്ചു. 25000 പേരെയാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് വേദിയാവുന്ന ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ പരമാവധി ഉള്‍ക്കൊള്ളാനാകുക.

പരിക്കേറ്റ് പുറത്തായ അഫ്ഗാൻ താരത്തിന് പകരം പകുതി പ്രതിഫലത്തിന് മറ്റൊരു താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

2023ലെ ഏകദിന ലോകപ്പില്‍ ഒരു ലക്ഷത്തിലധികം കാണികളെ ഉള്‍ക്കൊള്ളാവുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനുപോലും ടിക്കറ്റുകള്‍ ബാക്കിയിരുണ്ടായിരുന്നില്ല. അവധി ദിനമായ ഞായറാഴ്ചയാണ് മത്സരമെന്നതും ഇന്ത്യക്കാര്‍ ഏറെയുള്ള ദുബായിലാണ മത്സരമെന്നതും ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോകാന്‍ കാരണമായി. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ക്ക് 500 യുഎഇ ദിര്‍ഹമായിരുന്നു അടിസ്ഥാനനിരക്ക്. ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ 250 ദിര്‍ഹം മുതല്‍ ലഭ്യമായിരുന്നു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ഏറ്റുമുട്ടിയശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios