ആഴിച്ചുപണിയുടെ ഭാഗമായി അസിറ്റന്റ് കോച്ച് ഷെയ്ന്‍ വാട്‌സണുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ് ഡല്‍ഹി. ഫാസ്റ്റ് ബൗളിംഗ് കോച്ച് ജെയിംസ് ഹോപ്‌സിനേയും ഡല്‍ഹി ഒഴിവാക്കി.

ദില്ലി: അടുത്ത ഐപിഎല്‍ ലക്ഷ്യമിട്ട് ഇപ്പോള്‍ തന്നെ ഒരുക്കങ്ങള്‍ തുടങ്ങി ഡല്‍ഹി കാപിറ്റല്‍സ്. അവരുടെ മോശം സീസണായിരുന്നു ഇത്തവണ പൂര്‍ത്തിയാതയത്. 14 മത്സരങ്ങളില്‍ 10 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ഡല്‍ഹി സീസണ്‍ അവസാനിച്ചത്. അതുകൊണ്ടുതന്നെ മാറ്റത്തിനൊരുങ്ങി ഡല്‍ഹി. 

ആഴിച്ചുപണിയുടെ ഭാഗമായി അസിറ്റന്റ് കോച്ച് ഷെയ്ന്‍ വാട്‌സണുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ് ഡല്‍ഹി. ഫാസ്റ്റ് ബൗളിംഗ് കോച്ച് ജെയിംസ് ഹോപ്‌സിനേയും ഡല്‍ഹി ഒഴിവാക്കി. അതേസമയം സൗരവ് ഗാംഗുലിയും റിക്കി പോണ്ടിംഗും ടീമിനൊപ്പം തുടരും. രണ്ട് വര്‍ഷമായി ടീമിനൊപ്പമുള്ള അജിത് അഗാര്‍ക്കറും ടീമിനൊപ്പം തുടരും.

വാട്‌സണും ഹോപ്‌സിനും പകരക്കാരെ തേടുകയാണിപ്പോള്‍ ഡല്‍ഹി. ഈ ഐപിഎല്ലില്‍ മോശം തുടക്കമായിരുന്നു ഡല്‍ഹിക്ക്. ആദ്യ അഞ്ച് മത്സരത്തില്‍ ഒരിക്കല്‍ പോലും അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അവസാന അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിക്കാന്‍ ഡല്‍ഹിക്കായിരുന്നു. 

അടുത്ത സീസണില്‍ റിഷഭ് പന്ത് തിരിച്ചെത്തുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ. അതോടെ ടീം ശക്തമാക്കാനും സാധിക്കും. ഈ സീസണലില്‍ ഡല്‍ഹിക്ക് വേണ്ടി തിളങ്ങിയ ബാറ്റര്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറായിരുന്നു. 36.16 ശരാശരിയില്‍ 516 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

ഏഷ്യാ കപ്പ്: പാകിസ്ഥാന് കനത്ത ഭീഷണി, എറിഞ്ഞിടാന്‍ ബുമ്രയും അടിച്ചിടാന്‍ ശ്രേയസും വരുന്നു!

അക്‌സര്‍ പട്ടേലിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. 11 വിക്കറ്റുകള്‍ വീഴ്ത്തുന്നതിനൊപ്പം 283 റണ്‍സ് നേടാനും അക്‌സറിന് സാധിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News