അന്തരിച്ച ക്രിക്കറ്റ് പരിശീലകന്‍ വസുദേവ് പരാഞ്ചപെയെ അനുസ്‌മരിച്ചാണ് ടീം ഇന്ത്യ കറുത്ത ആം ബാന്‍ഡ് അണിഞ്ഞത്

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാല് ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യദിനം ഓവലില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇറങ്ങിയത് കറുത്ത ആം ബാന്‍ഡ് ധരിച്ച്. അന്തരിച്ച ക്രിക്കറ്റ് പരിശീലകന്‍ വസുദേവ് പരാഞ്ചപെയെ അനുസ്‌മരിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് അണിഞ്ഞത്. ഇക്കാര്യം ബിസിസിഐ ട്വിറ്ററിലൂടെ അറിയിച്ചു. 

Scroll to load tweet…

മുംബൈയിലെ വസതിയില്‍ ഓഗസ്റ്റ് 30നാണ് 82 വയസുകാരനായ വസുദേവ് പരാഞ്ചപെ അന്തരിച്ചത്. മുന്‍താരവും പരിശീലകനും ദേശീയ സെലക്‌ടറുമായിരുന്നു. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പടെയുള്ളവര്‍ പരാഞ്ചപെയെ അനുസ്‌മരിച്ചു. മുംബൈക്കും ബറോഡയ്‌ക്കുമായി ഫസ്റ്റ്‌ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള പരാഞ്ചപെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ഉള്‍പ്പടെ പരിശീലകനായിരുന്നു. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.

സുനില്‍ ഗാവസ്‌കര്‍, ദിലീപ് വെംഗ്‌സര്‍കര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സഞ്ജയ് മഞ്ജരേക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, യുവ്‌രാജ് സിംഗ്, രോഹിത് ശര്‍മ്മ തുടങ്ങിയവരുടെ ഉപദേശകന്‍ കൂടിയായിരുന്നു. 

ഓവല്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 191ന് പുറത്തായിരുന്നു. വിരാട് കോലിയുടെ അര്‍ധ സെഞ്ചുറിക്ക്(96 പന്തില്‍ 50) പിന്നാലെ ഷാര്‍ദുല്‍ താക്കൂറിന്‍റെ വെടിക്കെട്ടാണ്(36 പന്തില്‍ 57) ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. മറുപടിയായി ഒന്നാം ദിനം ക്യാപ്റ്റന്‍ ജോ റൂട്ടിന്‍റേതടക്കം മൂന്ന് ഇംഗ്ലീഷ് വിക്കറ്റുകള്‍ പിഴുത ഇന്ത്യന്‍ പേസര്‍മാര്‍ ഇംഗ്ലണ്ടിനെ 53/3 എന്ന സ്‌കോറിലേക്ക് തള്ളിയിട്ടു. ജസ്‌പ്രീത് ബുമ്ര രണ്ടും ഉമേഷ് യാദവ് ഒന്നും വിക്കറ്റ് നേടി. 

ഗാര്‍ഡ് വരച്ചത് ക്രീസിന് പുറത്ത്; ഹസീബിനെതിരെ പരാതിയുമായി കോലി

പോരിന് വിട...ഓവലില്‍ കുശലംപറഞ്ഞ് കോലിയും ആന്‍ഡേഴ്‌സണും; മച്ചാന്‍മാര്‍ പൊളിയെന്ന് ആരാധകര്‍

39ലും തീ! ചോരയൊലിക്കുന്ന കാലുമായി ബൗളിംഗ് തുടര്‍ന്ന് ആന്‍ഡേഴ്‌സണ്‍; പോരാട്ടവീര്യത്തിന് കയ്യടിച്ച് ആരാധകര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona