പരിക്കിനെ തുടര്‍ന്നുള്ള ശസ്‌ത്രക്രിയക്ക് ശേഷം തിരിച്ചെത്തിയ പാണ്ഡ്യ പന്തെറിയാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 

മുംബൈ: ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും പന്തെറിയുകയാണ് തന്‍റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. പരിക്കിനെ തുടര്‍ന്നുള്ള ശസ്‌ത്രക്രിയക്ക് ശേഷം തിരിച്ചെത്തിയ പാണ്ഡ്യ പന്തെറിയാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 

പരിക്കിന് ശേഷം ഘട്ടമായേ പൂര്‍ണ ഫിറ്റ്‌നസിലേക്ക് തിരിച്ചെത്താനാകൂ എന്ന് പാണ്ഡ്യ പറയുന്നു. ലോകകപ്പ് വരുമ്പോഴേക്കും പൂര്‍ണമായും പന്തെറിയാന്‍ കഴിയുമെന്നാണ് പാണ്ഡ്യ പ്രതീക്ഷയര്‍പ്പിക്കുന്നത്. 

'ടി20 ലോകകപ്പില്‍ എല്ലാ മത്സരങ്ങളിലും പന്തെറിയാന്‍ കഴിയും എന്ന് എനിക്ക് ഉറപ്പിക്കേണ്ടതുണ്ട്. എന്‍റെ എല്ലാ ശ്രദ്ധയും ലോകകപ്പിലാണ്. എത്രത്തോളം ഫിറ്റാണ് എന്നതിനെ ആശ്രയിച്ചാണ് ബൗളിംഗ്. ശസ്‌ത്രക്രിയക്ക് ശേഷം പോലും പേസില്‍ വിട്ടുവീഴ്‌ച വരുത്തിയിട്ടില്ല. എന്‍റെ ബൗളിംഗ് ഫിറ്റ്‌നസിനെ ആശ്രയിച്ചിരിക്കുന്നു. കൂടുതല്‍ ഫിറ്റായിരിക്കുമ്പോള്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തുവരും. നൂറ് ശതമാനം പ്രകടനം പുറത്തെടുക്കാനാണ് ആഗ്രഹിക്കുന്നത്' എന്നും പാണ്ഡ്യ ടൈംസ് ഓഫ് ഇന്ത്യയോട് കൂട്ടിച്ചേര്‍ത്തു. 

ഈ വര്‍ഷം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ടി20 ലോകകപ്പ് നടക്കേണ്ടത്. രാജ്യത്തെ കൊവിഡ് സാഹചര്യത്തില്‍ വിദേശ വേദിയിലാവും ടൂര്‍ണമെന്‍റ് നടക്കുക. ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ അവസാനിച്ച ശേഷമാകും ലോകകപ്പ് തുടങ്ങുക. 

ശ്രീലങ്കന്‍ പര്യടനം: താരങ്ങള്‍ക്ക് ഇന്ത്യയില്‍ 14 ദിവസം ക്വാറന്‍റീന്‍, ലങ്കയില്‍ മൂന്ന് പരിശീലന മത്സരം

ഇന്ത്യന്‍ ടീമിലിടമില്ല; സീനിയര്‍ ക്രിക്കറ്റര്‍ നിരാശ പ്രകടിപ്പിച്ചതിങ്ങനെ

എനിക്കുണ്ടായ ദുരനുഭവം, എന്റെ പരിശീലനത്തില്‍ കളിക്കുന്നവര്‍ക്ക് ഉണ്ടാവരുത്: രാഹുല്‍ ദ്രാവിഡ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona