ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള തയ്യാറെടുപ്പിലാണ് ന്യൂസിലൻഡ്. എങ്കിലും ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസന്റെ മനസിൽ സതാംപ്‌ടണിൽ തുടങ്ങാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലാണ്. 

ലണ്ടന്‍: ഇന്ത്യക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നിഷ്‌പക്ഷ വേദിയിൽ കളിക്കുന്നതിന്റെ ആവേശത്തിലാണ് ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ. സതാംപ്‌ടണില്‍ അടുത്ത മാസം പതിനെട്ടിനാണ് ഫൈനലിന് തുടക്കമാവുക.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള തയ്യാറെടുപ്പിലാണ് ന്യൂസിലൻഡ്. എങ്കിലും ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസന്റെ മനസിൽ സതാംപ്‌ടണിൽ തുടങ്ങാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലാണ്. കോലിപ്പടയ്‌ക്കെതിരെ ഫൈനലിന് ഇറങ്ങും മുൻപ് ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റിൽ കളിക്കുന്നത് സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സഹായിക്കുമെന്നും ന്യൂസിലൻഡ് നായകൻ കരുതുന്നു. 

ഇംഗ്ലണ്ടിലെത്തിയ കിവീസ് സംഘം ക്വാറന്റീനിൽ പ്രവേശിച്ചുകഴിഞ്ഞു. ജൂൺ രണ്ടിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് തുടക്കമാവുക. ഇതേദിവസം തന്നെ ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തും. ഇതിന് മുന്നോടിയായി ഇന്ത്യൻ താരങ്ങൾ മുംബൈയിൽ ക്വാറന്റീനിൽ പ്രവേശിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് നാലായിരം കാണികളെ പ്രവേശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഫൈനലിന് ശേഷം ഇന്ത്യ ഇംഗ്ലണ്ടുമായി ടെസ്റ്റ് പരമ്പര കളിക്കും.

'ക്യാപ്റ്റൻ സ്ഥാനം നിലനിർത്തുക മാത്രമായിരുന്നു ഗാംഗുലിയുടെ ലക്ഷ്യം'; ആഞ്ഞടിച്ച് ഗ്രെഗ് ചാപ്പൽ

ഇന്ത്യ- ന്യൂസിലന്‍ഡ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് 4000 കാണികള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona