Asianet News MalayalamAsianet News Malayalam

നാഗ്‌പൂര്‍ ഹീറോയിസം; വിരാട് കോലിയുടെ റെക്കോര്‍ഡിന് തൊട്ടരികില്‍ രോഹിത് ശര്‍മ്മ, ഇനി രണ്ടടി ദൂരം

രാജ്യാന്തര ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ മത്സരങ്ങളില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട വിരാട് കോലിയുടെ റെക്കോര്‍ഡിന് തൊട്ടരികിലാണ് ഇപ്പോള്‍ രോഹിത് ശര്‍മ്മ

IND vs AUS 2nd T20I Rohit Sharma near Virat Kohli record of most player of the match award for India in T20I
Author
First Published Sep 24, 2022, 10:11 AM IST

നാഗ്‌പൂര്‍: 'മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്റ്റന്‍'. ഓസ്‌ട്രേലിയക്കെതിരായ രണ്ടാമത്തെ ടി20യില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ നായകന്‍ രോഹിത് ശര്‍മ്മയെ വാഴ്‌ത്തുകയാണ് ഏവരും. മത്സരത്തില്‍ 20 പന്തില്‍ നാല് വീതം ഫോറും സിക്‌സറുമായി പുറത്താകാതെ 46* റണ്‍സെടുത്ത ഹിറ്റ്‌മാന്‍ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുന്നില്‍ നിന്ന് നയിക്കുന്ന രോഹിത്തിനെ പ്രശംസിച്ച് അമിത് മിശ്രയും ഹര്‍ഭജന്‍ സിംഗും ഉള്‍പ്പടെയുള്ള മുന്‍താരങ്ങളെത്തിയത്. മാന്‍ ഓഫ് ദ് മാച്ച് പ്രകടനത്തോടെ ഒരു റെക്കോര്‍ഡിന് അരികിലുമെത്തി രോഹിത് ശര്‍മ്മ.  

രാജ്യാന്തര ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ മത്സരങ്ങളില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട വിരാട് കോലിയുടെ റെക്കോര്‍ഡിന് തൊട്ടരികിലാണ് ഇപ്പോള്‍ രോഹിത് ശര്‍മ്മ. ടി20യില്‍ ഇന്ത്യക്കായി കോലിക്ക് 13 ഉം രോഹിത്തിന് 12 ഉം മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരങ്ങളാണുള്ളത്. 

രോഹിത് ശര്‍മ്മ തിളങ്ങിയ മത്സരം ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചിരുന്നു. മഴകളിച്ചപ്പോൾ എട്ടോവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 8 ഓവറില്‍ അഞ്ച് വിക്കറ്റിന് 90 റൺസ് നേടി. രണ്ട് ഓവറില്‍ 13 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയ സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ വിറപ്പിച്ചെങ്കിലും 15 പന്തില്‍ 31 റണ്‍സുമായി ആരോണ്‍ ഫിഞ്ചും 20 പന്തില്‍ പുറത്താകാതെ 43 റണ്‍സെടുത്ത മാത്യൂ വെയ്‌ഡുമാണ് സന്ദര്‍ശകര്‍ക്ക് കരുത്തായത്. മറുപടി ബാറ്റിംഗില്‍ 20 പന്തില്‍ പുറത്താകാതെ 46 റണ്‍സെടുത്ത രോഹിത്തും 2 പന്തില്‍ 10 റണ്‍സുമായി ദിനേശ് കാര്‍ത്തിക്കും ഇന്ത്യക്ക് നാല് പന്തും ആറ് വിക്കറ്റും ബാക്കിനില്‍ക്കേ ജയം സമ്മാനിച്ചു. കെ എല്‍ രാഹുല്‍ 10 ഉം വിരാട് കോലി 11 ഉം സൂര്യകുമാര്‍ യാദവ് ഗോള്‍ഡന്‍ ഡക്കായും ഹാര്‍ദിക് പാണ്ഡ്യ 9ഉം റണ്‍സില്‍ പുറത്തായി. 

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-1ന് ഇന്ത്യ ഒപ്പമെത്തി. നാളെ ഹൈദരാബാദിലാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ടി20. 

രണ്ട് പന്തില്‍ 10, സ്റ്റൈലായി ഫിനിഷ് ചെയ്‌ത് ഡികെ; വൈറലായി രോഹിത് ശര്‍മ്മയുടെ പ്രതികരണം- വീഡിയോ

Follow Us:
Download App:
  • android
  • ios