ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും കളിക്കില്ല. കാണ്‍പൂരില്‍ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ അജിന്‍ക്യ രഹാനെയാണ് ടീമിനെ നയിക്കുക. രണ്ടാം ടെസ്റ്റില്‍ കോലി മടങ്ങിയെത്തും.  

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് രോഹിത് ശര്‍മ, റിഷഭ് പന്ത്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം. ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും കളിക്കില്ല. കാണ്‍പൂരില്‍ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ അജിന്‍ക്യ രഹാനെയാണ് ടീമിനെ നയിക്കുക. രണ്ടാം ടെസ്റ്റില്‍ കോലി മടങ്ങിയെത്തും. 

നവംബര്‍ 25ന് കാണ്‍പൂരിലാണ് പരമ്പര ആരംഭിക്കുന്നത്. ഡിസംബര്‍ മൂന്നിന് മുംബൈയിലാണ് രണ്ടാം ടെസ്റ്റ്. പാതിമലയാളിയായ ശ്രേയസ് അയ്യരും ടീമിലും ഇടം നേടി. റിഷഭ് പന്തിന്റെ അഭാവത്തില്‍ വൃദ്ധിമാന്‍ സാഹ വിക്കറ്റ് കീപ്പറാവും. കെ എസ് ഭരതാണ് രണ്ടാം വിക്കറ്റ് കീപ്പര്‍. സ്പിന്‍ ഓള്‍റൗണ്ടര്‍ ജയന്ത് യാദവ് 2017ന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. നാല് വീതം സ്പിന്നര്‍മാരും പേസര്‍മാരും ടീമിലുണ്ട്. 

ഇന്ത്യന്‍ ടീം: അജിന്‍ക്യ രഹാനെ (കാണ്‍പൂര്‍ ടെസ്റ്റില്‍ ക്യാപ്റ്റന്‍), വിരാട് കോലി (രണ്ടാം ടെസ്റ്റില്‍ ക്യാപ്റ്റനായി തിരിച്ചെത്തും), കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, വൃദ്ധിമാന്‍ സാഹ, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ജയന്ത് യാദവ്, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

Scroll to load tweet…

രണ്ട് ടെസ്റ്റുകള്‍ക്ക് മൂന്ന് ടി20 മത്സരങ്ങളും ന്യൂസിലന്‍ഡ് ഇന്ത്യയില്‍ കളിക്കും. ടി20 പരമ്പരയില്‍ കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു. രോഹിത് ശര്‍മ ടി20യില്‍ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായും രാഹുല്‍ ദ്രാവിഡ് മുഴുവന്‍ സമയ പരിശീലകനായും അരങ്ങേറുന്ന പരമ്പര കൂടിയാണത്.