ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ബിക്ക് ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും ക്യാപ്റ്റൻ അഭിമന്യു ഈശ്വരനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു.

ബെംഗലൂരു: രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം റെഡ് ബോള്‍ ക്രിക്കറ്റില്‍ തിരിച്ചെത്തിയ റിഷഭ് പന്തിന് നിരാശ. ദുലീപ് ട്രോഫി ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ എക്കെതിര ഇന്ത്യ ബിക്കായി ബാറ്റിംഗിനിറങ്ങിയ റിഷഭ് പന്ത് ഏഴ് റണ്‍സെടുത്ത് പുറത്തായി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ബി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെന്ന നിലയിലാണ്. 78 റണ്‍സുമായി സര്‍ഫറാസ് ഖാന്‍റെ അനുജന്‍ മുഷീര്‍ ഖാനും എട്ട് റണ്‍സോടെ നവദീപ് സെയ്നിയും ക്രീസില്‍.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ബിക്ക് ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും ക്യാപ്റ്റൻ അഭിമന്യു ഈശ്വരനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 33 റണ്‍സ് അടിച്ചു. അഭിമന്യു ഈശ്വരനെ(13) മടക്കിയ ആവേശ് ഖാനാണ് ഇന്ത്യ ബിക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. സ്കോര്‍ 50 കടന്നതിന് പിന്നാലെ യശസ്വി ജയ്‌സ്വാളിനെ(30) ഖലീല്‍ അഹമ്മദ് മടക്കി.

ദുലീപ് ട്രോഫി: ഒറ്റയ്ക്ക് പൊരുതി അക്സർ പട്ടേൽ, ശ്രേയസിനും പടിക്കലിനും നിരാശ; ഇന്ത്യ ഡി 164ന് പുറത്ത്

പിന്നാലെ സര്‍ഫറാസ് ഖാനെ(9) ആവേശ് ഖാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ റിഷഫ് പന്തിനും ക്രീസില്‍ അധികം പിടിച്ചു നില്‍ക്കാനായില്ല. ആകാശ് ദീപിന്‍റെ പന്തില്‍ റിഷഭ് പന്തിനെ ക്യാപ്റ്റൻ റിഷഭ് പന്ത് ക്യാച്ചെടുത്ത് പുറത്താക്കി. പിന്നീടെത്തിയ നിതീഷ് റെഡ്ഡി(0) ഗോള്‍ഡന്‍ ഡക്കായതോടെ ഇന്ത്യ 80-5ലേക്ക് കൂപ്പുകുത്തി.

വാഷിംഗ്ടണ്‍ സുന്ദര്‍ 13 പന്തുകള്‍ നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാതെ റണ്ണൗട്ടായി. സായ് കിഷോറിനെ ഖലീല്‍ പുറത്താക്കിയതോടെ 94-7ലേക്ക് തകര്‍ന്നടിഞ്ഞ ഇന്ത്യ ബിയെ നവദീപ് സെയ്നിയെ ഒരറ്റത്ത് നിര്‍ത്തി മൂഷീര്‍ ഖാന്‍ 150 കടത്തി. ഇന്ത്യ എ ക്കായി ഖലീലും ആകാശ് ദീപും ആവേശ് ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക