ഇന്ത്യക്കെതിരെ ടോസ് ജയിച്ച് ബംഗ്ലാദേശ്, നയിക്കാൻ ഷാക്കിബ് ഇല്ല; ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല
പരിക്കിന്‍റെ ആശങ്കയിലായിരുന്ന ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ഇന്ന് ബംഗ്ലാദേശിനെ നയിക്കാനില്ല.ഷാക്കിബിന് പകരം നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോ ആണ് ഇന്ന് ബംഗ്ലാദേശിനെ നയിക്കുന്നത്.

പൂനെ: ലോകകപ്പിലെ നാലാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഈ ലോകകപ്പില്‍ നാലാം മത്സരത്തിലാണ് ഇന്ത്യ ചേസ് ചെയ്യുന്നത്. ആദ്യ മൂന്ന് കളികളില്‍ ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരെയും ചേസ് ചെയ്താണ് ഇന്ത്യ ജയിച്ചത്.
പരിക്കിന്‍റെ ആശങ്കയിലായിരുന്ന ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ഇന്ന് ബംഗ്ലാദേശിനെ നയിക്കാനില്ല. ഷാക്കിബിന് പകരം നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോ ആണ് ഇന്ന് ബംഗ്ലാദേശിനെ നയിക്കുന്നത്. പാകിസ്ഥാനെതിരെ ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. പേസര്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആര്‍ അശ്വിന് ഇന്നും പ്ലേയിംഗ് ഇലവനില്‍ ഇടമില്ല.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തന്നെയാണ് ഇന്ന ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുന്നത്. മൂന്നാം നമ്പറില്‍ കോലിയും നാലാമനായി ശ്രേയസും എത്തുമ്പോള്‍ കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറാകും. ഹാര്‍ദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമാണ് ഓള്‍ റൗണ്ടര്‍മാര്‍. സ്പിന്നറായി കുല്‍ദീപ് യാദവും ടീമിലുണ്ട്. തുടര്‍ച്ചയായി മൂന്ന് ജയങ്ങളുമായാണ് ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്നത്. മറുവശത്ത് ആദ്യ മത്സരം ജയിച്ച ബംഗ്ലാദേശ് അടുത്ത രണ്ട് കളിയിലും തോറ്റു.
'ഇങ്ങനെ കളിച്ചാല്‍ ബാബറിന് പാകിസ്ഥാന്‍റെ ടോപ് സ്കോററാകാം പക്ഷെ'...തുറന്നു പറഞ്ഞ് ഗംഭീര്‍
ഇന്ത്യക്കെതിരെ ബംഗ്ലാദേശിന്‍റെ പ്ലേയിംഗ് ഇലവന്‍: ലിറ്റൺ ദാസ്, തൻസീദ് തമീം, മെഹിദി ഹസൻ മിറാസ്, നജ്മുൽ ഹൊസൈൻ ഷാന്‍റോ, ഷാക്കിബ് അൽ ഹസൻ, മുഷിഫിഖുർ റഹീം, തൗഹിദ് ഹൃദോയ്, മഹ്മൂദുള്ള, ടസ്കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ,ഷോറിഫുൾ ഇസ്ലാം.
ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ , ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക