Asianet News MalayalamAsianet News Malayalam

IND vs NZ | വിരാട് കോലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ്മ, ഒപ്പം മറ്റൊരു നേട്ടവും

ന്യൂസിലന്‍ഡിന് എതിരായ ടി20 പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറിയോടെ ഇരട്ട നേട്ടങ്ങളാണ് ഹിറ്റ്‌മാന് സ്വന്തമായത് 

India vs New Zealand 3rd T20I Rohit Sharma breaks Virat Kohli massive record
Author
Kolkata, First Published Nov 22, 2021, 2:35 PM IST

കൊല്‍ക്കത്ത: ന്യൂസിലന്‍ഡിന് എതിരായ ടി20 പരമ്പരയില്‍(India vs New Zealand T20I Series) മികച്ച ഫോമിലായിരുന്നു ഇന്ത്യന്‍(Team India) നായകന്‍ രോഹിത് ശര്‍മ്മ(Rohit Sharma). തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറി കൊല്‍ക്കത്തയില്‍ കണ്ടെത്തിയ ഹിറ്റ്‌മാനായിരുന്നു(Hitman) പരമ്പരയിലെ താരം. ഇതിനൊപ്പം തകര്‍പ്പന്‍ റെക്കോര്‍ഡും പേരിലാക്കിയാണ് രോഹിത് പരമ്പര അവസാനിപ്പിച്ചത്. മുന്‍ നായകന്‍ വിരാട് കോലിയേയാണ്(Virat Kohli) രോഹിത് മറികടന്നത്. 

ഈഡന്‍ ഗാര്‍ഡന്‍സില്‍ 27 പന്തില്‍ അമ്പത് തികച്ചതോടെ രോഹിത് ശര്‍മ്മ രാജ്യാന്തര ടി20യില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോറുകള്‍ നേടിയ വിരാട് കോലിയുടെ റെക്കോര്‍ഡ് മറികടന്നു. 26-ാം അര്‍ധ സെഞ്ചുറിയാണ് രോഹിത് നേടിയത് എങ്കില്‍ നാല് ശതകങ്ങളും ചേര്‍ന്ന് മുപ്പത് 50+ സ്‌കോറുകളാണ് രാജ്യാന്തര ടി20 കരിയറില്‍ രോഹിത്തിനുള്ളത്. അതേസമയം ഒരു സെഞ്ചുറി പോലുമില്ലെങ്കിലും കോലിക്ക് 29 അര്‍ധ സെഞ്ചുറികളുണ്ട്. 

സിക്‌സര്‍വേട്ടയില്‍ ചരിത്ര നേട്ടം 

കൊല്‍ക്കത്തയില്‍ മൂന്ന് സിക്‌സറുകള്‍ പറത്തിയതോടെ മറ്റൊരു നേട്ടവും രോഹിത്തിന് സ്വന്തമായി. രാജ്യാന്തര ടി20യില്‍ 150 സിക്‌സറുകള്‍ തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത്. ലോക ക്രിക്കറ്റില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ മാത്രമേ(165) ഹിറ്റ്‌‌മാന് മുന്നിലുള്ളൂ. എന്നാല്‍ രാജ്യാന്തര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള ഇന്ത്യന്‍ താരമെന്ന വിരാട് കോലിയുടെ റെക്കോര്‍ഡിന് 31 റണ്‍സ് അകലം രോഹിത് പുറത്തായി. മത്സരത്തിനിറങ്ങുമ്പോള്‍ 87 റണ്‍സ് വേണ്ടിയിരുന്ന ഹിറ്റ്‌മാന്‍ 56ല്‍ പുറത്തായി. 12-ാം ഓവറില്‍ ഇഷ് സോധിക്കായിരുന്നു വിക്കറ്റ്. 

IND vs NZ | ചുമതലയെക്കുറിച്ച് ധാരണക്കുറവ്, ബാറ്റിംഗിന് ഒഴുക്കുമില്ല; ഇന്ത്യന്‍ ബാറ്ററെ വിമര്‍ശിച്ച് വെട്ടോറി

റണ്‍വേട്ടയില്‍ ഇഞ്ചോടിഞ്ച് പോര്...

രാജ്യാന്തര ടി20യിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 119 മത്സരങ്ങളില്‍ 3197 റണ്‍സുമായി മൂന്നാം സ്ഥാനത്താണ് നിലവില്‍ രോഹിത് ശര്‍മ്മ. ന്യൂസിലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 112 കളികളില്‍ 3299 റണ്‍സുമായി ഒന്നാമതും വിരാട് കോലി 95 കളികളില്‍ 3227 റണ്‍സുമായി രണ്ടാമതും നില്‍ക്കുന്നു. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയ്‌ക്കിടെയാണ് കോലിയെ ഗുപ്റ്റില്‍ മറികടന്നത്.

INDvNZ| ന്യൂസിലന്‍ഡിനെതിരെ പരമ്പര നേട്ടം; പുതിയ നേട്ടത്തില്‍ ഇന്ത്യ പാകിസ്ഥാനൊപ്പം, റെക്കോഡുകളിങ്ങനെ


 

Follow Us:
Download App:
  • android
  • ios