ആദ്യജയം തേടിയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ലഖ്‌നൗവിന് ഒരു ജയവും ഒരു തോല്‍വിയുമാണുള്ളത്. മാറ്റമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ലഖ്‌നൗ ഒരു മാറ്റം വരുത്തി. ദുഷ്മന്ത ചമീരയ്ക്ക് പകരം ജേസണ്‍ ഹോള്‍ഡര്‍ ടീമിലെത്തി.
മുംബൈ: ഐപിഎല്‍ (IPL 2022) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ (Sunrisers Hyderabad) മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (Lucknow Super Giants) ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഹൈദരാബാാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ലഖ്‌നൗവിനെ ബാറ്റിംഗിനയക്കുകയായിരുന്നു.
ആദ്യജയം തേടിയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ലഖ്‌നൗവിന് ഒരു ജയവും ഒരു തോല്‍വിയുമാണുള്ളത്. മാറ്റമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ലഖ്‌നൗ ഒരു മാറ്റം വരുത്തി. ദുഷ്മന്ത ചമീരയ്ക്ക് പകരം ജേസണ്‍ ഹോള്‍ഡര്‍ ടീമിലെത്തി.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: കെയ്ന്‍ വില്യംസണ്‍, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, അബ്ദുള്‍ സമദ്, വാഷിംഗ്ടണ്‍ സുന്ദര്‍, റൊമാരിയ ഷെഫേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: കെ എല്‍ രാഹുല്‍, ക്വിന്റണ്‍ ഡി കോക്ക്, മനീഷ് പാണ്ഡെ, എവിന്‍ ലൂയിസ്, ദീപക് ഹൂഡ, ആയുഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, ജേസണ്‍ ഹോള്‍ഡര്‍, ആന്‍ഡ്രൂ ടൈ, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍.