18 വ‍ര്‍ഷത്തെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ നാല് പേ‍ര്‍ക്ക് മാത്രമാണ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളത്

ക്യാപ്റ്റനായ ആദ്യ ഐപിഎല്‍ സീസണില്‍ തന്നെ കിരീടം. 18 വ‍ര്‍ഷത്തെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ നാല് പേ‍ര്‍ക്ക് മാത്രമാണ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളത്.

ഉദ്ഘാടന സീസണില്‍ രാജസ്ഥാൻ റോയല്‍സിനെ ജേതാക്കളാക്കിയ ഓസീസ് ഇതിഹാസം ഷെയിൻ വോണ്‍. ഗ്രൂപ്പ് ഘട്ടത്തില്‍ വോണിന്റെ ടീം അന്ന് ഒന്നാം സ്ഥാനത്തായിരുന്നു, പരാജയപ്പെട്ടത് മൂന്ന് മത്സരങ്ങളില്‍ മാത്രം. ഫൈനലില്‍ കീഴടക്കിയത് ചെന്നൈ സൂപ്പര്‍ കിങ്സിനെ.

പിന്നീട് നാല് വര്‍ഷമെടുത്തു മറ്റൊരാള്‍ ആ സ്ഥാനത്തേക്ക് എത്താൻ. 2013ല്‍ മുംബൈ ഇന്ത്യൻസിനായി രോഹിത് ശര്‍മ. ക്രിക്കറ്റ് ദൈവത്തിന്റെ ട്രോഫി ക്യാബിനറ്റ് പൂര്‍ണമാക്കി. അന്നും ഫൈനലില്‍ വീണത് എം എസ് ധോണിയുടെ ചെന്നൈ തന്നെയായിരുന്നു.

ഹാര്‍ദിക്ക് പാണ്ഡ്യയാണ് പട്ടികയിലെ മൂന്നാമൻ. ഗുജറാത്ത് ടൈറ്റൻസിന് കന്നി സീസണില്‍ തന്നെ ചാമ്പ്യൻപട്ടം നേടിക്കൊടുക്കാൻ ഹാര്‍ദിക്കിനായി. പട്ടികയിലും ഒന്നാമത്, കലാശപ്പോരില്‍ കീഴടക്കിയത് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയല്‍സിനെ.

ഏറ്റവും ഒടുവില്‍ രജത് പാട്ടിദാര്‍, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റേയും വിരാട് കോലിയുടേയും 17 വര്‍ഷത്തെ കാത്തിരിപ്പിച്ച് അവസാനിപ്പിച്ച ക്യാപ്റ്റൻ.