ഐപിഎല്ലില്‍ മൂന്നേ മൂന്ന് ഇന്ത്യൻ താരങ്ങള്‍ക്ക് മാത്രമെ ഈ അപൂ‍ര്‍വനേട്ടം സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളു

ബൗണ്ടറികള്‍ക്കൊണ്ട് മാത്രം സെഞ്ചുറിയടിക്കുക, അതും ടി20യില്‍. അസാധ്യമായ സ്ട്രോക്ക് പ്ലേ കൈമുതലായവ‍ര്‍ക്ക് മാത്രം കഴിയുന്ന ഒന്ന്. ഐപിഎല്ലില്‍ മൂന്നേ മൂന്ന് ഇന്ത്യൻ താരങ്ങള്‍ക്ക് മാത്രമെ ഈ അപൂ‍ര്‍വനേട്ടം സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളു

റിഷഭ് പന്താണ് ഒന്നാമൻ, 2018ല്‍. അന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായിരുന്നു പന്ത്. സണ്‍റൈസേഴ്സ് ഹൈദാരാബാദിനെതിരെ 63 പന്തില്‍ 128 റണ്‍സായിരുന്നു ഇടം കയ്യൻ ബാറ്ററുടെ ആകെ സമ്പാദ്യം. ഇതില്‍ 102 റണ്‍സും ബൗണ്ടറിയിലൂടെയായിരുന്നു, 15 ഫോറും ഏഴ് സിക്സും.

ശേഷം യുവതാരം യശസ്വി ജയ്സ്വാളാണ്. മുംബൈ ഇന്ത്യൻസായിരുന്നു എതിരാളികള്‍. രാജസ്ഥാൻ റോയല്‍സിനായി 62 പന്തില്‍ 124 റൺസ്. ഇതില്‍ 12 റണ്‍സമാണ് മാത്രമാണ് ജയ്സ്വാള്‍ അല്ലാതെ നേടിയത്, 10 സിംഗിളും ഒരു ഡബിളും. 112 റണ്‍സും ബൗണ്ടറിയിലൂടെ.

ഏറ്റവും ഒടുവിലായി അഭിഷേക് ശ‍ര്‍മ. കഴിഞ്ഞ വര്‍ഷം പഞ്ചാബ് കിങ്സാണ് അഭിഷേകിന്റെ കാര്‍ണേജിന്റെ തീവ്രത അറിഞ്ഞത്. 55 പന്തില്‍ 141 റണ്‍സ്. 14 ഫോറും 10 സിക്സും ഉള്‍പ്പെടെ 116 റണ്‍സ് ബൗണ്ടറിയില്‍ നിന്ന്.