മുംബൈക്കായി ഒരു ഇന്നിങ്സില്‍ പത്തില്‍ അധികം സിക്‌സറുകള്‍ നേടിയ താരം

ഹിറ്റ്മാൻ ആണെങ്കിലും ഒരു ഐപിഎല്‍ മത്സരത്തില്‍ ഏറ്റവുമധികം സിക്‌സ് രോഹിത് ശർമ സ്കോര്‍ ചെയ്തത് ഇന്നലെ ലഖ്നൗ സൂപ്പര്‍ ജയന്റിസിനെതിരെ ആയിരുന്നു. അതും ഏഴെണ്ണം. റയാൻ റിക്കല്‍ട്ടണ്‍ എട്ടും. മുംബൈ ഇന്ത്യൻസിന്റെ ചരിത്രത്തില്‍ ഒരാള്‍ക്ക് മാത്രം സാധിച്ചൊരു ഒരു റെക്കോര്‍ഡുണ്ട് ഇക്കാര്യത്തില്‍.

മുംബൈക്കായി ഒരു ഇന്നിങ്സില്‍ പത്തില്‍ അധികം സിക്‌സറുകള്‍ നേടിയ താരം. സാക്ഷാല്‍ കീറോണ്‍ പൊള്ളാര്‍ഡൊ സൂര്യകുമാ‍ര്‍ യാദവോ ക്വിന്റണ്‍ ഡി കോക്കോ ഒന്നുമല്ല ആ ബാറ്റര്‍.

ശ്രീലങ്കൻ ഇതിഹാസം സനത് ജയസൂര്യയാണ്. 2008ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ വാംഖഡയിലായിരുന്നു ആ ഇന്നിങ്സ് സംഭവിച്ചത്. 48 പന്തില്‍ 114 റണ്‍സ്, ഒൻപത് ഫോറും 11 സിക്‌സും.

അതും ചെന്നൈ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍. 237 സ്ട്രൈക്ക് റേറ്റിലായിരുന്നു ജയസൂര്യ അന്ന് ബാറ്റ് ചെയ്തതും. കേവലം 14 ഓവറില്‍ മുംബൈ മത്സരം വിജയിക്കുകയും ചെയ്തു.

2019ല്‍ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ പൊള്ളാ‍ര്‍ഡ് പത്ത് സിക്‌സ് നേടിയതാണ് രണ്ടാമത്തെ മികച്ച നേട്ടം.

Powered By: