ആദ്യമായി ഒരു നായകൻ പഞ്ചാബിനെ ശതകം നേടി മുന്നില്‍ നിന്ന് നയിച്ചത് ഒന്നരപതിറ്റാണ്ട് മുൻപാണ്, കൃത്യമായി പറഞ്ഞാല്‍ 2011ല്‍
പഞ്ചാബ് കിങ്സിനായി സെഞ്ചുറി നേടുന്ന മൂന്നാമത്തെ ക്യാപ്റ്റൻ, ശ്രേയസ് അയ്യര്‍. ആദ്യമായി ഇങ്ങനെയൊരു നായകൻ പഞ്ചാബിനെ മുന്നില്‍ നിന്ന് നയിച്ചത് ഒന്നരപതിറ്റാണ്ട് മുൻപാണ്, കൃത്യമായി പറഞ്ഞാല്‍ 2011ല്‍.
ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റായിരുന്നു അത്. സീസണിലെ 63-ാം മത്സരം, ധരംശാല വേദി. എതിരാളികള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി ഓപ്പണിങ്ങിനിറങ്ങിയ ഗില്‍ക്രിസ്റ്റ് 55 പന്തില്‍ 106 റണ്‍സായിരുന്നു സ്കോർ ചെയ്തത്. എട്ട് ഫോറും ഒൻപത് സിക്‌സും ഗില്ലിയുടെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. സ്ട്രൈക്ക് റൈറ്റ് എത്തി നിന്നത് 192ലാണ്.
ഇടം കയ്യൻ ബാറ്ററുടെ കരുത്തില്‍ 232 റണ്‍സായിരുന്നു പഞ്ചാബ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങി ധരംശാലയില്‍ തകർന്ന് അടിയുകയായിരുന്നു ബെംഗളൂരു. കേവലം 121 റണ്‍സിന് പുറത്തായി, പഞ്ചാബിന് കൂറ്റൻ ജയം.
ഗില്ലിക്ക് ശേഷം സമാന നേട്ടം സ്വന്തമാക്കുന്നത് കെ എല്‍ രാഹുലാണ്, 2020ല്‍. അന്നും ബെംഗളൂരുവായിരുന്നു മറുവശത്ത്.
Powered By: 


