4 ഓവറിൽ 11 റൺസ് മാത്രം വഴങ്ങിയ മിച്ചൽ സാന്റ്നര്‍ 3 വിക്കറ്റുകൾ വീഴ്ത്തി.
ഐപിഎൽ 2025: വാംഖഡെ നീലക്കടല്‍, മുംബൈ ഇന്ത്യന്‍സ് പ്ലേഓഫില്‍, ഡല്‍ഹിക്ക് നിരാശ

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തകര്‍ത്ത് മുംബൈ ഇന്ത്യൻസ് പ്ലേഓഫിൽ. മുംബൈ ഉയര്‍ത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡൽഹിയ്ക്ക് 18.2 ഓവറിൽ 121 റൺസ് നേടാനെ സാധിച്ചുള്ളൂ. 59 റൺസിനാണ് മുംബൈയുടെ വിജയം.
ഐപിഎല്ലിൽ ഡൽഹിയോട് 'ജാവോ' പറഞ്ഞ് മുംബൈ; തകര്‍പ്പൻ ജയം, നീലപ്പട പ്ലേ ഓഫിൽ
വാംഖഡെ ആദ്യം ചതിച്ചാശാനേ; അവസാന രണ്ടോവറില്‍ സ്കൈ-നമാന്‍ വെടിക്കെട്ട്, മുംബൈ ഇന്ത്യന്‍സിന് 180 റണ്‍സ്!
തുടക്കത്തിലെ സൂപ്പര്‍ താരം രോഹിത് ശര്‍മ്മയെ നഷ്ടപ്പെട്ട് മുംബൈ ഇന്ത്യന്‍സ് പ്രതിരോധത്തിലായിരുന്നു, വാംഖഡെ പിച്ചാണെങ്കില്‍ അത്ര വിചിത്ര രൂപവും കാട്ടി
പവര്‍ പ്ലേയിൽ ബലാബലം; ഹിറ്റ്മാനെയും വിൽ ജാക്സിനെയും മടക്കി ഡൽഹി, വമ്പൻ സ്കോര്‍ ലക്ഷ്യമിട്ട് മുംബൈ
മുംബൈയ്ക്ക് എതിരെ നിര്‍ണായക ടോസ് നേടിയ ഡൽഹി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
സൂപ്പര്‍ താരങ്ങളെ അണിനിരത്തി മുംബൈ
മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവന്‍ അതിശക്തം, പ്രധാന താരങ്ങളെല്ലാം കളിക്കുന്നു
ഫാഫ് ക്യാപ്റ്റന്‍
മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നത് ഫാഫ് ഡുപ്ലസിസ്
രാഹുല്‍ ഇംപാക്ട് സബ് ലിസ്റ്റില്‍
ഡല്‍ഹി ക്യാപിറ്റല്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനിലില്ല, പകരം ഇംപാക്ട് സബ് പട്ടികയില്‍
വാങ്കഡെ തെളിഞ്ഞു, മഴയില്ല; നിര്‍ണായക മത്സരത്തിൽ മുംബൈയ്ക്ക് എതിരെ ടോസ് ജയിച്ച് ഡൽഹി
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നായകൻ അക്സര്‍ പട്ടേൽ ഇന്ന് മുംബൈയ്ക്ക് എതിരെ കളിക്കുന്നില്ല.