Asianet News MalayalamAsianet News Malayalam

ഗംഭീർ യുഗത്തിൽ എല്ലാവരും ഓള്‍ റൗണ്ടർമാരാകും; റിഷഭ് പന്തിന്‍റെ പാത പിന്തുടര്‍ന്ന് പന്തെറിഞ്ഞ് ഇഷാന്‍ കിഷനും

ജാര്‍ഖണ്ഡിനായി കളിക്കുന്ന കിഷന്‍ ഹൈദരാബാദിനെതിരെയാണ് തന്‍റെ ഓഫ് സ്പിന്‍ പരീക്ഷിച്ചത്.

Ishan Kishan Bowls Off-Spin For Jharkhand in Buchi Babu invitational tournament - Video Is Viral
Author
First Published Aug 23, 2024, 7:57 PM IST | Last Updated Aug 23, 2024, 8:00 PM IST

റാഞ്ചി: ഗൗതം ഗംഭീര്‍ പരിശീലകനായി എത്തിയതോടെ ഇന്ത്യൻ ടീമില്‍ ഇടം കിട്ടാന്‍ കളിക്കാർ ഓള്‍ റൗണ്ട് മികവ് കൂടി പുറത്തെടുക്കണമെന്ന സന്ദേശം ആഭ്യന്തര ക്രിക്കറ്റിലും നടപ്പായി തുടങ്ങി. കഴിഞ്ഞ ദിവസം ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ റിഷഭ് പന്ത് ആണ് പന്തെറിഞ്ഞതെങ്കില്‍ ബുച്ചി ബാബു ക്രിക്കറ്റിലൂടെ തിരിച്ചുവരവിന് ശ്രമിക്കുന്ന വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ പന്തെറിയുന്ന വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ജാര്‍ഖണ്ഡിനായി കളിക്കുന്ന കിഷന്‍ ഹൈദരാബാദിനെതിരെയാണ് തന്‍റെ ഓഫ് സ്പിന്‍ പരീക്ഷിച്ചത്. രണ്ടോവര്‍ പന്തെറിഞ്ഞ കിഷന്‍ അഞ്ച് റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടിയില്ല. ഇതിന് മുമ്പ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആകെ അഞ്ചോവര്‍ മാത്രമാണ് കിഷൻ പന്തെറിഞ്ഞിട്ടുള്ളത്. ഹൈദരാബാദിനെതിരെ ആദ്യ ഇന്നിംഗ്സില്‍ 115 റണ്‍സ് ലീഡ് വഴങ്ങിയ ജാര്‍ഖണ്ഡ് രണ്ടാം ദിനം 24-3 എന്ന സ്കോറിലാണ് കളി തുടങ്ങിയത്.

'അവനെ ക്യാപ്റ്റനാക്കരുത്, കോഹിനൂര്‍ രത്നത്തെ പോലെ സംരക്ഷിക്കണം'; തുറന്നു പറഞ്ഞ് ദിനേശ് കാര്‍ത്തിക്

അഞ്ചാം വിക്കറ്റില്‍ രാഹുല്‍ പ്രസാദും പങ്കജ് കുമാറും ചേര്‍ന്ന് 73 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ജാര്‍ഖണ്ഡ് 140 റണ്‍സിന് ഓള്‍ ഔട്ടായി. അവസാന അഞ്ച് വിക്കറ്റുകള്‍ വെറും 36 റണ്‍സിനാണ് ജാര്‍ഖണ്ഡിന് നഷ്ടമായത്. വിജയലക്ഷ്യമായ 26 റണ്‍സ് ഹൈദരാബാദ് 3.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. ബാറ്റിംഗില്‍ തിളങ്ങാനാവാഞ്ഞത് ഇഷാന്‍ കിഷന് തിരിച്ചടിയായി. നേരത്തെ ആദ്യ മത്സരത്തില്‍ മധ്യപ്രദേശിനെതിരെ ഇഷാന്‍ കിഷന്‍ സെഞ്ചുറിയും പുറത്താവാതെ 41 റണ്‍സും നേടിയിരുന്നു. സ്കോര്‍ ജാര്‍ഖണ്ഡ് 178, 14ന് ഓള്‍ ഓട്ട്, ഹൈദരാബാദ് 293, 26-1.

സഞ്ജുവിനെ കൈവിടുമോ രാജസ്ഥാന്‍?; ആരാധകരില്‍ ആശങ്ക നിറച്ച് രാജസ്ഥാന്‍ റോയല്‍സിന്‍റെ പോസ്റ്റ്

ബാറ്റര്‍മാര്‍ ബാറ്റിംഗ് മാത്രം ചെയ്യുന്ന രാഹുല്‍ ദ്രാവിഡ് യുഗത്തില്‍ നിന്ന് വ്യത്യസ്തമായി ഒന്നോ രണ്ടോ ഓവര്‍ പന്തെറിയാന്‍ എല്ലാവരും തയാറാവണമെന്നതാണ് ഗംഭീറിന്‍റെ നയം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളും സൂര്യകുമാര്ഡ യാദവും അടക്കമുള്ള താരങ്ങള്‍ ശ്രീലങ്കക്കെതിരെ ഇത്തരത്തില്‍ പന്തെറിയാന്‍ തയാറായിരുന്നു. സൂര്യകുമാറിന്‍റെ ബൗളിംഗ് മികവില്‍ ഇന്ത്യ ഒരു ടി20 മത്സരം ജയിക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios