Asianet News MalayalamAsianet News Malayalam

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് ഇഷാന്‍ കിഷനില്ല! പിന്മാറ്റം അറിയിച്ച് താരം; പകരക്കാരനായി

ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയേയും ഒഴിവാക്കിയിരുന്നു. ഏകദിന ലോകകപ്പിനിടെ ഷമിക്ക് പരിക്കേറ്റിരുന്നു.

ishan kishan withdraws from test series against south africa 
Author
First Published Dec 17, 2023, 9:33 PM IST

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ പിന്മാറി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് അറിയുന്നത്. രണ്ട് ടെസ്റ്റുകളില്‍നിന്നും വിട്ടുനില്‍ക്കുന്നതായി താരം അറിയിച്ചെന്ന് ബിസിസിഐ വ്യക്തമാക്കി. ഇഷാന് പകരം കെ എസ് ഭരതിനെ ടീമില്‍ ഉള്‍പ്പെടുത്തി. നേരത്തെ, ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉണ്ടായിരുന്നുവെങ്കിലും താരത്തെ കളിപ്പിച്ചിരുന്നില്ല. ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതുമില്ല. 

ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയേയും ഒഴിവാക്കിയിരുന്നു. ഏകദിന ലോകകപ്പിനിടെ ഷമിക്ക് പരിക്കേറ്റിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും പൂര്‍ണ കായികക്ഷമത തിരിച്ചുകിട്ടിയാല്‍ മാത്രമെ കളിപ്പിക്കൂ എന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ഷമിക്ക് പകരം ആരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാല്‍ക്കുഴയ്ക്ക് പരിക്കുണ്ടായിരുന്നെങ്കിലും ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായിരുന്ന ഷമി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവും എന്ന പ്രതീക്ഷ ഇതോടെ തകിടംമറിഞ്ഞു. 

ഷമിക്ക് ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ അനുമതി ലഭിച്ചില്ലാ എന്ന് ബോര്‍ഡ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഡിസംബര്‍ 17ന് ജൊഹന്നസ്ബര്‍ഗിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനത്തിന് ശേഷം ശ്രേയസ് അയ്യര്‍ ടെസ്റ്റ് സ്‌ക്വാഡിനൊപ്പം ചേരും. രണ്ടും മൂന്നും ഏകദിനങ്ങള്‍ക്ക് ശ്രേയസിന്റെ സേവനമുണ്ടാവില്ല. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള ഇന്റര്‍-സ്‌ക്വാഡ് മത്സരത്തില്‍ ശ്രേയസ് ഇറങ്ങും. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള സീനിയര്‍ പരിശീലക സംഘം ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള ഇന്‍ട്രാ-സ്‌ക്വാഡ് മത്സരങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനാല്‍ ഏകദിന ടീമിനെ ഇന്ത്യ എ പരിശീലകരാവും ഒരുക്കുക എന്നും ബിസിസിഐ അറിയിച്ചു. 

ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊടാക്, ബൗളിംഗ് കോച്ച് റജീബ് ദത്ത, ഫീല്‍ഡിംഗ് കോച്ച് അജയ് രാത്ര എന്നിവരാണ് ഈ പരിശീലക സംഘത്തിലുണ്ടാവുക.

പുതുക്കിയ ഏകദിന സ്‌ക്വാഡ്: റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ്മ, രജത് പടീദാര്‍, റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ആകാശ് ദീപ്.

വെറുതെ ഒരു തോല്‍വി അല്ല! ദക്ഷിണാഫ്രിക്കയെ വീണ്ടും നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ

Latest Videos
Follow Us:
Download App:
  • android
  • ios