Asianet News MalayalamAsianet News Malayalam

പൊളിച്ചെഴുതാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്! വല കാക്കാനെത്തുന്നത് ഇന്ത്യന്‍ താരം; പക്ഷേ ഒരു കുഴപ്പമുണ്ട്

മലയാളി താരം മിര്‍ഷാദ് ഒന്നാം ഗോളി ആയിട്ടുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ലീഗിലെ നവാഗതരായ പഞ്ചാബ് എഫ്‌സിയും ഗുര്‍മീതുമായി ദീര്‍ഘകാല കരാറിനൊരുക്കമാണ്.

kerala blasters looking for new goal keeper for this season
Author
First Published Feb 28, 2024, 11:39 PM IST

കൊച്ചി: ഹൈദരാബാദ് എഫ് സിയുടെ ഗോള്‍കീപ്പര്‍ ഗുര്‍മീത് സിംഗിനെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് അടക്കം നാല് ക്ലബ്ബുകള്‍ രംഗത്ത്. എന്നാല്‍ ദീര്‍ഘകാല കരാര്‍ വാഗ്ദാനം ചെയ്യാന്‍ ബ്ലാസ്റ്റേഴ്‌സ് തയ്യാറല്ല ഹൈദരാബാദ് എഫ്‌സിയിലെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഗുര്‍മീത് സിംഗ് മറ്റൊരു ക്ലബ്ബിലേക്ക് മാറാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. വേതനം മുടങ്ങിയത് അടക്കം ചൂണ്ടിക്കാട്ടി ഗുര്‍മീത് നല്‍കിയ അപേക്ഷയില്‍ എഐഐഎഫ് സമിതി ഈ ആഴ്ച്ച തീരുമാനം എടുക്കും. 

മലയാളി താരം മിര്‍ഷാദ് ഒന്നാം ഗോളി ആയിട്ടുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ലീഗിലെ നവാഗതരായ പഞ്ചാബ് എഫ്‌സിയും ഗുര്‍മീതുമായി ദീര്‍ഘകാല കരാറിനൊരുക്കമാണ്. 2018 മുതല്‍ 2021 വരെ നോര്‍ത്ത് ഈസ്റ്റ് ടീമിലംഗവുമായിരുന്നു ഗുര്‍മീത്. കേരള ബ്ലാസറ്റേഴ്‌സും ജംഷെഡ്പൂര്‍ എഫ്‌സിയും നിലവിലെ സീസണ്‍ അവസാനിക്കും വരെയുള്ള ഹൃസ്വ കരാര്‍ വാഗ്ദാനം ചെയതായും സൂചനയുണ്ട്. പരിക്കേറ്റ മലയാളി ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന് സീസണിലെ ബാക്കി മത്സരങ്ങള്‍ നഷ്ടമാകുമെന്ന് വ്യക്തമായതോടെയാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ ഗോളിയെ അന്വേഷിക്കുന്നത്.

സച്ചിനുമായി 2026 വരെ ബ്ലാസ്റ്റേഴ്‌സ് കരാര്‍ നീട്ടിയതിനാല്‍ ഈ സീസണിലേക്ക് മാത്രം ഗുര്‍മീതിന്റെ സേവനം മതിയെന്നാണ് നിലപാട്. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലും സാഫ് ചാംപ്യന്‍ഷിപ്പിലും മൂന്നാം ഗോളിയായി ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ഗുര്‍മീത്  ഹരിയാനയിലെ നഡവാന സ്വദേശിയാണ്. സീസണിലെ 13 കളിയില്‍ ഹൈദരാബാദ് ഗോള്‍വല കാത്ത ഗുര്‍മീതിന്റെ പേരില്‍ ഒരു ക്ലീന്‍ ഷീറ്റ് പോലുമില്ലെന്നുള്ളതാണ് സത്യം.

അരങ്ങേറ്റം നന്നായി! എന്നിട്ടും എന്തുകൊണ്ട് സര്‍ഫറാസും ജുറെലും ബിസിസിഐ കോണ്‍ട്രാക്റ്റില്‍ നിന്ന് തഴയപ്പെട്ടു?

ഐഎസ്എല്‍ ഫുട്‌ബോള്‍ 2023-24 സീസണില്‍ നിലവില്‍ നാലാം സ്ഥാനക്കാരാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അവസാന മത്സരത്തില്‍ എഫ്സി ഗോവയോട് രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം നാല് ഗോളടിച്ച് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ വിജയിച്ചിരുന്നു. ആദ്യപകുതിയിലായിരുന്നു ഗോവയുടെ ഇരട്ട ഗോളുകള്‍ എങ്കില്‍ രണ്ടാംപകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ നാല് മറുപടി ഗോളും.

Latest Videos
Follow Us:
Download App:
  • android
  • ios