ഇപ്പോള്‍ ഇംഗ്ലണ്ട് ടീമിലെ ജോസ് ബട്‌ലറുടെ കാര്യമെടുത്താല്‍, അദ്ദേഹത്തെ ടെസ്റ്റ് ടീമിലെടുക്കുകയും ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യിക്കുകയും ചെയ്താല്‍ നല്ലതാണ്. പക്ഷെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍സിയും, ഐപിഎല്ലും ടെസ്റ്റ് ടീമിലെ സ്ഥാനവും എല്ലാം കൂടി ഒരുമിച്ച് കൊണ്ടുപോകുക എന്നത് ശ്രമകരമായ കാര്യമാണ്. അതുകൊണ്ട് ബുദ്ധിപരമായ മാനേജ്മെന്‍റ് ആണ് ഇവിടെ വേണ്ടത്.

എഡ്ജ്ബാസ്റ്റണ്‍: മോശം ഫോമിലുള്ള വിരാട് കോലിക്ക് ഫോമിലേക്ക് മടങ്ങിയെത്താന്‍ നീണ്ട വിശ്രമം അനുവദിക്കണമെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ രണ്ട് ഇന്നിംഗ്സിലുമായി കോലി 21 റണ്‍സെടുത്ത് പുറത്തായിരുന്നു. 2019നുശേഷം രാജ്യന്തര ക്രിക്കറ്റില്‍ സെഞ്ചുറി നേടാന്‍ കോലിക്കായിട്ടില്ല. ഈ സാഹചര്യത്തിലാണ് വോണിന്‍റെ പരാമര്‍ശം.

വിരാട് കോലിയുടെ കാര്യമെടുത്താല്‍, ഐപിഎല്ലിനുശേഷം കോലിക്ക് ചെറിയ വിശ്രമം ലഭിച്ചിരുന്നു എന്നത് ശരിയാണ്. ദക്ഷിണാഫ്രിക്കക്ക് എതിരായ ടി20 പരമ്പരയില്‍ അദ്ദേഹം കളിച്ചിരുന്നില്ല. എന്നാല്‍ അത് പോരാ. കുറഞ്ഞത് മൂന്ന് മാസമെങ്കിലും അദ്ദേഹം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് എന്‍റെ അഭിപ്രായം. ആ സമയം കുടുംബത്തോടൊപ്പം ചെലവഴിച്ചശേഷം കോലി തിരിച്ചെത്തട്ടെ. 20 വര്‍ഷമെങ്കിലും നീളേണ്ട കരിയറില്‍ മൂന്ന് മാസത്തെ വിശ്രമം കൊണ്ട് കോലിക്ക് ഒന്നും നഷ്ടപ്പെടാന്‍ പോകുന്നില്ല. അത് കരിയറില്‍ അദ്ദേഹത്തെ സഹായിക്കുകയെയുള്ളൂവെന്നും വോണ്‍ ക്രിക് ബസിനോട് പറഞ്ഞു.

കോലിക്കെതിരെ വാളോങ്ങുന്ന ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കും കമന്‍റേറ്റര്‍മാര്‍ക്കും മറുപടിയുമായി വിന്‍ഡീസ് മുന്‍താരം

ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ പോലുള്ള വലിയ ടീമുകളുടെ കടുത്ത മത്സരക്രമങ്ങളില്‍ കളിക്കാരെ ഏതൊക്കെ ഫോര്‍മാറ്റില്‍ കളിപ്പിക്കണമെന്നത് ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. ഇപ്പോള്‍ ഇംഗ്ലണ്ട് ടീമിലെ ജോസ് ബട്‌ലറുടെ കാര്യമെടുത്താല്‍, അദ്ദേഹത്തെ ടെസ്റ്റ് ടീമിലെടുക്കുകയും ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യിക്കുകയും ചെയ്താല്‍ നല്ലതാണ്. പക്ഷെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍സിയും, ഐപിഎല്ലും ടെസ്റ്റ് ടീമിലെ സ്ഥാനവും എല്ലാം കൂടി ഒരുമിച്ച് കൊണ്ടുപോകുക എന്നത് ശ്രമകരമായ കാര്യമാണ്. അതുകൊണ്ട് ബുദ്ധിപരമായ മാനേജ്മെന്‍റ് ആണ് ഇവിടെ വേണ്ടത്.

ഒരേസമയം രണ്ട് ടീമുകള്‍ രണ്ട് പരമ്പരകള്‍ കളിക്കുക എന്നതൊക്കെ ഇനി സാധാരമാകുന്ന കാര്യമാണ്. കഴിഞ്ഞ മാസം ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് കളിക്കുമ്പോള്‍ തന്നെ നെതര്‍ലന്‍ഡ്സിനെതിരെ ഏകദിന പരമ്പര കളിച്ചിരുന്നതുപോലെയുള്ള കാര്യങ്ങള്‍ സാധാരണമാവുമെന്നും വോണ്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയിലെ രണ്ടാം മത്സരം മുതല്‍ ടീമിലുള്ള കോലിക്ക് ഏകദിന പരമ്പരക്കുശേഷം വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ നിന്ന് സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.