Asianet News MalayalamAsianet News Malayalam

കര്‍ണാടക പ്രീമിയര്‍ ലീഗ് ഉയര്‍ത്തി മലയാളി നായകന്‍; ഇന്ത്യന്‍ ജൂനിയര്‍ ടീമിലെത്തിയ സമിത് ദ്രാവിഡിനും ആദ്യനേട്ടം

കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബെംഗളൂരു നിരയില്‍ ചേതന്‍ (51) മാത്രമാണ് തിളങ്ങിയത്.

mysore warriors won maharaja trophy after beating bengaluru blasters
Author
First Published Sep 1, 2024, 11:16 PM IST | Last Updated Sep 1, 2024, 11:16 PM IST

ബെംഗളൂരു: മഹാരാജ ട്രോഫി (കര്‍ണാടക പ്രീമിയര്‍ ലീഗ്) മൈസൂര്‍ വാരിയേഴ്‌സിന്. ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിനെ 45 റണ്‍സിന് തോല്‍പ്പിച്ചാണ് മൈസൂര്‍ കിരീടം നേടിയത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മൈസൂര്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. എസ് യു കാര്‍ത്തിക് (71), മലയാളിയായ കരുണ്‍ നായര്‍ (45 പന്തില്‍ 66), മനോജ് ഭണ്ഡാഗെ (13 പന്തില്‍ 44) എന്നിവരാണ്  തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ബെംഗളുരൂവിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സമിത് ദ്രാവിഡ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നുവെങ്കിലും പ്ലയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 

കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബെംഗളൂരു നിരയില്‍ ചേതന്‍ (51) മാത്രമാണ് തിളങ്ങിയത്. ക്രാന്തി കുമാര്‍ (21 പന്തില്‍ 39) പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (6) ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തി. ഭുവന്‍ രാജു (1), ശിവകുമാര്‍ രക്ഷിത് (5), ശുഭാംഗ് ഹെഗ്‌ഡെ (5), സുരാജ് അഹൂജ (8) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി. അനിരുദ്ധ ജോഷി (18), നവീന്‍ (17) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മുഹ്‌സിന്‍ ഖാന്‍ (4), ക്രാന്തി കുമാറിനൊപ്പം പുറത്താവാതെ നിന്നു.

ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെത്തിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി സമിത് ദ്രാവിഡ്; വീഡിയോ കാണാം

നേരത്തെ, എസ് യു കാര്‍ത്തിക് നല്‍കിയ തുടക്കാണ് മൈസൂരിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സഹ ഓപ്പണര്‍ സി എ കാര്‍ത്തിക് (3) തുടക്കത്തില്‍ പുറത്തായെങ്കിലും കരുണിനൊപ്പം ചേര്‍ന്ന് കാര്‍ത്തിക് ടീമിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരും 81 റണ്‍സ് കൂട്ടിചേര്‍ത്തു. 14-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. കാര്‍ത്തിക് മടങ്ങി. മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പകരമെത്തിയ ഹര്‍ഷില്‍ ധര്‍മമി (6) പെട്ടന്ന് മടങ്ങിയെങ്കിലും മനോജിന്റെ ഇന്നിംഗ്‌സ് നിര്‍ണായകമായി. ഇതിനിടെ കരുണ്‍ പവലിയനില്‍ തിരിച്ചെത്തി. മൂന്ന് സിക്‌സും ആറ് ഫോറും കരുണ്‍ നേടി. മനോജിന്റെ ഇന്നിംഗ്‌സില്‍ അഞ്ച് സിക്‌സും രണ്ട് ഫോറുമുണ്ടായിരുന്നു. ജഗദീഷ സുജിത് (7), മനോജിനൊപ്പം പുറത്താവാതെ നിന്നു.

Latest Videos
Follow Us:
Download App:
  • android
  • ios