ടി20 ലോകകപ്പ് ടീമില്‍ കോലിയെ ഉള്‍പ്പെടുത്തരുതെന്ന ആവശ്യത്തോടും കിര്‍മാണി പ്രതികരിച്ചു. എന്തൊക്കെ സംഭവിച്ചാലും കോലി ഫോമിലായാലും ഇല്ലെങ്കിലും ടി20 ലോകകപ്പ് ടീമില്‍ കോലിയെ ഉള്‍പ്പെടുത്തണമെന്ന് കിര്‍മാണി ദൈനിക് ജാഗരണ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഹൈദരാബാദ്: മോശം ഫോമില്‍ തുടരുന്ന വിരാട് കോലിക്ക് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കാതെ ദീപക് ഹൂഡയെപ്പോലെ ഫോമിലുള്ള കളിക്കാര്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കെ കോലിക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ എപ്പോഴെ ടീമില്‍ നിന്ന് പുറത്താവുമായിരുന്നുവെന്ന് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാണി. എന്നാല്‍ കോലിയെപ്പോലെ പരിചയസമ്പനന്നായ കളിക്കാരന്‍ കുറച്ചുകൂടി അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നും കിര്‍മാണി പറഞ്ഞു.

ടി20 ലോകകപ്പ് ടീമില്‍ കോലിയെ ഉള്‍പ്പെടുത്തരുതെന്ന ആവശ്യത്തോടും കിര്‍മാണി പ്രതികരിച്ചു. എന്തൊക്കെ സംഭവിച്ചാലും കോലി ഫോമിലായാലും ഇല്ലെങ്കിലും ടി20 ലോകകപ്പ് ടീമില്‍ കോലിയെ ഉള്‍പ്പെടുത്തണമെന്ന് കിര്‍മാണി ദൈനിക് ജാഗരണ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരു മത്സരത്തില്‍ മികവ് കാട്ടിയാല്‍ കോലിയെ പിന്നീട് ആര്‍ക്കും തടയാനാവില്ലെന്നും കോലിയുടെ പരിചയസമ്പത്തും പ്രതിഭയും കണക്കിലെടുത്ത് എന്തൊക്കെ സംഭവിച്ചാലും അദ്ദേഹത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും കിര്‍മാണി പറഞ്ഞു.

ഐസിസി ഏകദിന റാങ്കിംഗ്: ബുമ്രക്ക് ഒന്നാം സ്ഥാനം നഷ്ടമായി, കോലിക്കും തിരിച്ചടി

ഫോമിലേക്ക് മടങ്ങിയെത്തിയാല്‍ കോലിയെ തടുക്കാന്‍ പിന്നീട് ആര്‍ക്കുമാവില്ല. കോലിയുടെ പരിചയസമ്പത്തും പ്രതിഭയും കണക്കിലെടുത്താല്‍ അദ്ദേഹം ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ട്. ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാന്‍ കടുത്ത മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ കോലിയുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ എപ്പോഴേ ടീമില്‍ നിന്ന് പുറത്താവുമായിരുന്നുവെന്നും കിര്‍മാണി പറഞ്ഞു.

രോഹിത് ശര്‍മയ്ക്ക് ശേഷം ആര് ഇന്ത്യന്‍ ടീമിനെ നയിക്കും? ഭാവി നായകനെ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം

അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരെ ദീപക് ഹൂഡ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും വിരാട് കോലി തിരിച്ചെത്തിയപ്പോള്‍ ഹൂഡക്ക് ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. ഹൂഡക്ക് പകരം ടീമിലെത്തിയ കോലിക്ക് ഏകദിനങ്ങളിലും ടി20യിലും തിളങ്ങാനായിരുന്നില്ല. തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു.