സ്‌കോര്‍ബോര്‍ഡില്‍ 18 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. അബ്ദുള്ള ഷെഫീഖാണ് (8) ആദ്യം മടങ്ങിയത്.  സഹഓപ്പണര്‍ ഷാന്‍ മസൂദ് (30), അവസാന ടെസ്റ്റ് കളിക്കുന്ന അസര്‍ അലി (45) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ പാകിസ്ഥാന്‍ നില മെച്ചപ്പെടുത്തി.

കറാച്ചി: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ പാകിസ്ഥാന്‍ 304ന് പുറത്ത്. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ പാകിസ്ഥാന് വേണ്ടി ക്യാപ്റ്റന്‍ ബാബര്‍ അസം (78), അഗ സല്‍മാന്‍ (56) എന്നിവാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ജാക്ക് ലീച്ച് ഇംഗ്ലണ്ടിനായി നാല് വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റക്കാരന്‍ റെഹാന്‍ അഹമ്മദിന് രണ്ട് വിക്കറ്റുണ്ട്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. സാക് ക്രോളിയാണ് (0) മടങ്ങിയത്. അബ്രാര്‍ അഹമ്മദിനാണ് വിക്കറ്റ്. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഏഴ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ബെന്‍ ഡക്കറ്റ് (4), ഒല്ലി പോപ് (3) എന്നിവരാണ് ക്രീസില്‍.

സ്‌കോര്‍ബോര്‍ഡില്‍ 18 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. അബ്ദുള്ള ഷെഫീഖാണ് (8) ആദ്യം മടങ്ങിയത്. സഹഓപ്പണര്‍ ഷാന്‍ മസൂദ് (30), അവസാന ടെസ്റ്റ് കളിക്കുന്ന അസര്‍ അലി (45) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ പാകിസ്ഥാന്‍ നില മെച്ചപ്പെടുത്തി. കൂടെ ബാബറിന്റെ 78 റണ്‍സ് കൂടിയായപ്പോള്‍ ആതിഥേയര്‍ കരക്കയറി തുടങ്ങി. എന്നാല്‍ മുഹമ്മദ് റിസ്‌വാന്‍ (19), സൗദ് ഷക്കീല്‍ (23) ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തി മടങ്ങിയപ്പോള്‍ പാകിസ്ഥാന്‍ ആറിന് 219 എന്ന നിലയിലായി.

എന്നാല്‍ സല്‍മാന്റെ ഇന്നിംഗ്‌സ് ടീമിനെ 300 കടത്തി. നൗമാന്‍ അലി (20) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഹഫീം അഷ്‌റഫ് (4), അബ്രാര്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് വസിം (8) പുറത്താവാതെ നിന്നു. നേരത്തെ സൗദ് ഷക്കീല്‍, ഫഹീം അഷ്‌റഫ് എന്നിവരെ പുറത്താക്കിയാണ് റെഹാന്‍ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കിയത്. റെഹാന്റെ അരങ്ങേറ്റത്തിന് ഒരു പ്രത്യേകതയുണ്ട്. താരം പാകിസ്ഥാന്‍ വംശജനാണ്. റെഹാന്റെ അച്ഛന്‍ നയീം അഹമ്മദ് കറാച്ചിയിലാണ് ജനിച്ചത്. അച്ഛന്റെ ജന്മസ്ഥലത്ത് പാകിസ്ഥാനെതിരെ തന്നെ അരങ്ങേറാനുള്ള അപൂര്‍വ ഭാഗ്യമാണ് റെഹാന് ലഭിച്ചത്. പാകിസ്ഥാന് വേണ്ടി ഒരു ഏകദിനത്തില്‍ കളിച്ചിട്ടിട്ടുമുണ്ട് നയീം. പിന്നീട് ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. അരങ്ങേറ്റത്തിന് ഇന്ന് പാകിസ്ഥാനെതിരെ അരങ്ങേറുന്നിന് മുമ്പ് നയീം, റെഹാനെ ആലിംഗനം ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

അരങ്ങേറ്റത്തോടൊപ്പം ഒരു റെക്കോര്‍ഡ് കൂടി താരം അക്കൗണ്ടില്‍ ചേര്‍ത്തു. ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ ക്രിക്കറ്ററാണ് റെഹാന്‍. കറാച്ചിയില്‍ അരങ്ങേറുമ്പോള്‍ റെഹാന്റെ പ്രായം 18 വര്‍ഷവും 126 ദിവസവും. 1949ല്‍ അരങ്ങേറ്റം നടത്തിയ ബ്രയാന്‍ ക്ലോസിന്റെ (18 വര്‍ഷവും 149 ദിവസവും) റെക്കോര്‍ഡാണ് റെഹാന്‍ മറികകടന്ന്. 1906ല്‍ തന്റെ 19-ം വയസില്‍ അരങ്ങേറിയ ജാക്ക് ക്രോഫോര്‍ഡ് മൂന്നാമനായി. ഡെന്നിസ് കോംപ്റ്റണ്‍ (19 വയസ് 83 ദിവസം), ബെന്‍ ഹോളിയോക്ക് (19 വയസ്, 269 ദിവസം) എന്നിവര്‍ നാലും അഞ്ചും സ്ഥാനത്തായി.

അച്ഛന്‍ ജനിച്ചത് കറാച്ചിയില്‍, മകന്റെ അരങ്ങേറ്റം പാകിസ്ഥാനെതിരെ; പിന്നാലെ റെഹാന്‍ അഹമ്മദിന് അപൂര്‍വ നേട്ടം