ഐപിഎല്ലിലെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് പഞ്ചാബും ആര്‍സിബിയും മൈതാനത്തിറങ്ങുന്നത്.ഐപിഎല്ലിൽ കിരീടം നേടുന്ന എട്ടാമത്തെടീമാവാൻ പാടിദാറിന്‍റെയും ശ്രേയസിന്‍റെയും പോരാളികൾ ഒരുങ്ങിക്കഴിഞ്ഞു. 

അഹമ്മദാബാദ്: ഐപിഎല്‍ കിരീടപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പഞ്ചാബിനെതിരെ ആദ്യ ക്വാളിഫയര്‍ കളിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ആര്‍സിബി ഇറങ്ങുന്നത്. മുംബൈ ഇന്ത്യൻസിനെതിരെ രണ്ടാം ക്വാളിഫയര്‍ കളിച്ച ടീമില്‍ പഞ്ചാബ് കിംഗ്സും മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ടോസ് നേടിയിരുന്നെങ്കില്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ആര്‍സിബി നായകന്‍ രജത് പാട്ടീദാര്‍ പറഞ്ഞു.

ഐപിഎല്ലിലെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് പഞ്ചാബും ആര്‍സിബിയും മൈതാനത്തിറങ്ങുന്നത്. സീസണിൽ ഇത് നാലാം തവണയാണ് ആർസിബിയും പഞ്ചാബും നേർക്കുനേർ വരുന്നത്. ലീഗ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് ജയിച്ചപ്പോള്‍ രണ്ടാം കളിയിലും ആദ്യ ക്വാളിഫയറിലും ജയം ആർസിബിക്കൊപ്പം നിന്നു. 2009ലും 2011ലും 2016ലും ആര്‍സിബി കിരീടത്തിനരികെ വീണപ്പോൾ 2014ല്‍ പഞ്ചാബിനും കിരീടപ്പോരില്‍ അടിതെറ്റി.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേയിംഗ് ഇലവൻ: ഫിലിപ്പ് സാൾട്ട്, വിരാട് കോലി, മായങ്ക് അഗർവാൾ, രജത് പതിദാർ (ക്യാപ്റ്റൻ), ലിയാം ലിവിംഗ്‌സ്റ്റൺ, ജിതേഷ് ശർമ, റൊമാരിയോ ഷെപ്പേർഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യാഷ് ദയാൽ, ജോഷ് ഹാസിൽവുഡ്.

ഇംപാക്ട് സബ്‌സ്: റാസിഖ് സലാം, മനോജ് ഭണ്ഡാഗെ, ടിം സീഫെർട്ട്, സ്വപ്‌നിൽ സിംഗ്, സുയാഷ് ശർമ്മ.

പഞ്ചാബ് കിംഗ്‌സ് പ്ലേയിംഗ് ഇലവൻ: പ്രിയാൻഷ് ആര്യ, ജോഷ് ഇംഗ്ലിസ്, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമർസായി, കൈൽ ജാമിസൺ, വിജയ്കുമാർ വൈഷക്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ.

ഇംപാക്ട് സബ്‌സ്: പ്രഭ്‌സിമ്രാൻ സിംഗ്, പ്രവീൺ ദുബെ, സൂര്യൻഷ് ഷെഡ്‌ഗെ, സേവ്യർ ബാർട്ട്‌ലെറ്റ്, ഹർപ്രീത് ബ്രാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക