ഏഷ്യാകപ്പിലാണ് മൂവരും അടുത്തതായി കളിക്കുക. സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ മത്സരം. ടൂര്‍ണമെന്റിനുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 ഫോര്‍മാറ്റില്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ കളിച്ചിരുന്നില്ല. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും മുന്നില്‍ വിശ്രമമെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇരുവും വിന്‍ഡീസിനെതിരെ ടി20 പരമ്പര കളിച്ചിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ടി20 ലോകകപ്പിന് ശേഷം കോലിയും രോഹിത്തും ടീമിലെത്തിയിട്ടില്ല. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ഇപ്പോള്‍ രോഹിത്തിന് ചോദ്യം നേരിടേണ്ടിവന്നു. 

അതിനുള്ള മറുപടി നല്‍കുകയാണ് രോഹിത്. എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ കളിക്കാനാവില്ലെന്നാണ് രോഹിത് പറയുന്നത്. ''കഴിഞ്ഞ വര്‍ഷവും ഞങ്ങള്‍ ഇതുതന്നെയാണ് ചെയ്തത്. ടി20 ലോകകപ്പ് മുമ്പില്‍ നില്‍ക്കെ ഏകദിന പരമ്പരകളില്‍ നിന്ന് ഞങ്ങള്‍ കളിച്ചിരുന്നില്ല. അതുതന്നെയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ശ്രദ്ധ ഏകദിന ലോകകപ്പിലാണ്. അതുകൊണ്ട് ടി20 ഫോര്‍മാറ്റില്‍ നിന്ന് മാറിനില്‍ക്കുന്നു. 

എല്ലാം കളിക്കാന്‍ കഴിയില്ല, ലോകകപ്പിന് വേണ്ടി തയ്യാറാവണം. കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പ് തന്നെ ഇക്കാര്യം തീരുമാനിച്ചതാണ്. രവീന്ദ്ര ജഡേജയും ടി20 പരമ്പരകള്‍ കളിക്കുന്നില്ല. അതെന്താണ് നിങ്ങള്‍ ചോദിക്കാത്തത്. എനിക്ക് മനസിലാവും നിങ്ങള്‍ ഫോക്കസ് ചെയ്യുന്നത് എന്നേയും വിരാട് കോലിയേയുമാണ്. ജഡേജ കളിക്കാത്തതിനെ കുറിച്ച് നിങ്ങള്‍ ചോദിക്കുന്നതേയില്ല.'' രോഹിത് മറുപടി പറഞ്ഞു. 

ഏകദിന ലോകകപ്പിനെ കുറിച്ചും രോഹിത് സംസാരിച്ചു. ''കരിയറില്‍ ഇതുവരെ എനിക്ക് ഏകദിന ലോകകപ്പ് നേടാനായിട്ടില്ല. ലോകകപ്പ് ജയിക്കുകയെന്നത് സ്വപ്‌നമാണ്. കരിയറില്‍ അതിനേക്കാള്‍ സന്തോഷം മറ്റൊന്നില്ല. നേട്ടത്തിന് കഠിനാധ്വാനം ചെയ്യണം. ലോകകപ്പ് നേട്ടത്തിന് വേണ്ടി സര്‍വശക്തിയുമെടുത്ത് പോരാടും.'' രോഹിത് വ്യക്തമാക്കി.

അവന്റെ റെക്കോര്‍ഡ് നോക്കൂ, ശരാശരി നോക്കൂ! ലോകകപ്പിന് ശ്രേയസിന്റെ പകരക്കാരനെ ചൂണ്ടികാട്ടി മുന്‍ സെലക്റ്റര്‍

ഏഷ്യാകപ്പിലാണ് മൂവരും അടുത്തതായി കളിക്കുക. സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ മത്സരം. ടൂര്‍ണമെന്റിനുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ മൂവരുമില്ലാത്ത ഇന്ത്യയെ ആരാധകര്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ല.